02-02-20

🌸🌺🌸🌺🌸🌺🌸🌺🌸🌺
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ജനുവരി 27മുതൽ ഫെബ്രുവരി 2വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

 ഇന്ന് അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട  ശാന്തൻ മാഷിന്റെ ദേഹവിയോഗത്തിൽ തിരൂർ മലയാളം കൂട്ടായ്മ ദു:ഖം രേഖപ്പെടുത്തുന്നു .🙏🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌸🌺🌸🌺🌸🌺🌸🌺🌸🌺
ജനുവരി 27 - തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് കുമാർ മാഷ്
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌺സർഗസംവേദനത്തിൽ രതീഷ് മാഷ് ചങ്ങമ്പുഴ...നക്ഷത്രങ്ങളുടെ സ്നേഹഭാജനം അദ്ധ്യായം 8 ഉം 9 ഉം ചങ്ങമ്പുഴയുടെ ആത്മകഥയും പങ്കുവെച്ചു,, അദ്ദേഹത്തിന്റെ കോളേജ് പ്രവേശനവും പഠനവും,അക്കാലത്തെ രചനകൾക്കു പിന്നിലെ പ്രചോദനവും, സൈനിക സേവനവും, സവിശേഷ സൗഹൃദങ്ങളുമെല്ലാം ചങ്ങമ്പുഴയെ അടുത്തറിയാൻ സഹായിച്ചു..
 ആത്മകഥ, തുടിക്കുന്ന താളുകളാകട്ടെ ഡയറിക്കുറിപ്പുകളും,കവിതകളുടെ കൈയ്യെഴുത്തു മാതൃകകളും ശൈശവ വുംബാല്യവും ഗുരുനാഥൻമാരെക്കുറിച്ചുള്ള ഓർമ്മകളുമൊക്കെയായി കവിയുടെ അറിയാത്ത ചില മുഖങ്ങൾ കൂടി പരിചയപ്പെടുത്തുന്നു.

 🌺ബീന ടീച്ചർ, സബുന്നിസ ടീച്ചർ, രാജേഷ് മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, അരുൺ മാഷ്, പ്രജിത ടീച്ചർ തുടങ്ങിയവർ സർഗ്ഗ സംവേദനത്തെ സജീവമാക്കി.

🌸🌺🌸🌺🌸🌺🌸🌺🌸🌺
 ജനുവരി28 ചൊവ്വ
 ചിത്രസാഗരം
അവതരണം- പ്രജിത
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌺ചിത്ര സാഗരത്തിൽ  പ്രജിത ടീച്ചർ അശാന്തനെന്നറിയപ്പെടാനിഷ്ടപ്പെടുന്ന, മുപ്പതു കൊല്ലത്തോളം ചിത്രകലയ്ക്കായി ജീവിച്ച കലാകാരനെയാണ് മഹേഷ് എന്ന ചിത്രകാരനെയാണ് പരിചയപ്പെടുത്തിയത്.
അതിനായി ആദ്യം സി ടി തങ്കച്ചൻ അശാന്ത നെക്കുറിച്ചെഴുതിയ മണ്ണു മര്യാദയുടെ അശാന്ത പർവ്വം എന്ന ലേഖനമാണ് പങ്കുവെച്ചത്.. അദ്ദേഹത്തിന്റെ ജീവചരിത്രവും സ്വഭാവ രചനാ സവിശേഷതകളും നേടിയ പുരസ്കാരങ്ങളും പത്രവാർത്തകളും യുട്യൂബ് ലിങ്കുകളും പ്രശസ്ത ചിത്രങ്ങളും ആനമയിലൊട്ടകം എന്ന പുസ്തക വിശേഷങ്ങളും അദ്ദേഹത്തിന്റെ പത്നി മോളിയെക്കുറിച്ചുള്ള ടീച്ചറുടെ കുറിപ്പും ഒക്കെ ചേർത്ത് ചിത്ര സാഗരം ഹൃദയംഗമമായി മാറി
🌺 പ്രമോദ് മാഷ്, രമണൻ മാഷ്, വെട്ടം ഗഫുർ മാഷ്, വാസുദേവൻ മാഷ്, രവീന്ദ്രൻ മാഷ്, മിനി ടീച്ചർ, റീത്ത ടീച്ചർ, സീത ടീച്ചർ, കല ടീച്ചർ, രമ ടീച്ചർ, തുടങ്ങിയവർ അഭിനന്ദനപ്പൂച്ചെണ്ടുകളുമായെത്തിച്ചേർന്നു.
🌸🌺🌸🌺🌸🌺🌸🌺🌸🌺
ജനുവരി 29-ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌺 വടക്കൻ മലയാളത്തിൽ  ആദ്യം കാ സ്രോടപ്യ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്നും എടുത്ത റാഫി പള്ളിപ്പുറം എഴുതിയ 1964 ലെ കടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിലേക്ക് എന്ന ലേഖനം, ഖാദർ ക്ലായിക്കോട്  എഴുതിയ ഹോട്ടൽ വിശേഷങ്ങൾ , ലിനീഷ് കുണ്ടൂർ  എഴുതിയ കവിത, വടക്കൻ ഭാഷാപ്രത്യേകതകൾ എന്നിവ ഉൾച്ചേർത്ത അവതരണമായിരുന്നു പവിത്രൻ മാഷിന്റേത്🙏🏻🙏🏻🤝🤝🤝🤝
🌺 ബറാഅത്ത് നാളിൽ നടന്ന കപ്പൽ ദുരന്തത്തിന്റെ തീവ്രത വരികളിലും സന്നിവേശിപ്പിച്ചിരിക്കുന്നു🙏🏻
🌺ലിനേഷ് കുണ്ടൂർ എഴുതിയ  കവിതയും ആ കവിതയുടെ രചനയ്ക്കാസ്പദമായ സംഭവവും വിശദമായി അവതരിപ്പിച്ചു..🌼🌹🌼
🌺 തുടർന്ന് ഴ കാര പരിണാമം തെക്കും വടക്കും  എന്നതിനെക്കുറിച്ച് ഡോ.പി.എം.അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പും 👌👌👌👌
🌺 രസകരവും വിജ്ഞാനപ്രദവുമായ ഈ പംക്തിയിൽ സുദർശനൻ മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ, സബുന്നിസ ടീച്ചർ, രമണൻ മാഷ്, വിജു മാഷ് തുടങ്ങിയവർ പങ്കെടുത്തു.

🌸🌺🌸🌺🌸🌺🌸🌺🌸🌺
ജനുവരി 31-വെള്ളി
സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌺രണ്ടു കുഞ്ഞു പാട്ടുകാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ പങ്കുവെച്ച  സംഗീത സാഗരമായിരുന്നു ഈയാഴ്ച.
🌺 പെപ്സി പ്രസന്റ്സ് വാൾട്ട് ഡിസ്നീസ് ഇറ്റ്സ് എ സ്മോൾ വേൾഡ് എന്ന ഗാനവും ഈ ഗാനത്തിന്റെ പ്രത്യേകതകളും വളരെ വിശദമായിത്തന്നെ  ടീച്ചർ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ പ്രിയ രജനി ടീച്ചർ🙏🤝🤝🤝
🌺 അടുത്തതായി പരിചയപ്പെടുത്തിയത് തട്ടത്തിൻ മറയത്ത് നിന്നുള്ള പാട്ടിന്റെ പാലാഴിയായ ഗാനരചയിതാവിനെയാ യിരുന്നു.മലയാളം, ഹിന്ദി, ഉറുദു, തമിഴ്, പഞ്ചാബി ഭാഷകളിൽ പാട്ടെഴുതുന്ന ഫൗസിയ അബൂബക്കർ
       ഫൗസിയയുടെ കവിതാ ശകലങ്ങൾ, ഉറുദു എഴുതാനറിയാത്ത ഫൗസിയ എങ്ങനെ ഉറുദു പാട്ടെഴുത്തുകാരിയായി .... തുടങ്ങിയ കാര്യങ്ങൾ വിശദമായിത്തന്നെ അവലോകനത്തിൽ പ്രതിപാദിച്ചിരുന്നു.
🌺 ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ്, സീത, രവി മാഷ്, വാസുദേവൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഫെബ്രുവരി 1 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🌼🌹🌼🌹🌼🌹🌼🌹🌼🌹
 കഥ
〰〰〰
 🌻അവൾ വളരെ ക്ഷീണിതയാണ് - അനീഷ് ഫ്രാൻസിസ്
 🌻കണ്ണാടി - സൂര്യ മനു
 🌻പ്രിയനേ നിനക്കായി - ജസീന റഹീം
 കവിത
〰〰〰〰
 🌻അവനെവിടെ- മുനീർ അഗ്രഗാമി
 🌻ഒറ്റാൽ - ഷീബ ദിൽഷാദ്
 കുറിപ്പ്
〰〰〰
 🌻കുട്ടിക്കാലത്തെ കയ്യിലിരിപ്പുകൾ - പ്രസാദ് പഴുവിൽ

🌺പതിവു പംക്തിയായ ഇതാണു ഞാൻ  ജസീന ടീച്ചറുടെ പാലുകാച്ചൽ ചടങ്ങ് പ്രമാണിച്ച് അവധി🥰 എങ്കിലും നല്ല ഒരു കവിത കിട്ടി🤝 ടീച്ചറേ ഗൃഹപ്രവേശന ചടങ്ങിന് ആശംസകൾ🎁🎁
🌺 പവിത്രൻ മാഷ്, റീത്ത ടീച്ചർ, ശിവശങ്കരൻ മാഷ്, കവിത ടീച്ചർ, കല ടീച്ചർ, സുദർശനൻ മാഷ്, വിജു മാഷ്, പ്രമോദ് മാഷ്, അനിത ടീച്ചർ, മഞ്ജു ടീച്ചർ, ബിജു മാഷ്, വാസുദേവൻ മാഷ്, രജനി ടീച്ചർ, രതീഷ് മാഷ് തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തി സജീവമാക്കി.
🌺 ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ
പിറന്നാളിനോടനുബന്ധിച്ച് ഒരു പ്രത്യേക ഓഡിയോ പോസ്റ്റ് ചെയ്തതിന്🙏🙏🙏🙏

🌸🌺🌸🌺🌸🌺🌸🌺🌸🌺
പ്രിയരേ... ശാന്തൻ മാഷിന്റെ അകാലമരണത്തിൽ അനുശോചിച്ച് ഈയാഴ്ച താരത്തെ പ്രഖ്യാപിക്കുന്നില്ല🙏

Comments