05-04-20

🏘🙏🏘🙏🏘🙏🏘🙏🏘🙏
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

നമ്മുടെ കൂട്ടായ്മ ഏറെ സജീവമായ ഒരാഴ്ചയാണ് കടന്നു പോയത്. ഐതിഹ്യമാലയിലെ കഥകളുടെ ശബ്ദാവിഷ്കാരം - കുട്ടികളേ ഒരു കഥ പറയാം  എന്ന പുതിയ പംക്തി കല ടീച്ചർ ആരംഭിച്ചു.കാവ്യധാര, വാളക്കുളം സ്കൂളിലെ കുട്ടികളുടെ റേഡിയോ പ്രോഗ്രാം, സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്യുന്ന കവിതാശകലങ്ങൾ.... തിരൂർ മലയാളം കൂട്ടായ്മയെ സജീവമാക്കുന്ന എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നന്ദി🙏🙏🙏 ഇനിയും എത്രയോ അംഗങ്ങൾ കൂട്ടായ്മയിലേക്ക് ഇറങ്ങി വരാനുണ്ട്.അവരും ഉടൻ വരും എന്ന പ്രതീക്ഷയോടെ അവലോകനത്തിലേക്ക്....

  തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🏘🙏🏘🙏🏘🙏🏘🙏🏘🙏
📝📝📝📝📝📝📝📝📝📝
മാർച്ച് 30- തിങ്കൾ
 സർഗസംവേദനം
📝📝📝📝📝📝📝📝📝📝
 അവതരണം- രതീഷ് മാഷ്
♾🔹♾🔹♾🔹♾🔹♾🔹
🏠സർഗസംവേദനത്തിൽ എംടിയുടെ വിലാപയാത്ര എന്ന നോവലിലെ സ്ത്രീ കഥാപാത്രങ്ങളെയാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്..
 സേട്ടിന്റെ ഭാര്യ, നാട്ടു വേശ്യ, അമ്മ, അപ്പുവിന്റെ ഭാര്യ ഹേമ, കൗമാരപ്രണയനായിക കൊച്ചു കുട്ടി തുടങ്ങിയ സ്ത്രീകളെല്ലാവരും തന്നെ നൻമയില്ലാത്ത ഇരുളിൽ നിൽക്കുന്ന കഥാപാത്രങ്ങളായിട്ടാണ് എംടി ആവിഷ്കരിച്ചത്,,

 🏠വാസുദേവൻ മാഷ്, പവിത്രൻ മാഷ്, അനിത ടീച്ചർ, ബാബുരാജൻ മാഷ്, സുദർശൻ മാഷ്, വിജു മാഷ്, മഞ്ജുഷ ടീച്ചർ, ശ്രീലടീച്ചർ, പ്രജിത ടീച്ചർ, ഗഫൂർ മാഷ് തുടങ്ങിയവർ വ്യത്യസ്തമായ അഭിപ്രായങ്ങളുമായി സർഗസംവേദനത്തിൽ സജീവമായി

🏘🙏🏘🙏🏘🙏🏘🙏🏘🙏
🎨🎨🎨🎨🎨🎨🎨🎨🎨🎨
മാർച്ച് 31 -ചൊവ്വ
 ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
 അവതരണം- പ്രജിത
♾🔹♾🔹♾🔹♾🔹♾🔹
🏠ചിത്രസാഗരത്തിൽ കഴിഞ്ഞയാഴ്ച അന്തരിച്ച ചിത്രകാരൻ സതീഷ് ഗുജ്റാളിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്, ശിൽപി, മ്യൂറലിസ്റ്റ്, വാസ്തുശിൽപ്പി, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതരേഖയും, ചിത്രകലാ സവിശേഷതകളും, പത്രവാർത്താ ലിങ്കുകളും പ്രസിദ്ധ ചിത്രങ്ങളും, മദനൻ മാഷിന്റെ അനുഭവം പങ്കുവെക്കുന്ന ഓഡിയോ ക്ലിപ്പും, ചിത്രങ്ങളുടെ ലിങ്കുകളും, പ്രധാന വാസ്തു നിർമ്മിതികളും, യുട്യൂബ് ലിങ്കുകളും ,നേടിയ  ബഹുമതികളും എല്ലാം ചേർന്ന് അവസരോചിത അനുസ്മരണമായി ചിത്ര സാഗരം...

 🏠ബാബുരാജ് സർ, പ്രിയ ടീച്ചർ,പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, രതീഷ് മാഷ്, രമടീച്ചർ, കലടീച്ചർ, പവിത്രൻ മാഷ്,സ്വപ്ന ടീച്ചർ, ഗഫൂർ മാഷ്, രജനി സുബോധ്, രജനി ടീച്ചർ, വാസുദേവൻ മാഷ്, സുദർശൻ മാഷ്, ശ്രീല ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി ചിത്ര സാഗരത്തെ സജീവമാക്കി

🏘🙏🏘🙏🏘🙏🏘🙏🏘🙏

📢📢📢📢📢📢📢📢📢📢
ഏപ്രിൽ 1-ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
📢📢📢📢📢📢📢📢📢📢
 അവതരണം- പവിത്രൻ മാഷ്
♾🔹♾🔹♾🔹♾🔹♾🔹
🏠കൊറോണ വൈറസിന്റെ ഭീകരത സമൂഹ വ്യാപനം മൂലം ഏറ്റവും കൂടുതൽ [കേരളത്തിൽ ] അനുഭവിച്ചുകൊണ്ടിരിക്കുന്ന കാസർഗോഡൻ ജനത... കർണാടക അതിർത്തി അടച്ചതിനാൽ മംഗലാപുരം ആശുപത്രിയിലെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി മാറി.. [ഇന്ന് ഈ അവലോകനം എഴുതുമ്പോൾ കാസർഗോഡ് ജില്ലയിലെ ജനതയ്ക്ക് ആശ്വാസമേകാൻ വിദഗ്ദ്ധ മെഡിക്കൽ സംഘം തിരുവനന്തപുരത്തു നിന്നും കാസർഗോ ഡേയ്ക്ക് പുറപ്പെട്ടു കഴിഞ്ഞു. ]
തിരൂർ മലയാളം കൂട്ടായ്മയിലെ ഭാഷാ പംക്തിയായ ആറു മലാളിക്ക് നൂറു മലയാളത്തിൽ ഈയാഴ്ച അവതരിപ്പിച്ച കാസർഗോഡൻ ഭാഷാ വിശേഷങ്ങളിലേയ്ക്ക്...

💠 ഐസൊലേഷൻ കേന്ദ്രമായി ഹോട്ടൽ വിട്ടു നൽകി മാതൃകയായ അബ്ദുല്ലക്കുഞ്ഞിയെക്കുറിച്ചുള്ള പത്രവാർത്ത
💠 നമ്മൾ അതിജീവിക്കും - അഞ്ജു ദേവസ്യ എഴുതിയ ലേഖനം
💠 കേന്ദ്ര സർവകലാശാലയിൽ വൈറോളജി ലാബ് തുറന്ന തിനെക്കുറിച്ചുള്ള വാർത്ത..
💠 സുധീഷ് കൃഷണൻ അനിഞ്ജ എഴുതിയ ചക്ക വിശേഷങ്ങൾ
💠ഹോം ക്വാറന്റയിൻ അനുഭവം പങ്കുവെയ്ക്കുന്നു - എബി കുട്ടിയാനം
💠 പി.അബ്ദുൽ റഷീദ് എഴുതിയ ലേഖനം - സല്ലു ഫി രിഹാ ലിക്കും
💠 ബാരിക്കേഡ് തടസങ്ങൾക്കിടയിലൂടെ ആംബുലൻസ് ഓടിച്ച് ഒരു രോഗിയുടെ ജീവൻ രക്ഷിച്ച സുഭാഷ് ചാലിങ്കാലിനെക്കുറിച്ചുള്ള വാർത്ത
💠 അജേഷ് കുമാർ കോളിച്ചാലിന്റെ അതിമനോഹരമായ കാസർഗോഡൻ ഭാഷാ ട്രോൾ😊
💠ലിനീഷ് കുണ്ടൂർ എഴുതിയ കവിത
💠 ഡോ.പി.എ .അബൂബക്കറിന്റെ വടക്കൻ മലയാളം  എന്ന ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കുറിപ്പുകളുടെ പതിനെട്ടാം ഭാഗം- വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ .
ഇതിൽ മാനക മലയാളത്തിൽ തന്നെ ഉപയോഗിക്കുന്ന ദ്രാവിഡ പദങ്ങളോ ധാതുക്കളോ വ്യത്യസ്തമായ അർഥത്തിൽ വടക്കൻ മലയാളത്തിൽ തെക്കൻ മലയാളത്തിലും മാനക മലയാളത്തിലും ഉപയോഗിക്കുന്നതിനെക്കുറിച്ചും അവ നൽകുന്ന വാങ്മയ ഭാവങ്ങളെക്കുറിച്ചും പരാമർശിക്കുന്നു.

🏠രമ ടീച്ചർ, സുദർശനൻ മാഷ്, പ്രജിത, രതീഷ് മാഷ്, വിജു മാഷ്, കല ടീച്ചർ, ബാബുരാജ് സർ, ബീനാകുമാരി ടീച്ചർ, മഞ്ജുഷ ടീച്ചർ, രാജി ടീച്ചർ, സബു, സ്വപ്ന ടീച്ചർ, പ്രിയ, പ്രമോദ് മാഷ്, ഗഫൂർ മാഷ് തുടങ്ങിയവരുടെ ക്രിയാത്മകമായ ഇടപെടൽ പംക്തി രസകരമാക്കി.ഒപ്പം കല ടീച്ചറുടെ സ്പെഷ്യൽ പാചകക്കുറിപ്പും👌👌
🏘🙏🏘🙏🏘🙏🏘🙏🏘🙏
🎺🎺🎺🎺🎺🎺🎺🎺🎺🎺
ഏപ്രിൽ 3-വെള്ളി
 സംഗീതസാഗരം
🎺🎺🎺🎺🎺🎺🎺🎺🎺🎺
 അവതരണം- രജനി ടീച്ചർ
♾🔹♾🔹♾🔹♾🔹♾🔹
🏠 പുറംവേദനയാണെന്ന് ടീച്ചർ ആദ്യം അറിയിച്ചെങ്കിലും അരമണിക്കൂറിനകം ഇൻജക്ഷൻ വെച്ചു വന്ന് ടീച്ചർ സംഗീത സാഗരം തുടങ്ങി. ഇത്തവണ കുറച്ചു പാട്ടുകളുടെ വീഡിയോ ആണ് ടീച്ചർ പോസ്റ്റ് ചെയ്തത്.അരുൺ മാഷും കൂടെക്കൂടി. ടീച്ചർ സംഗീത ചലഞ്ചുമായി വന്നപ്പോൾ ബാബുരാജ് സർ ആ വെല്ലുവിളി ഏറ്റെടുത്ത് മനോഹരമായി അവതരിപ്പിച്ചു.[ ഞാനും ചെയ്തെങ്കിലും പോസ്റ്റ് ചെയ്യാൻ ധൈര്യം കിട്ടീല] രണ്ടാമത് ടീച്ചർ നൽകിയ ചലഞ്ച് ആരും തന്നെ ഏറ്റെടുത്തില്ല. ബാബുരാജ് സാറിന്റെ വയലാർ ഗാനവും പ്രിയയുടെ മകളുടെ മധു തേടിപ്പോയ ഗാനവും പംക്തിക്ക് കൊഴുപ്പേകി. അടുത്ത ദിവസം രാവിലെ അത്തിപ്പറ്റ രവി മാഷ് ടേയും കുടുംബത്തിന്റേയും സംഗീതാലാപനം ഗ്രൂപ്പിൽ രാഗമഴ തീർത്തു🎶🎶
🏠 വിജു മാഷ്, രമണൻ മാഷ്, വാസുദേവൻ മാഷ്, രജനി തുടങ്ങിയവരും സംഗീത സാഗരത്തിൽ പങ്കാളികളായി.

🏘🙏🏘🙏🏘🙏🏘🙏🏘🙏
📚📚📚📚📚📚📚📚📚📚
ഏപ്രിൽ 4- ശനി
 നവസാഹിതി
📚📚📚📚📚📚📚📚📚📚
 അവതരണം- ഗഫൂർ മാഷ്
♾🔹♾🔹♾🔹♾🔹♾🔹
🏠ലോക് ഡൗൺ കാലത്തെ നവസാഹിതി പതിവുപോലെ വിഭവസമൃദ്ധവും അതിഗംഭീരവുമായിരുന്നു.

 കവിത
💠💠💠💠
🔹 വീട് - വിനോദ് .കെ.ടി
🔹 പുതിയ പര്യായങ്ങൾ - ഷീജ രമേഷ് ബാബു
🔹 ജാലക കാഴ്ചകൾ - ശ്രീല അനിൽ
🔹 കിഴക്കും പടിഞ്ഞാറുമില്ലാത്ത വീട് - രമണൻ ഞാങ്ങാട്ടിരി
🔹 ക്വാറന്റീൻ 2020_ മുനീർ അഗ്രഗാമി

 കഥ
💠💠💠
🔹 ജനുവരിയിലെ കാറ്റ് - രാധാകൃഷ്ണൻ നാരായണൻ
🔹 മറവിയുടെ മറവിയിലേക്ക് മാഞ്ഞു പോകുന്നവൾ - സി.പി.അനിൽകുമാർ

 അനുഭവക്കുറിപ്പ്
💠💠💠💠💠💠💠
🔹 ചെരുപ്പ് - മുബീന വിളത്തൂർ


🏠 ആത്മായനത്തിന്റെ എഴുത്തുകാരി അതിന്റെ അവസാനഘട്ട മിനുക്കു പണികളിലാണ് എന്ന് മാഷ് പറഞ്ഞപ്പോ അത് വായിക്കാനുള്ള തിടുക്കം ഇപ്പോഴേ പലരുടെയും മനസ്സിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.😊
 ബാബുരാജ്‌ മാഷ്, വിജു മാഷ്, സുദർശനൻ മാഷ്, അനിത ടീച്ചർ, രമ ടീച്ചർ, ഷമീമ ടീച്ചർ, പവിത്രൻ മാഷ്, സജിത്ത് മാഷ്, രജനി ടീച്ചർ പേരശ്ശന്നൂർ, സ്വപ്ന ടീച്ചർ, ബീന ടീച്ചർ, ബിജു മാഷ്, ശിവശങ്കരൻ മാഷ്, പ്രിയ, വാസുദേവൻ മാഷ്, പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🏘🙏🏘🙏🏘🙏🏘🙏🏘🙏
ഇനി വാരതാരത്തിലേക്ക് ...
ഐതിഹ്യമാലയിലെ കഥകളുടെ ശബ്ദ സുന്ദരവും മനോഹരവും സമഗ്രവുമായ  അവതരണത്തിലൂടെ ... അത്തിപ്പറ്റ രവി മാഷിന്റെ പുസ്തകമായ നിർവൃതി  യ്ക്ക് തയാറാക്കിയ ഗംഭീര വായനക്കുറിപ്പിലൂടെ തിളങ്ങി നിൽക്കുന്ന കല ടീച്ചർ തന്നെയാണ് ഈയാഴ്ചയും നമ്മുടെ താരം.
പ്രിയ കല ടീച്ചർ ... സ്നേഹാദരങ്ങൾ🙏🙏🙏🙏

🏘🙏🏘🙏🏘🙏🏘🙏🏘🙏

Comments