1-12-19

🎄🌟🎄🌟🎄🌟🎄🌟🎄🌟
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰

നവംബർ 25മുതൽ ഡിസംബർ 1 വരെയുള്ള പ്രൈംടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..


അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

 ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തം ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായെന്ന സന്തോഷ വാർത്തയുടെ ആനന്ദലഹരിയിലാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ .... ഈ വാർത്തയറിഞ്ഞിട്ടുംതന്നേക്കാള്‍ വലിയ കവികള്‍ക്ക് കിട്ടാത്ത അംഗീകാരം കിട്ടിയത് ആയുസുള്ളത് കൊണ്ട് മാത്രമാണെന്നുള്ള  ഋഷി തുല്യമായ മറുപടിയിലൂടെ ഒരാൾക്ക് ഉയർച്ചയിലും എത്രത്തോളം വിനയാന്വിതനാകാം എന്ന് നമുക്ക് കാണിച്ചു തന്നിരിക്കയാണ് കവി.ആ മഹാപ്രാജ്ഞന് തിരൂർ മലയാളം കൂട്ടായ്മയുടെ സ്നേഹാദരങ്ങൾ 🙏🌹🙏🌹

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🎄🌟🎄🌟🎄🌟🎄🌟🎄🌟

നവംബർ25 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്

🌻🌹🌻🌹🌻🌹🌻🌹🌻🌹

സർഗസംവേദനത്തിൽ സാപ്പിയൻസ് 5 (1) ലെ 'എഴുത്ത് 'ന്റെ , സംഖ്യാ ക്രമങ്ങളുടെ ആവിർഭാവത്തെക്കുറിച്ചും സമൂഹത്തിൽ അസമത്വവും വിവേചനവും ഉണ്ടായതിനെക്കുറിച്ചും ചിത്ര സഹിതം രതീഷ് മാഷ് പങ്കുവെച്ചു..

🌺രണ്ടാമതായി ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരൻമാർ എന്ന കൃതിയാണ് പരിചയപ്പെടുത്തിയത്.
അമ്മയെക്കുറിച്ച്, സൗഹൃദങ്ങളെക്കുറിച്ച്, പെണ്ണവസ്ഥകളെക്കുറിച്ചെല്ലാമുള്ള തന്റെ പ്രിയപ്പെട്ട ഓർമ്മകളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്,,,

 🌺സുദർശൻ മാഷ്, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, രജനി സുബോധ്, വെട്ടം ഗഫൂർ മാഷ്, പവിത്രൻ മാഷ്, മഞ്ജുഷ ടീച്ചർ, രജനി ടീച്ചർ, വിജു മാഷ്, വാസുദേവൻ മാഷ് ,ശിവശങ്കരൻ മാഷ് തുടങ്ങിയവർ സംവദിക്കാനെത്തിച്ചേർന്നിരുന്നു.

🎄🌟🎄🌟🎄🌟🎄🌟🎄🌟

 നവംബർ26 ചൊവ്വ
 🖌ചിത്രസാഗരം🖌
 അവതരണം- പ്രജിത
🌻🌹🌻🌹🌻🌹🌻🌹🌻🌹

ചിത്ര സാഗരത്തിൽ കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവചരിത്രവും, വീഡിയോ ലിങ്കുകളും പ്രശസ്ത കാർട്ടൂണുകളും ടീച്ചർ പങ്കുവെച്ചു,
🌺വാസുദേവൻ മാഷ്, അൻവർ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, വെട്ടം ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്,ശ്രീല ടീച്ചർ തുടങ്ങിയവർ കാർട്ടൂണിസ്റ്റിനെ പരിചയപ്പെടാനും, പ്രജിത ടീച്ചറെ അഭിനന്ദിക്കാനുമെത്തിച്ചേർന്നിരുന്നു

🎄🌟🎄🌟🎄🌟🎄🌟🎄🌟
നവംബർ 27 ബുധൻ
 🙋🏻ആറു മലയാളിക്ക് നൂറു മലയാളം🙋🏻
 അവതരണം- പവിത്രൻ മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌺 ചൂഷണ വിരോധത്തിന്റെയും ദരിദ്രന്റെ അവകാശത്തിന്റെയും അടയാളമായി കാണാവുന്ന ചക്കാത്ത് എന്ന പദത്തിന്റെ ആഗമം രസകരമായി അവതരിപ്പിക്കുകയാണ് പവിത്രൻ മാഷ് ഈയാഴ്ച ചെയ്തത്. എം.എൻ.കാരശ്ശേരിയുടെ 'വാക്കിന്റെ വരവ്' എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള കുറിപ്പിലാണ് സ്വദഖ, സക്കാത്ത് എന്നിവ പരിചയപ്പെടുത്തിയത്. സക്കാത്ത് എന്ന പദത്തിന് മൂല്യശോഷണം വന്നപ്പോഴാണ് ചക്കാത്ത് എന്ന പദമുണ്ടായതത്രേ.😊😊🤝🤝

🌺 വാസുദേവൻ മാഷ്, രതീഷ് മാഷ്, രാജി ടീച്ചർ, സുദർശനൻ മാഷ്, ഗഫൂർ മാഷ്, മഞ്ജു തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🎄🌟🎄🌟🎄🌟🎄🌟🎄🌟
നവംബർ 28 വ്യാഴം
 📽ലോകസിനിമ📽
 അവതരണം- വിജു മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌺ലോകോത്തര സിനിമകളുടെ പ്രദർശന വേദിയായ തിരൂരമലയാളത്തിലെ ലോകസിനിമ യിൽ ഈയാഴ്ച 5 അന്യഭാഷ സിനിമയാണ് മാഷ് പ്രദർശിപ്പിച്ചത്. സിനിമാ വിവരണങ്ങൾ സിനിമ കണ്ടേ ഒക്കൂ എന്ന തരത്തിൽ പ്രലോഭിപ്പിക്കുന്നു😊😊  👌👌👌 ലിങ്കുകളും👌
 ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകൾ 👇
 🌈ദ ഗോഡ്ഫാദർ [ ഇംഗ്ലീഷ് ]
 🌈നിംഫോമാനിയാക്ക് [ ഇംഗ്ലീഷ് ]
 🌈ചെ [ സ്പാനിഷ് ]
 🌈ദ വിച്ച് [കൊറിയൻ]
 🌈ബാക്ക് ടു ദ ഫ്യൂച്ചർ [കൊറിയൻ]

🌺 സുദർശൻ മാഷ്, വാസുദേവൻ മാഷ്, ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ്, രജനി ടീച്ചർ തുടങ്ങിയവർ പംക്തിയിൽ കൂട്ടുചേർന്നു.

🎄🌟🎄🌟🎄🌟🎄🌟🎄🌟
നവംബർ 29 - വെള്ളി
 🎧സംഗീത സാഗരം🎧
 അവതരണം- രജനി ടീച്ചർ പേരശ്ശന്നൂർ

🌻🌹🌻🌹🌻🌹🌻🌹🌻🌹
🌺സംഗീത സാഗരത്തിൽ ഈയാഴ്ച ടീച്ചർ പരിചയപ്പെടുത്തിയത് ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിയേയും അദ്ദേഹത്തിന്റെ കൃതികളേയുമായിരുന്നു അനുബന്ധമായി കവിതകളുടെ ഓഡിയോ ,അഭിമുഖം തുടങ്ങിയവയുടെ ലിങ്കുകൾ ചേർത്തത് വളരെയേറെ ഉപകാരപ്രദമായി.
🌺 അരുൺ മാഷ് ടെ കൂട്ടിച്ചേർക്കലുകൾ 👌👌👌 കൃഷ്ണദാസ് മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, രജനി സുബോധ് ,രവീന്ദ്രൻ മാഷ്, പ്രജിത, പവിത്രൻ മാഷ്, സബു, സീത, വിജു മാഷ്, രതീഷ് മാഷ് ശ്രീ.., വാസുദേവൻ മാഷ്, ശിവശങ്കരൻ മാഷ്, ബീന ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.

🎄🌟🎄🌟🎄🌟🎄🌟🎄🌟
നവംബർ 30- ശനി
 🖊നവസാഹിതി🖊
 അവതരണം- ഗഫൂർ മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌺ഒരു ഡിജിറ്റൽ ആനുകാലികത്തിനു വേണ്ടി ഒരാഴ്ചയായുള്ള കാത്തിരിപ്പിന്നറുതി കുറിച്ച് കൃത്യം 7.30 ന് തന്നെ നവ സാഹിതി ആരംഭിച്ചു.ജസീന ടീച്ചറുടെ ഇതാണ് ഞാൻ പംക്തിയിൽ ന്നെന്തായിരിക്കും? എന്ന ചിന്ത ചിലരിൽ കാണാമായിരുന്നു😍. അവരുൾപ്പെടെ സ്ഥിരം വായനക്കാരെ നിരാശയിലാഴ്ത്തി ഈയാഴ്ച ആ പംക്തി ഉണ്ടായില്ല. മറ്റു പംക്തികളിലേക്ക് ..

 കവിത
〰〰〰〰
 🌈ഒരു സൈബർ വാർത്താക്കുറിപ്പ് - ഷഹറ സാദ്
 🌈പിണക്കം - രമണൻ മാഷ്
 🌈തള്ളവിരൽ -യൂസഫ് മാഷ്
 🌈എരിഞ്ഞു തീരാത്ത് കനലുകൾ - ബീനാ കുമാരി ടീച്ചർ
 🌈പത്താം ക്ലാസ് 93- ലാലൂർ വിനോദ്
 🌈വിരഹം -ബെന്നി.ടി.ജെ
 🌈നിനക്കായ് - ജസീന റഹീം ടീച്ചർ

 പത്രവാർത്ത
〰〰〰〰〰〰
 🌈പുതിയ കവിതയ്ക്ക് സ്നേഹം പകുത്ത് പി.യുടെ മകൾ

 കഥ
〰〰〰
 🌈ഹെൽമെറ്റ് - ഷൗക്കത്ത് മെയ്തീൻ
 🌈കളിപ്പാട്ടങ്ങൾ - പി.ജി.നാഥ്

 കുറിപ്പ്
〰〰〰
 🌈പഴമയുടെ കാഴ്ചകൾ - അബ്ദുൾ മജീദ്.കെ.ടി
🌺ഇടപെടലുകൾ കൊണ്ട് നവസാഹിതീപംക്തി വളരെയേറെ സജീവമായി എന്നതിൽ ഒത്തിരി സന്തോഷം😊😊🙏 ഷെഹ്റാ..മോളേ... വലിയൊരു കവയിത്രി ആയിത്തീരാൻ തിരൂർ മലയാളം കൂട്ടായ്മയുടെ ആശംസകൾ🤝🤝💐💐💐 വാസുദേവൻ മാഷ് ടെ സരസവും സമഗ്രവുമായ വിലയിരുത്തലുകൾ പംക്തിയുടെ മാറ്റ് കൂട്ടി👏🤝🤝. രമണൻ മാഷ്ടെ പിണക്കപ്പനി😃👌👌👌

🌺 രവി മാഷ് പുറമേരി, വാസുദേവൻ മാഷ്, ബിജു മാഷ്, രജനി ടീച്ചർ ആലത്തിയൂർ, ശ്രീ.., രാജി ടീച്ചർ, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ്, രമ ടീച്ചർ, സജിത്ത് മാഷ്, വിജു മാഷ്, രജനി ടീച്ചർ,കൃഷ്ണദാസ് മാഷ്, സുദർശനൻ മാഷ്, ഷമീമ ടീച്ചർ, രതീഷ് മാഷ്, കവിത ടീച്ചർ .... തുടങ്ങി ഒട്ടേറെ അംഗങ്ങൾ പംക്തിയിലിടപെട്ടു😊😊,

🎄🌟🎄🌟🎄🌟🎄🌟🎄🌟

ഈയാഴ്ച അംഗങ്ങളുടെ ഇടപെടലുകളാൽ സജീവമായിരുന്നു.പ്രത്യേകം എടുത്തു പറയേണ്ടത് അരുൺ മാഷ് പോസ്റ്റ് ചെയ്ത പി.യും അക്കിത്തവും തമ്മിലുള്ള അഭിമുഖ സംഭാഷണമാണ്🙏🙏🙏 നന്ദി മാഷേ🙏🙏

ഇനി മിന്നും താരത്തിലേക്ക്...🌟🌟

 ഇന്ന് ജ്ഞാനപീഠ പുരസ്കാര ജേതാവ് അക്കിത്തം പ്രകാശനം ചെയ്ത കുട്ടികളുടെ മഹാകവികൾ എന്ന കൃതിയുടെ കർത്താവ് - ഡോ.ഗോപി പുതുക്കോട് ... ഗോപി മാഷാണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം🌟🌟

 അഭിനന്ദനങ്ങൾ മാഷേ🌹🌹💐💐💐

Comments