01-03-2020

🟧🟥
വാരാന്ത്യാവലോകനം
〰 '〰〰〰〰〰〰〰
ഫെബ്രുവരി 24മുതൽ മാർച്ച് 1 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

നമ്മുടെ ഗ്രൂപ്പംഗം ബഷീർ സാറിന്റെ [ ഡയറ്റ് സീനിയർ ലക്ചറർ, മലപ്പുറം ] വന്ദ്യമാതാവ് വെള്ളിയാഴ്ച മരണപ്പെട്ടു. സാറിന്റെ ഉമ്മയുടെ ദേഹവിയോഗത്തിൽ തിരൂർ മലയാളം കൂട്ടായ്മ ആദരാഞ്ജലി രേഖപ്പെടുത്തുന്നു.🙏🙏🙏

 നമ്മുടെ തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണേ.. ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc
🔴🟠🟡🟢🔵🟣⚫⚪🟤🔴
ഫെബ്രുവരി 24 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് കുമാർ മാഷ്
📚📚📚📚📚📚📚📚📚📚
📝സർഗസംവേദനത്തിൽ ' 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജന ''ത്തിന്റെ അവസാന ഭാഗത്തോടൊപ്പം മുമ്പ് പോസ്റ്റ് ചെയ്ത ഭാഗങ്ങളും മൂല്യങ്ങൾ തേടി ഒരു സാധന_ വിനോബാ ഭാവെയുടെ ഓർമ്മക്കുറിപ്പുകളും (വിവ: എൻ.പി.സുകുമാരൻ) രതീഷ് മാഷ് പങ്കുവെച്ചു...

📝ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തിൽ അദ്ധ്യായം 18 ഉം അദ്ധ്യായം 19 ഉം സമകാലികർക്ക് അനുകരണീയനായിരുന്ന ചങ്ങമ്പുഴയെ, പാടുന്ന പിശാച് എന്ന കവിതയിലെ ആത്മകഥാംശത്തെ, അതിന്റെ സ്വാധീനശക്തിയെ യൊക്കെ പരിചയപ്പെടുത്തി...

 📝വിശ്വപൗരനായ, ഖുർആനും ബൈബിളും ദാസ് ക്യാപ്പിറ്റലും, വേദങ്ങളും, ഗീതയും ഒരു പോലെ സ്വാംശീകരിച്ച വിനോബജിയെയാണ് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ പരിചയപ്പെടുന്നത്.. അദ്ദേഹത്തിന്റെ ബാല്യവും, മഹാത്മജിയോടൊപ്പമുള്ള പ്രവർത്തനങ്ങളും, ഭൂദാനപ്രസ്ഥാനവും, സമാധിയും അസാധാര ണജീവിതത്തിലെ അസാധാരണമുഹൂർത്തങ്ങളും വായനക്കുറിപ്പിൽപങ്കുവെച്ചു...
📝 പവിത്രൻ മാഷ്, ശ്രീല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, പ്രജിത ടീച്ചർ, മിനി ടീച്ചർ, പ്രമോദ് മാഷ്, കല ടീച്ചർ, രാജി ടീച്ചർ, വാസുദേവൻ മാഷ്, കവിത ടീച്ചർ, സുദർശൻ മാഷ്, രജനി ടീച്ചർ, രമ ടീച്ചർ തുടങ്ങിയവർ  സംവേദനത്തെ സജീവമാക്കി
🔴🟠🟡🟢🔵🟣⚫⚪🟤🔴
ഫെബ്രുവരി25 ചൊവ്വ
 ചിത്രസാഗരം
 അവതരണം പ്രജിത
🛶🛶🛶🛶🛶🛶🛶🛶🛶🛶
⛱ചിത്രസാഗരത്തിൽ  കാലിഗ്രാഫിയിൽ അഗ്രഗണ്യനായ ശ്രീ നാരായണ ഭട്ടതിരിയെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്... അദ്ദേഹവുമായി പ്രജിത ടീച്ചർ നടത്തിയ സംഭാഷണത്തോടെയാണ് ചിത്ര സാഗരം തുടങ്ങിയത്..പിന്നീട് അദ്ദേഹത്തിന്റെ ചിത്രവിശേഷങ്ങളും, നേടിയ ബഹുമതികളും, ജിഗ്ജി വിവരണ ലിങ്കും, ചൈനയിലെ ശിലാലിഖിത പാർക്കും, FB പേജിന്റെ ലിങ്കും പത്രവാർത്തകളും, വാർത്താ ലിങ്കുകളും, കാലിഗ്രാഫിക് രചനകളും, യു ട്യൂബ് ലിങ്കുകളും, എല്ലാം ചേർത്ത് അക്ഷരാർത്ഥത്തിൽ സമഗ്രമായിരുന്നു ചിത്ര സാഗരം...
⛱ ശ്രീ.., രതീഷ് മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, വാസുദേവൻ മാഷ്, ഗഫൂർ മാഷ്, സീത, രവി മാഷ്, പവിത്രൻ മാഷ്, വിജു മാഷ്, സ്വപ്ന ടീച്ചർ, ബാബുരാജ് മാഷ്, പ്രമോദ് മാഷ് തുടങ്ങിയവർ കൂട്ടുചേരാനെത്തിയത് ചിത്രസാഗരത്തെ സജീവമാക്കി.

🔴🟠🟡🟢🔵🟣⚫⚪🟤🔴

ഫെബ്രുവരി 26- ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
👥🗣👥🗣👥🗣👥🗣👥🗣
🦜കൂട്ടായ്മയിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളം വൈവിധ്യ സമ്പന്നമായി മുന്നേറിക്കൊണ്ടിരിക്കുന്നു 🏇
🦜ഭാഷാഭേദ പംക്തി ഈയാഴ്ചയിൽ👇👇
🟪 വിഷ്ണുദാസ് ഷേണായി എഴുതിയ പൂക്കാർക്കഞ്ഞി വിശേഷങ്ങൾ
🟪 ആറാട്ട് മിഠായി / ഭരണി മിഠായി  യെക്കുറിച്ച് അബ്ദുള്ള ദ്രോസർ  എഴുതിയ കുറിപ്പ്
🟪 റഹീം കല്ലയ ത്തിന്റെ വേനൽക്കാല ചിന്തകൾ
🟪 നഷ്ടസ്മൃതികളുണർത്തുന്ന നഷ്ടപ്പെട്ടു പോകുന്ന കേളികൾ  എഴുതിയത് ഖാദർ ക്ലായിക്കോട്
🟪 രതീഷ് ബി.കെ  യുടെ മനോഹരമായ ക്ലിക്ക്
🟪 ഡോ. പി. എ അബൂബക്കർ എഴുതിയ  വടക്കൻ മലയാളം ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളുടെ പതിമൂന്നാം ഭാഗമായി വിഭക്തികൾ  [ തുടർച്ച, പി.ഡി.എഫ് ഫയൽ ]

🦜 സുദർശനൻ മാഷ്, രാജി ടീച്ചർ, ശ്രീ..., സീത, ഗഫൂർ മാഷ്, വാസുദേവൻ മാഷ്, ഓമന ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🔴🟠🟡🟢🔵🟣⚫⚪🟤🔴
ഫെബ്രുവരി 28 - വെള്ളി
 സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ
🎧🎧🎧🎧🎧🎧🎧🎧🎧🎧
🎻 മലയാള സിനിമാ പിന്നണി ഗായിക ബി വസന്തയെയാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്.കട മുല്ലപ്പൂവിനും..., മേലേ മാനത്തെ നീലിപ്പുലയിക്ക്...., നദികളിൽ സുന്ദരി യമുന... തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഈ കന്നഡ പാട്ടുകാരിയെക്കുറിച്ച്  സമഗ്രമായ ഒരു വിവരണമാണ് ടീച്ചർ നൽകിയത്.മൂന്നാം വയസിൽ ഗായിക എന്ന നിലയിൽതുടക്കം കുറിച്ചത്, പാട്ടുകാരിയെന്ന മേൽവിലാസം ലഭ്യമായത് ,മലയാളത്തിലേക്കുള്ള വരവ്, മലയാള പഠിച്ചത് തുടങ്ങി പോയ് മറഞ്ഞ വസന്ത രാവുകൾ ക്രമത്തിൽ ഓർത്തെടുക്കുകയാണ് ഈ കുറിപ്പുകളിലൂടെ...
🎻കുറിപ്പുകൾക്ക് അനുബന്ധമായി ധാരാളം വീഡിയോ ലിങ്കുകളും ഉൾപ്പെടുത്തിയിരുന്നു.
🎻 ശ്രീ.., വിജു മാഷ്, രജനി ടീച്ചർ, പവിത്രൻ മാഷ്, പ്രമോദ് മാഷ്, സീത,വാസുദേവൻ മാഷ്, സ്വപ്ന ടീച്ചർ, പ്രജിത തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി.ബി.വസന്തയുടെ ഗാനശേഖരത്തിന്റെ ലിങ്ക് പ്രജിത കൂട്ടിച്ചേർത്തു.

🔴🟠🟡🟢🔵🟣⚫⚪🟤🔴

ഇനി ഈയാഴ്ചയിലെ വാരതാരം ആരെന്ന് നോക്കാം....
 വാരതാരം എന്ന് പറഞ്ഞാൽ ശരിയല്ല... നിത്യതാരം തന്നെ '
_ നമുക്കേവർക്കും പ്രിയങ്കരനായ രതീഷ് മാഷ് 

സർഗസംവേദനത്തിലൂടെ .... ഇടപെടലുകളിലൂടെ... തിരൂർ മലയാളത്തിലെ ഓരോ അംഗത്തിന്റെയും മനസിലെ ആരാധനാപാത്രമായ രതീഷ് മാഷ് ഈയാഴ്ച ചങ്ങമ്പുഴക്കുറിപ്പുകളിലൂടെ നമ്മെ വീണ്ടും സാഹിത്യലോകത്തിന്റെ കാണാപ്പുറങ്ങളിലേക്ക് കൊണ്ടു പോയിരിക്കുന്നു.....

രതീഷ് മാഷേ സ്നേഹാഭിവാദ്യങ്ങൾ🙏🙏🙏🙏🌹🌹🌹🌹

🔴🟠🟡🟢🔵🟣⚫⚪🟤🔴

Comments