12-01-20

🌼🌹🌼🌹🌼🌹🌼🌹🌼🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ജനുവരി 6 മുതൽ 12വരെയുള്ള പ്രൈംടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ബുധൻ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

പ്രിയരേ.. സാദരം 2020 ഒത്തുകൂടലിനുള്ള ദിവസങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു.ഇനി 7 സുന്ദരരാത്രികൾ കൂടി കഴിഞ്ഞാൽ നമ്മൾ കാത്തിരുന്ന ദിനമെത്തി..😊😊ഈ പരിപാടി വിജയിപ്പിക്കേണ്ടതിന്റെ ചുമതല ഈ കൂട്ടായ്മയെ സ്നേഹിക്കുന്ന നമ്മളോരോരുത്തർക്കമുണ്ട്🤝🤝🤝 എല്ലാവരേയും സ്നേഹത്തോടെ ...ആദരവോടെ ... ക്ഷണിക്കുന്നു🙏🙏🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌼🌹🌼🌹🌼🌹🌼🌹🌼🌹

ജനുവരി 6 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🌷🌷🌷🌷🌷🌷🌷🌷🌷🌷

🌻സർഗസംവേദനത്തിൽ രതീഷ് മാഷ് ആദ്യം നക്ഷത്രങ്ങളുടെ സ്നേഹഭാജനമായ ചങ്ങമ്പുഴയെ (പ്രൊ.എം.കെ സാനു ) ആണ് പരിചയപ്പെടുത്തിയത്,, ചങ്ങമ്പുഴയുടെ വികാരതരളമായ കാവ്യജീവിതമുഹൂർത്തങ്ങളെ വിശകലനം ചെയ്യുന്നു ഈ കൃതി,,, നൈരാശ്യത്തിലെ ദീപ നാളം എന്ന ഒന്നാം അധ്യായം കവിയുടെ ആന്തരിക സംഘഷങ്ങൾ, മനസ്വിനി എന്ന കവിതയ്ക്കുള്ള പ്രചോദനം തുടങ്ങിയവ തുറന്നു കാട്ടുന്നു,,


🌻പിന്നീട് രാജീവ് ഗാന്ധി വധം..മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ എന്ന നളിനി മുരുകന്റെ പുസ്തകമാണ് [ വിവ. ഇടമൺ രാജൻ] പങ്കുവെച്ചത്.. ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ ഒരിക്കലും ഈ പുസ്തകം വായിക്കരുതെന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന പുസ്തകം രചയിതാവിനെക്കുറിച്ച് വ്യക്തമായ ചിത്രം തരുന്നു,, രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി തന്റെ നിരപരാധിത്വം കൃത്യമായ തെളിവുകളിലൂടെ വ്യക്തമാക്കുന്ന ഈ കൃതി നമ്മളിൽ ആത്മരോഷം ജനിപ്പിച്ചേക്കാം,,,,
🌻 രജനി സുബോധ്, ലോലിത മോഹൻദാസ്, വിജു മാഷ്, പ്രജിത ടീച്ചർ, മഞ്ജുഷ ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, മിനി ടീച്ചർ, സുദർശൻ മാഷ്, സീതാദേവി ടീച്ചർ, പ്രമോദ് മാഷ് തുടങ്ങിയവർ സാന്നിദ്ധ്യം കൊണ്ട് സംവേദനം സജീവമാക്കി

🌼🌹🌼🌹🌼🌹🌼🌹🌼🌹

ജനുവരി 8 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🌷🌷🌷🌷🌷🌷🌷🌷🌷🌷
 🌻പുതുവത്സരം രണ്ടാം വാരം പവിത്രൻ മാഷ്,ആറു മലയാളിക്ക് നൂറു മലയാളം പംക്തിയിൽ കല്യോട്ട് പെരുങ്കളിയാട്ട വിശേഷവും, ബി.ഇഫ്തികാർഅഹമ്മദ് സാർ സാഭിമാനം പങ്കുവെച്ച ഒരു കുറിപ്പും ചിന്തോദ്ദീപകമായ കാർട്ടൂണിനും ചിത്രത്തിനുമൊപ്പം കാസർഗോഡൻ അടിക്കുറിപ്പും വടക്കൻ മലയാളം ആറാം ഭാഗത്തിൽ വടക്കൻ നാട്ടുമൊഴികളിലെ സ്വരങ്ങളുമാണ് പങ്കുവെച്ചത്..

🌻തെയ്യത്തിന്റെ ദൈവികമായ പരിവേഷത്തിനുള്ളിൽ ഒരു പച്ച മനുഷ്യൻ കൂടി ഉണ്ടെന്നും കളിയാട്ടക്കാവുകളിൽ മാനുഷികമായ ചില മൂല്യങ്ങൾ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പവിത്രൻ മാഷ് ഓർമ്മിപ്പിച്ചു,,

🌻തുടർന്ന് എൻഡോസൾഫാൻ ഇരകളായ അഭിയുടെയും പ്രജീഷിന്റെയും JRF നേട്ടങ്ങളെക്കുറിച്ച്  അവരുടെ അധ്യാപകനായ ഇഫ്ത്തികാർ മുഹമ്മദ് എഴുതിയ കുറിപ്പ് പങ്കുവെച്ചു,,,

🌻 മണി മാഷ്, ഗഫൂർ മാഷ്, പ്രജിത, സബു, സുദർശനൻ മാഷ്, സീത, വാസുദേവൻ മാഷ്, ശ്രീ.., രതീഷ് മാഷ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

🌼🌹🌼🌹🌼🌹🌼🌹🌼🌹

ജനുവരി 10 വെള്ളി
 സംഗീത സാഗരം
 അവതരണം - രജനി ടീച്ചർ പേരശ്ശന്നൂർ
🌷🌷🌷🌷🌷🌷🌷🌷🌷🌷
🌻മലയാളികളുടെ സ്വകാര്യ അഹങ്കാരമായ  യേശുദാസിന്റെ  എൺപതാം പിറന്നാൾ തിരൂർ മലയാളവും സംഗീത സാഗരം പംക്തിയിലൂടെ സമുചിതമായി ആഘോഷിച്ചു.നേതൃത്വം നൽകിയ  രജനി ടീച്ചർക്ക് സ്നേഹാഭിവാദ്യങ്ങൾ🤝🌹

🌻 രാവിലെ മുതലേ അരുൺകുമാർ മാഷിന്റെ യേശുദാസ് സ്പെഷ്യൽ പോസ്റ്റുകളാൽ സജീവമായിരുന്ന ഗ്രൂപ്പിടത്തിലേക്ക് 8 മണിക്ക് ഗാന ഗന്ധർവ മഹാ സ്പെഷ്യലുമായി രജനി ടീച്ചർ എത്തിയതോടെ ഗ്രൂപ്പ് സംഗീതമയമായി. കുറിപ്പുകളും പാട്ടുകളും വിവരണങ്ങളും കൊണ്ട് ഗന്ധർവ ലോകം തീർത്ത സംഗീത സാഗരത്തിലേക്ക് രവി മാഷ്,അരുൺ മാഷ്, രജനി സുബോധ് ,സജിത്ത് മാഷ്,ഗഫൂർ മാഷ് തുടങ്ങിയവർ കൂട്ടിച്ചേർക്കലുകളുമായി എത്തി.രതീഷ് മാഷ്, വാസുദേവൻ മാഷ്, വിജു മാഷ്, കല ടീച്ചർ, സീത, ശ്രീ..., പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രവീൺ വർമ്മ മാഷിന് പ്രത്യേക നന്ദി രേഖപ്പെടുത്തി പതിനൊന്ന് മണിക്ക് രജനി ടീച്ചർ സംഗീത സാഗരത്തിൽ നിന്ന് മറഞ്ഞെങ്കിലും സാഗര ധ്വനി പിന്നെയും ഇരമ്പുന്നുണ്ടായിരുന്നു ...

🌼🌹🌼🌹🌼🌹🌼🌹🌼🌹
ജനുവരി 11 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🌷🌷🌷🌷🌷🌷🌷🌷🌷🌷


🌻കഥകളിസംഗീതത്തിൽ ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് പദവി ലഭിച്ച അത്തിപ്പറ്റ രവി മാഷിനെ അഭിനന്ദിച്ചു കൊണ്ട് നവസാഹിതി ആരംഭിച്ചു. സ്റ്റാഫ് ടൂറിന്റെ ഹരത്തിനിടയിലും നവസാഹിതി പോസ്റ്റിംഗിന് സമയം കണ്ടെത്തിയ ഗഫൂർ മാഷിന്🤝🙏🌹

നവസാഹിതീ വിഭവങ്ങളിലേക്ക് ...

 🌹അനുഭവാവിഷ്കാരം🌹
🌸🌸🌸🌸🌸🌸🌸🌸
 🌺ഇതാണ് ഞാൻ -ജസീന റഹീം

 🌹കവിത🌹
🌸🌸🌸🌸🌸🌸

 🌺പാളങ്ങളിൽ ഓടുന്ന ജീവിതങ്ങൾ - സായ് ശങ്കർ മുതുവറ
 🌺ഓന്തായ തന്നെയിഹ - നന്ദകുമാരൻ
 🌺പകരമില്ലാത്ത ഒരാൾ- ബിജു കോയിക്കൽ
 🌺കത്തുന്ന ഒരാൾ - മുനീർ അഗ്രഗാമി
 🌺മേയുന്ന ഓർമകൾ - റൂബി നിലമ്പൂർ

 🌹കഥ🌹
🌸🌸🌸🌸🌸

 🌺ഒടുവിലെ ശരി- രഘു

 🌹കുറിപ്പ്🌹
🌸🌸🌸🌸🌸🌸

 🌺അഗ്നിസാക്ഷിയും ഞാനും - രമ ദിലീപ്

🌻ചിത്രങ്ങൾ കൺനിറയെ കണ്ട്, കഥയും കവിതയും ലേഖനവും വായിച്ച്, പാട്ടും കേട്ടിരുന്ന് കഴിഞ്ഞപ്പോ സമയം പോയതേ അറിഞ്ഞില്ല. ലയിച്ചിരുന്നു പോയി. ഗംഭീരം മാഷേ 🙏

 🌻അത്തിപ്പറ്റ രവി മാഷ്, പ്രജിത, പ്രമോദ് മാഷ്, ഷമീമ ടീച്ചർ, വിജു മാഷ്, രാജി ടീച്ചർ, രമണൻ മാഷ്, രതീഷ് മാഷ്, ശ്രീ.., സബു, ബീന ടീച്ചർ, പവിത്രൻ മാഷ്, ഹമീദ് മാഷ്, പ്രിയ ടീച്ചർ, രജനി ടീച്ചർ പേരശ്ശന്നൂർ തുടങ്ങിയവരുടെ ഇടപെടൽ പംക്തിയെ ജീവസ്സുറ്റതാക്കി.

🌼🌹🌼🌹🌼🌹🌼🌹🌼🌹

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നറിയേണ്ടേ😊😊 ഗാന ഗന്ധർവ മഹാ സ്പെഷ്യൽ സംഗീത സാഗരത്തിലൂടെ തിരൂർ മലയാളത്തെ സംഗീതമയമാക്കിയ രജനി ടീച്ചറാണ് ഈയാഴ്ചയിലെ മിന്നും താരം🌟🌟🌟🌟

അഭിനന്ദനങ്ങൾ പ്രിയ രജനി ടീച്ചർ🤝🤝💐💐

Comments