09-02-16

❤🧡💛💚💙💜🖤🤍🤎❤
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഫെബ്രുവരി 3 മുതൽ  9 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസം-തിങ്കൾ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜🖤🤍🤎❤

ഫെബ്രുവരി 3 തിങ്കൾ
 സർഗസംവേദനം
അവതരണം- രതീഷ് മാഷ്
📝📝📝📝📝📝📝📝📝📝
സർഗസംവേദനത്തിൽ ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം അദ്ധ്യായം 10, 11, 12 എന്നീ അദ്ധ്യായങ്ങൾ ആദ്യം രതീഷ് മാഷ് പങ്കുവെച്ചു.. അദ്ദേഹത്തിന്റെ ഗുപ്ത പ്രണയവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും, ചില സുഹൃത്തുക്കളുടെ അവിസ്മരണീയ ഓർമ്മകളും സ്പന്ദിക്കുന്ന അസ്ഥിമാടവും കവിയുടെ കൈപ്പടയും ഒക്കെ ചേർന്ന് സംവേദനം സർഗ്ഗാത്മകമായി,,,

📝പിന്നീട് കേശവദേവിന്റെ ആത്മകഥ എതിർപ്പാണ് മാഷ് പങ്കുവെച്ചത്.. അദ്ദേഹത്തിന്റെ കുട്ടിക്കാലവും, ജാതീയതക്കെതിരെയുള്ള എതിർപ്പും, തൊഴിലാളി പ്രസ്ഥാനം,സംഘടനാ പ്രവർത്തനങ്ങളും, പട്ടിണി ജീവിതവും, കഥാലോകവും ഒക്കെ വിശദീകരിക്കുന്ന ഈ കൃതി ഏവരും വായിച്ചിരിക്കേണ്ടതത്രേ,,,

📝 പ്രജിത,വിജു മാഷ്, സബു, ഗഫൂർ മാഷ്, സുദർശനൻ മാഷ്, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤🤍🤎❤

ഫെബ്രുവരി 4 ചൊവ്വ
 ചിത്രസാഗരം
അവതരണം- പ്രജിത
 🏖🏖🏖🏖🏖🏖🏖🏖🏖🏖
⛱കേരള ലളിതകല അക്കാദമി അംഗവും അധ്യാപികയുമായ ശ്രീജ പള്ളം എന്ന ചിത്രകാരിയെയാണ് പ്രജിത പരിചയപ്പെടുത്തിയത്.ശ്രീജ ടീച്ചറുമായി പ്രജിത നടത്തിയ അഭിമുഖം ,ചിത്രങ്ങൾ, ലിങ്കുകൾ, സെളി മെ കാലെ മുതലായവ അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.
⛱ സുദർശനൻ മാഷ്, ബീന ടീച്ചർ, പ്രിയ, നവാസ് മാഷ്, അനിത ടീച്ചർ, ഗഫൂർ മാഷ്, സുജ, രതീഷ് മാഷ്, മണികണ്ഠൻ മാഷ്, സ്വപ്ന ടീച്ചർ, സീത, കല ടീച്ചർ, പവിത്രൻ മാഷ്, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ, ശ്രീ, രജനി ടീച്ചർ ആലത്തിയൂർ മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.

❤🧡💛💚💙💜🖤🤍🤎❤
ഫെബ്രുവരി 5- ബുധൻ
 ആറുമലയാളിക്ക് നൂറു മലയാളം
 അവതരണം -പവിത്രൻ മാഷ്
🗣🗣🗣🗣🗣🗣🗣🗣🗣🗣
👤ഈയാഴ്ചയിലെ വടക്കൻ മലയാളത്തിൽ കാസ്രോടോപ്യ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്നും എടുത്ത  ഡോ. ഷിനു ശ്യാമളൻ എഴുതിയ അനുഭവക്കുറിപ്പ്, ഖാദർ ക്ലായിക്കോട് എഴുതിയ ഓർമ്മക്കുറിപ്പ് , തുമ്പപ്പൂപ്പാടം, ബാരയുടെ വിശേഷങ്ങൾ, കാസർഗോഡ് ട്രോൾ, പരവനടുക്കം വൃദ്ധസദനത്തിലെ കുട്ടിയമ്മയുടെ  വിശേഷങ്ങൾ എന്നിവയും ഡോ. പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം ഗ്രന്ഥത്തെ ആസ്പദമാക്കി തയാറാക്കിയ കുറിപ്പുകളുടെ പത്താംഭാഗവും പവിത്രൻ മാഷ് പോസ്റ്റ് ചെയ്തു.
👤വടക്കൻ മലയാളത്തിൽ വർത്സ്യസ്വനിമങ്ങളും വടക്കൻ നാട്ടു മൊഴികളുമാണ് മാഷ് അവതരിപ്പിച്ചത്. അയൽ ഭാഷകളായ കന്നട തുളു...മുതലായവയുടെ സ്വാധീനമാകാം വർത്സ്യത്തിന് വന്ന ഇത്തരം വലിയ മാറ്റങ്ങൾക്ക് നിദാനം🙏
👤 ഗഫൂർ മാഷ്, കവിത ടീച്ചർ, രാജി ടീച്ചർ, സബു, ശിവശങ്കരൻ മാഷ്, നവാസ് മാഷ്, സുദർശനൻ മാഷ്, പ്രജിത, കല ടീച്ചർ, രജനി ടീച്ചർ, പ്രമോദ് മാഷ്, സീത, ശ്രീ ... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കല ടീച്ചറുടെ നിമിഷ കവിത പംക്തിക്ക് പകിട്ടേകി.🙏

❤🧡💛💚💙💜🖤🤍🤎❤

ഫെബ്രുവരി 7 വെള്ളി
 സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ പേരശ്ശന്നൂർ
🥁🎺🥁🎺🥁🎺🥁🎺🥁🎺
🎧 തമിഴ് ചലച്ചിത്ര സംഗീത രംഗത്തെ ഉയർച്ചതാഴ്ചകളെക്കുറിച്ചുള്ള സമഗ്രമായ ലേഖനമാണ് രജനി ടീച്ചർ ഗ്രൂപ്പിൽ പങ്കു വെച്ചത്. ആവർത്തന വിരസമായ സംഗീത ശൈലികളും ഇളയരാജ ഉൾപ്പെടെയുള്ള  പ്രമുഖരായ സംഗീത സംവിധായകരുടെ കടന്നു വരവും ഭംഗിയായി ലേഖനത്തിൽ വരച്ചിട്ടിരിക്കുന്നു.
🎧അനുബന്ധമായി ധാരാളം ഓഡിയോ വീഡിയോ ലിങ്കുകൾ ടീച്ചർ ചേർത്തിരുന്നു.
🎧 ശിവശങ്കരൻ മാഷ്, സീത, പവിത്രൻ മാഷ്, വിജു മാഷ്, ശ്രീ.. മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤🤍🤎❤
ഫെബ്രുവരി 8 - ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
📝📝📝📝📝📝📝📝📝📝
നവസാഹിതി വായിച്ചു കഴിഞ്ഞപ്പോൾ റസ്സലിന്റെ അനുഭവക്കുറിപ്പിലെഴുതിയ സാമ്പാണി ഗന്ധം  എവിടെയൊക്കെയോ നിറഞ്ഞു നിൽക്കുന്ന പോലെ.... സ്വന്തം ശിഷ്യന്റെ മരണവാർത്തയിൽ മനസ്സ് തരിച്ചുനിൽക്കുന്ന അവസ്ഥയിൽ പോലും പംക്തി മുടക്കാത്തതിന് ഗഫൂർ മാഷിന്🙏🙏🙏

📝 നവസാഹിതീ വിശേഷങ്ങളിലേക്ക് ...

🖍 കവിത
〰〰〰〰〰
 📔ശൂന്യം -സ്വപ്നാ റാണി ടീച്ചർ
📔 കോലം തെറ്റിയ കവിത - ആർച്ച ആശ
📔 അകലങ്ങൾ - ലാലൂർ വിനോദ്
📔 വസന്തം - ശ്രീല അനിൽ

🖍 കഥ
〰〰〰〰
📔 മൗനനൊമ്പരങ്ങൾ - അശ്വതി ജോയ് അറയ്ക്കൽ
 📔കളഞ്ഞു കിട്ടിയ അനിയത്തി - അഖിൽ.ആർ. നാഥ്

🖍 യാത്രാനുഭവം
〰〰〰〰〰〰〰
 📔മറക്കാൻ കഴിയാത്ത മലയോര യാത്ര -എൻ.സൂപ്പി

🖍 അനുഭവക്കുറിപ്പ്
〰〰〰〰〰〰〰〰
📔 ഞാൻ യതീമായ ദിവസം - റസ്സൽ


📝 പ്രവീൺ പടയമ്പത്ത്, പവിത്രൻ മാഷ്, വിജു മാഷ്, പ്രജിത, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, ബിജു മാഷ്, സീത, സബുന്നിസ, ശ്രീല അനിൽ ,പ്രമോദ് മാഷ്, സ്വപ്ന ടീച്ചർ, രാജി ടീച്ചർ, നവാസ് മാഷ്, വാസുദേവൻ മാഷ്...മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤🤍🤎❤
ഇനി ഈ ആഴ്ചയിലെ താരമാരെന്ന് നോക്കാം🌟🌟🌟
നമുക്കെല്ലാം വളരെയേറെ ഉപകാരപ്പെടുന്ന പോസ്റ്റുകൾ കൊണ്ട് ഗ്രൂപ്പ് സജീവമാക്കുന്ന അരുൺ മാഷാകട്ടെ നമ്മുടെ താരം🤝 ഓരോ ദിനവുമായി ബന്ധപ്പെട്ട സാഹിത്യ സംബന്ധിയായ കുറിപ്പുകൾ ഇനിയും ഉണ്ടാകണേ എന്ന് അഭ്യർഥന🙏
വാരതാരത്തിന് അഭിനന്ദനങ്ങൾ🌟🤝🤝🤝
❤🧡💛💚💙💜🖤🤍🤎❤

Comments