08-03-2020

🎈🎈🎈🎈🎈🎈🎈🎈🎈🎈
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
മാർച്ച് 2മുതൽ 8 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


 *പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം*

നമ്മുടെ ഗഫൂർ മാഷിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ തിരൂർ മലയാളം കൂട്ടായ്മ ആദരാഞ്ജലി രേഖപ്പെടുത്തുന്നു🙏🙏🙏

 നമ്മുടെ തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണേ😊😊 ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🎈🎈🎈🎈🎈🎈🎈🎈🎈🎈

*മാർച്ച് 2 തിങ്കൾ*
 *സർഗസംവേദനം*
 *അവതരണം- രതീഷ് മാഷ്*
👭💃👭💃👭💃👭💃👭💃

👩‍🦰തിരൂർ മലയാളംകാർ ആകാംക്ഷയോടെ കാത്തിരുന്ന തിങ്കളാഴ്ച ..... *എംടിയുടെ പെണ്ണുലകം*  എന്ന പുതിയ പരമ്പരയുമായാണ്  രതീഷ് മാഷെത്തിയത്..
എം ടിയുടെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ഉപരിപ്ലവനീരീക്ഷണം മാത്രമാണിതെന്ന് മാഷ് സൂചിപ്പിച്ചു..
പാതിരാവും പകൽ വെളിച്ചവും എന്ന ആദ്യ നോവലിലെ, സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയ ,ജീവിതാദർശങ്ങളിൽ ഉറച്ചു നിന്ന് പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയ  ഫാത്തിമ, ഭാനു എന്ന പാതിരാപ്പൂക്കളെയാണ് പുതിയ വീക്ഷണകോണിലൂടെ മാഷ് പരിചയപ്പെടുത്തിയത്.

 👩‍🦰 *വെട്ടം ഗഫൂർ മാഷ്, പ്രമോദ് മാഷ്, വിജു മാഷ്, ബിജു മാഷ്, ശിവശങ്കരൻ മാഷ്, സുദർശൻ മാഷ്, സ്വപ്ന ടീച്ചർ, കവിത ടീച്ചർ, രജനി ടീച്ചർ, സബുന്നിസ ടീച്ചർ, സീതാദേവി ടീച്ചർ, പ്രജിത ടീച്ചർ, രാജി ടീച്ചർ, രമ ടീച്ചർ, പവിത്രൻ മാഷ്, വാസുദേവൻ മാഷ്*  തുടങ്ങിയവർ സാന്നിദ്ധ്യം കൊണ്ട് സംവേദനത്തെ ധന്യമാക്കി...

🎈🎈🎈🎈🎈🎈🎈🎈🎈🎈
 *മാർച്ച് 3 ചൊവ്വ*
 *ചിത്രസാഗരം*
 *അവതരണം- പ്രജിത.കെ.വി*

👭💃👭💃👭💃👭💃👭💃
👩‍🦰ചിത്രസാഗരത്തിൽ യുനസ്കോയുടെ ആദരം ഏറ്റുവാങ്ങിയ, മാഹിക്കാരനായ പാരീസ് മോഹൻകുമാറിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്.. നാടകീയമായ അദ്ദേഹത്തിൻ്റെ ജീവചരിത്രം നാടകീയമായി അവതരിപ്പിച്ചു കൊണ്ടാണ് ചിത്ര സാഗരം തുടങ്ങിയത്,, തൻ്റെ ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം സ്വദേശത്തുള്ളവർക്കായി ഉപയോഗിക്കുന്ന, പ്രകൃതി സ്നേഹിയായ് സന്യാസിയായ് ജീവിക്കുന്ന അദ്ദേഹവുമായുള്ള അരമണിക്കൂർ സംഭാഷണം അക്ഷരാർത്ഥത്തിൽ നമ്മെ വിസ്മയിപ്പിച്ചു.. അദ്ദേഹത്തിൻ്റെ പ്രശസ്ത ചിത്രങ്ങളും, പത്രവാർത്താ ക്ലിപ്പുകളും, വാർത്താ ലിങ്കുകളും, വീഡിയോ ക്ലിപ്പും, വീഡിയോ ലിങ്കുകളും ഒക്കെ ച്ചേർന്ന് വിസ്മയ സാഗരമായി മാറി ചിത്ര സാഗരം,,,

 *👩‍🦰പ്രമോദ് മാഷ്, ദിനേഷ് മാഷ്, നവാസ് മാഷ്, ദിവ്യ ടീച്ചർ, രവീന്ദ്രൻ മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, ബിജു മാഷ്, രജനി ടീച്ചർ, രമ ടീച്ചർ* തുടങ്ങിയവർ പ്രജിത ടീച്ചർക്ക് അഭിനന്ദനപ്പൂച്ചെണ്ടുകളുമായെത്തി,,,

🎈🎈🎈🎈🎈🎈🎈🎈🎈🎈

*മാർച്ച് 4- ബുധൻ*
 *ആറു മലയാളിക്ക് നൂറു മലയാളം*
 *അവതരണം- പവിത്രൻ മാഷ്*
👭💃👭💃👭💃👭💃👭💃
 *ആറു മലയാളിക്ക് നൂറു മലയാളത്തിലെ* വടക്കൻ മലയാള സ്പെഷ്യൽ പംക്തിയിലെ പ്രധാന വിഭവങ്ങൾ👇👇
🌹 തെങ്ങിൽ കയറുന്ന കൊട്ടൻ കുഞ്ഞിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന *ശശിധരൻ മങ്കത്തിൽ* എഴുതിയ നോവലിലെ ഇരുപത്തിനാലാം ഭാഗം.
🌹 *സുജ കാഞ്ഞങ്ങാട്*  എഴുതിയ കവിത *പാട്ടുകാരി*
🌹 *രാജി മുത്ത് അന്ധകാരനഴി*  വെങ്കിട്ട രമണയെ കുറിച്ച് എഴുതിയ ലേഖനം
🌹 *ജോസഫ് കനകമൊട്ട*  അനുസ്മരണം
🌹 പശു അമ്പ[ കളിപ്പാട്ട നിർമാണം ]
🌹 *വിഷ്ണുദാസ് ഷേണായി*  എഴുതിയ അരി കൊണ്ടാട്ടം പാചകക്കുറിപ്പ്
🌹 *വടക്കൻ മലയാളം*   പതിനാലാം ഭാഗം - സന്ധികൾ

👩‍🦰 കുറിപ്പുകൾ മനസിലെ ബാല്യകാല സ്മരണകൾ ഉണർത്തുന്നു എന്ന് സീത😍വടക്കൻ മലയാളവും വടക്കൻ വിഭവവും കേമമെന്ന് കല ടീച്ചർ😍 അഭിപ്രായ പ്രകടനത്തിന് പുറമെ അസ്സലൊരു പാചകക്കുറിപ്പും ടീച്ചറുടെ വക🍲 പ്രമോദ് മാഷ്, വിജു മാഷ്, സുദർശനൻ മാഷ്, രാജി ടീച്ചർ, വാസുദേവൻ മാഷ്, ശ്രീ..., കവിത ടീച്ചർ, രജനി ആലത്തിയൂർ ,ബീനാകുമാരി ടീച്ചർ, രതീഷ് മാഷ്, പ്രജിത, രജനി ടീച്ചർ പേരശ്ശന്നൂർ മുതലായവരും സാന്നിധ്യം കൊണ്ട് പംക്തി സജീവമാക്കി.

🎈🎈🎈🎈🎈🎈🎈🎈🎈🎈
*മാർച്ച് 6 വെള്ളി*
 *സംഗീതസാഗരം*
 *അവതരണം- രജനി ടീച്ചർ*
👭💃👭💃👭💃👭💃👭💃
👩‍🦰 മലയാളികളുടെ പ്രിയ ഗായകരിലൊരാളായ വാണി ജയറാമിന്റെ വിശേഷങ്ങളാണ് സംഗീത സാഗരത്തിൽ ഈയാഴ്ച ടീച്ചർ പങ്കുവെച്ചത്.കലൈവാണി എന്ന തമിഴ് പെൺകൊടി മലയാളികളുടെ പ്രിയങ്കരിയായ വാണീജയറാം ആയതിനു പിന്നിലെ കഥയാണ് ടീച്ചർ ആദ്യം പോസ്റ്റു ചെയ്തത്. *ബോലേ രേ പപ്പീ* യിൽ തുടങ്ങി *ഓലഞ്ഞാലി കുരുവീ..* വരെയുള്ള ഗാനങ്ങളുടെ സമഗ്രവിവരം ,യൂ ട്യൂബ് ലിങ്കുകൾ തുടങ്ങിയവ അവതരണത്തെ ഹൃദ്യമാക്കി.
👩‍🦰 പവിത്രൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ സുദർശനൻ മാഷ്, ശിവശങ്കരൻ മാഷ്, വിജു മാഷ്, പ്രജിത ശ്രീ ...മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. വാണി ജയറാം പാടിയ ഗാനങ്ങളുടെ സമ്പൂർണ ഓഡിയോ ശേഖരം [+ വരികൾ ] പ്രജിത പങ്കുവെച്ചു.
🎈🎈🎈🎈🎈🎈🎈🎈🎈🎈
*മാർച്ച് 7ശനി*
 *നവസാഹിതി*
 *അവതരണം- ഗഫൂർ മാഷ്*

👭💃👭💃👭💃👭💃👭💃

സാഹചര്യങ്ങൾ പ്രതികൂലമായിട്ടും പംക്തി മുടക്കാത്ത ഗഫൂർ മാഷ് ടെ ആത്മാർഥതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ🌹🤝🤝🤝
നവസാഹിതീ വിഭവങ്ങളിലേക്ക് ...

 *കവിത*
🎈🎈🎈🎈
 *🌹ചോദ്യങ്ങൾ - സ്വപ്നാ റാണി ടീച്ചർ*
 *🌹എത്ര വേഗം - സജിത അനിൽ*
 *🌹വസന്തം - ശ്രീല അനിൽ ടീച്ചർ*
 *🌹ശ്വാസം -സിറാജ് ശാരംഗപാണി*
 *തെരുവ് ചിത്രം -യൂസഫ് നെടുവണ്ണൂർ*

 *കഥ*
🎈🎈🎈
 *🌹ഇലഞ്ഞിപ്പൂക്കൾ - ബിനോജ് കുര്യൻ*
 *🌹വേട്ടാളൻ - പ്രീത സുധീർ*

 *കുറിപ്പ്*
🎈🎈🎈🎈
 *🌹കാണ്മാനില്ല - ഷബ്ന*

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന... ഗ്രൂപ്പിൽ പ്രണയമഴ പെയ്യിക്കുന്ന.... *ഇതാണു ഞാൻ* അടുത്ത ലക്കത്തിൽ ഉണ്ടാകുമെന്ന് കരുതട്ടെ😍 [ ജസീന ടീച്ചറേ... കേൾക്കുന്നുണ്ടോ🎤🎤]
👩‍🦰 *പവിത്രൻ മാഷ്, വിജു മാഷ്, ശിവശങ്കരൻ മാഷ്, ഹമീദ് മാഷ്, സീത, രമണൻ മാഷ്, പ്രജിത, ശ്രീ.., രാജി ടീച്ചർ, രവീന്ദ്രൻ മാഷ്‌, രജനി ടീച്ചർ* തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി  സജീവമാക്കി.
🎈🎈🎈🎈🎈🎈🎈🎈🎈🎈
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം - നമ്മുടെ നവസാഹിതീ പംക്തിയെ ധന്യമാക്കുന്ന..... ഇടപെടലുകൾ നടത്തുന്ന സ്വപ്ന ടീച്ചറും ശ്രീല ടീച്ചറും ആകട്ടെ ഈയാഴ്ചയിലെ താരറാണിമാർ❤❤

ഇതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞോട്ടേ... *മികച്ച പോസ്റ്റ്* കൊടുത്തിട്ട് ഒത്തിരി നാളാ യൂസഫ് നെടുവണ്ണൂർ മാഷ് എഴുതിയ കവിത അതി മനോഹരം👌👌👌 ഒരു പാടിഷ്ടായി. *ശലഭം* എന്ന ആ കവിതയെ മികച്ച പോസ്റ്റായി തെരഞ്ഞെടുക്കുന്നു🤝

 *സ്വപ്ന ടീച്ചർ, ശ്രീല ടീച്ചർ & യൂസഫ് മാഷ്...* അഭിനന്ദനങ്ങൾ💐💐💐

🎈🎈🎈🎈🎈🎈🎈🎈🎈🎈

Comments