12-04-20

🌟🌹🌟🌹🌟🌹🌟🌹🌟🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഏപ്രിൽ 6 മുതൽ 12 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ, ബുധൻ)


 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

     ത്യാഗത്തിന്റെയും സഹനത്തിന്റേയും സന്ദേശവുമായി ഇന്ന് ഉയിർപ്പ് തിരുനാൾ... നിർമ്മലമായ ഒരു ലോകത്തെക്കുറിച്ചുള്ള  പ്രതീക്ഷ കൂടിയാണ് ഉയിർപ്പ് തിരുനാൾ നമുക്ക് നൽകുന്നതും....
      പുതു പ്രതീക്ഷകളുടെ ഈ ഉയിർപ്പു ദിനത്തിൽ തന്നെ നമ്മുടെ തിരൂർ മലയാളം കൂട്ടായ്മ വിഷു ഒരു വായനക്കാലം - വായനയുടെ വിളവെടുപ്പ്  എന്ന പേരോടെ അദ്ധ്യാപകരുടെ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന വീഡിയോ ഇന്ന് പുറത്തിറക്കിയത് എല്ലാവരും കണ്ടില്ലേ?🥰 ഇതിന് പിന്നിൽ പ്രവർത്തിച്ച അശോക് മാഷിനും പ്രവീൺ മാഷിനും അഭിനന്ദനങ്ങൾ🤝🤝 ഈ പുതു സംരംഭത്തിലെ ജീവനായ കവിത രചിച്ച രജനിയ്ക്കും മനോഹരമായി ആലപിച്ച രേവ ടീച്ചർക്കും ആശംസകൾ🌹🌹
ലോക് ഡൗൺ കാലം ഗ്രൂപ്പ് സജീവമായി പോകുന്നതിൽ ഏറെ സന്തോഷം🙏  ഗ്യാലറിയിലിരിക്കുന്നവർ  കൂട്ടായ്മയിലേക്കെത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു ..
    കല ടീച്ചറുടെ കഥാ വായന അതിഗംഭീരമായി മുന്നേറുന്നു.കഥ കേട്ട കുഞ്ഞു മക്കൾ ടീച്ചറെ വിളിച്ച് സന്തോഷം പങ്കിടാറുണ്ടെന്നത് പംക്തിയുടെ വൻവിജയം തന്നെയാണ്. മുടങ്ങിക്കിടന്ന വ്യാഴാഴ്ച പംക്തി ഡോ.കെ .ബാബുരാജൻ സാറിന്റെ നേതൃത്വത്തിൽ പ്രശ്നവീഥി  എന്ന പേരിൽ തുടങ്ങി എന്നതും അഭിമാനിക്കാം
     സ്വപ്ന ടീച്ചറുടെ കവിതാ ശകലങ്ങളും ഹമീദ് മാഷ് ടെ റേഡിയോ പ്രോഗ്രാമും രവീന്ദ്രൻ മാഷിന്റെ കാവ്യധാര പോസ്റ്റിംഗും മുറയ്ക്ക് നടക്കുന്നു എന്നതിൽ വളരെ സന്തോഷം.
       വീടുണർന്നു കാണുമ്പോ ശരിക്കും ഒരു സന്തോഷം തന്നെയാ ല്ലേ ചങ്ങാതിമാരേ🥰🥰
     ഇനി അവലോകനത്തിലേക്ക് ..
                  
  തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌟🌹🌟🌹🌟🌹🌟🌹🌟🌹

ഏപ്രിൽ 6 തിങ്കൾ
 സർഗസംവേദനം
📚📚📚📚📚📚📚📚📚📚
 അവതരണം- രതീഷ്കുമാർ മാഷ്
🌼🌹🌼🌹🌼🌹🌼🌹🌼🌹
സർഗസംവേദനത്തിൽ എം ടി യുടെ പെണ്ണുങ്ങൾ ആമുഖക്കുറിപ്പ് ആവർത്തിച്ചു കൊണ്ട് ഏറ്റവും ചർച്ച ചെയ്യപ്പെട്ട നോവൽ രണ്ടാമൂഴത്തിലേക്കാണ് രതീഷ് മാഷ് കടന്നത്.
രണ്ടാമൂഴം ഭീമസേനന്റെ മാത്രം കഥയാണെങ്കിലും ''പറയിപ്പിച്ച പെണ്ണുങ്ങളു"മുണ്ടല്ലോ;
പാഞ്ചാലി, ഹിഡിംബി, ബലന്ധര, കുന്തി, ഗാന്ധാരി, കൊട്ടാര ജോലിക്കാർ തുടങ്ങിയ കഥാപാത്രങ്ങളുണ്ടെങ്കിലും പാഞ്ചാലിയും കുന്തിയുമത്രേ എംടിയുടെ മൗലിക സൃഷ്ടികൾ..
 📚ബാബു മാഷ്, ദിവ്യ ടീച്ചർ, ഓമന ടീച്ചർ, ശ്രീ ടീച്ചർ, പവിത്രൻ മാഷ്, രജനി ടീച്ചർ, സുദർശൻ മാഷ്, രമ ടീച്ചർ, രാജി ടീച്ചർ, പ്രമോദ് മാഷ്, പ്രജിത ടീച്ചർ, വാസുദേവൻ മാഷ്, അനിത ടീച്ചർ, കൃഷ്ണദാസ് മാഷ്, ഗഫൂർ മാഷ് തുടങ്ങിയവർ സംവേദനത്തെ ചർച്ചകളാൽ സർഗ്ഗാത്മകമാക്കി,,,

🌟🌹🌟🌹🌟🌹🌟🌹🌟🌹

ഏപ്രിൽ 7 ചൊവ്വ
 ചിത്രസാഗരം
🏖🏖🏖🏖🏖🏖🏖🏖🏖🏖
 അവതരണം- പ്രജിത
🌼🌹🌼🌹🌼🌹🌼🌹🌼🌹
🏖ചിത്രസാഗരത്തിൽ ഇന്ത്യയിലെ സർറിയലിസ്റ്റിക് ചിത്രകാരൻമാരിൽ അഗ്രജനായ ശ്രീ എൻ കെ പി മുത്തുക്കോയയെയാണ് പ്രജിത ടീച്ചർ ഗ്രൂപ്പിലേക്ക് കൂട്ടിയത്.. ലക്ഷദ്വീപിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതരേഖയും, ചിത്രരചനാ സവിശേഷതകളും അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും, പത്രവാർത്തകളും, പ്രശസ്ത ചിത്രങ്ങളും FB, യുട്യൂബ് ലിങ്കുകളും, എല്ലാം ചേർന്ന് ചിത്ര സാഗരം അത്ഭുത സാഗരമായെന്ന് പറയാതെ വയ്യ .

🏖അനിത ടീച്ചർ,വാസുദേവൻ മാഷ്,ഗഫൂർ മാഷ്,വിജു മാഷ്,രമ ടീച്ചർ ,സുദർശനൻ മാഷ്,ബാബുരാജ് സർ,രവീന്ദ്രൻ മാഷ്,പവിത്രൻ മാഷ്,രാജി ടീച്ചർ,ശ്രീല ടീച്ചർ,പ്രിയ ടീച്ചർ,രതീഷ് മാഷ്,പ്രമോദ് മാഷ്,ബിന്ദു ടീച്ചർ,കലടീച്ചർ,രജനി ടീച്ചർ,ഹമീദ് മാഷ്,രമണൻ മാഷ്,സ്വപ്ന ടീച്ചർ,ദിവ്യ ടീച്ചർ,ബീന ടീച്ചർ,പ്രിയ ടീച്ചർ തുടങ്ങിയവർ ചിത്രകാരനെ പരിചയപ്പെടാനും ടീച്ചറെ അഭിനന്ദിക്കാനും എത്തിച്ചേർന്നിരുന്നു

🌟🌹🌟🌹🌟🌹🌟🌹🌟🌹

ഏപ്രിൽ 8 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
🗣👥🗣👥🗣👥🗣👥🗣👥
 അവതരണം- പവിത്രൻ മാഷ്
🌼🌹🌼🌹🌼🌹🌼🌹🌼🌹
👥പവിത്രൻ മാഷിന്റെ ആറു മലയാളിക്ക് നൂറു മലയാളം കാസർഗോഡൻ ഭാഷാ വിശേഷങ്ങൾ പതിവു പോലെ രസകരവും വിജ്ഞാന പ്രദവുമായി.
കാസർഗോഡ് നിന്ന്‌ ശുഭകരമായ വാർത്തകൾ കേട്ടുതുടങ്ങിയിരിക്കുന്ന ഈ വേളയിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെക്കുറിച്ച് ഖാദർ ടി ഐ തൈവളപ്പ് എഴുതിയ കുറിപ്പ്, എ ബി കുട്ടിയാനം എഴുതിയ ഫാറുഖ് ''വേറെ ലെവലാണ്", സോന അബിയുടെ "പൂരോത്‌സവം", അബ്ദുള്ളക്കുഞ്ഞിയുടെ "ജാക്ക്ഫ്രൂട്ട് ബോൾസ്", വിനോദ് എം.വി യുടെ "എരിക്കുളം", കാസ്രോഡ് കൊറോണ രണ്ടു വീഡിയോകൾ തുടങ്ങിയവയാണ് പങ്കുവെച്ചത്..
കൊറോണയുടെ പശ്ചാത്തലത്തിൽ
കാസർകോഡ് മെഡിക്കൽ കോളേജിന്റെ പ്രാധാന്യവും തസ്തികകളും ഖാദർ ടി ഐ സൂചിപ്പിച്ചു
ദുരിതത്തിലായ ജനതയെ സഹായിക്കുന്ന ഫാറൂഖിനെയാണ് എബി പരിചയപ്പെടുത്തിയത്.
കാസർകോഡിലെ പൂരോത്‌സവ വിശേഷങ്ങൾ സോന അബി പങ്കുവെച്ചു.
പിന്നീട് ഒരു കാസർഗോഡൻ ചക്കപ്പലഹാരം കാണിച്ച് കൊതിപ്പിച്ചു..
എരിക്കുളത്തെ വിഷുക്കണിക്കലങ്ങൾ ഉണ്ടാക്കുന്ന കുടുംബങ്ങളുടെ പരാധീനതകൾ വിനോദ് എം വി സൂചിപ്പിച്ചു .. കൊറോണക്കാലത്തെ കാസർകോഡിന്റെ അവസ്ഥ സൂചിപ്പിക്കുന്ന രണ്ട് വീഡിയോകൾ പിന്നാലെയെത്തി.
പിന്നീട് പി എ അബൂബക്കറിന്റെ വടക്കൻ മലയാള നിഘണ്ടു കൂടിയായതോടെ പംക്തി ഗംഭീരമായി
വടക്കൻ മലയാള നിഘണ്ടു, കാസ്രോടപ്യ* വിഭവങ്ങൾ
ആസ്വദിക്കാനും പവിത്രൻ മാഷെ അഭിനന്ദിക്കാനുമായി
മഞ്ജുഷ ടീച്ചർ,
രതീഷ് മാഷ്,
പ്രജിത ടീച്ചർ,
വാസുദേവൻ സ൪,
രാജി ടീച്ചർ,
സുദർശൻ സ൪,
രജനി ടീച്ചർ,
കല ടീച്ചർ,
ശ്രീല ടീച്ചർ,
കവിത,
വിജു മാഷ്,
ഗഫൂർ സ൪,
രമ ടീച്ചർ
തുടങ്ങിയവർ കൂടിയെത്തിയതോടെ
പംക്തി ഭേഷായിയെന്നു പറഞ്ഞാൽ മതിയല്ലോ

🌟🌹🌟🌹🌟🌹🌟🌹🌟🌹

ഏപ്രിൽ 9 - വ്യാഴം
 പ്രശ്നവീഥി
❓✅❓✅❓✅❓✅❓✅
 അവതരണം. - ഡോ.കെ.ബാബുരാജൻ
🌼🌹🌼🌹🌼🌹🌼🌹🌼🌹
✅ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച പ്രൈം ടൈം വീണ്ടും സജീവമായി. തിരൂരങ്ങാടി PSM0 കോളേജിലെ മലയാളം വിഭാഗം മേധാവി ബാബു സാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രശ്നോത്തരി പരിപാടിയാണിത്. ഇങ്ങനെയൊരു അവതരണത്തിന് സമ്മതം തന്ന സാറിന് തിരൂർ മലയാളം കൂട്ടായ്മയുടെ നന്ദി അറിയിക്കുന്നു🙏🙏🙏
✅ ചിന്തോദ്ദീപകമായ 15 ചോദ്യങ്ങളാണ് സർ ചോദിച്ചത്.[15 സെക്കന്റിനുള്ളിൽ ഉത്തരം ഫോണിൽ നിന്നും പോകാതെ സങ്കടപ്പെട്ടു നിൽക്കേണ്ടി വന്നു ചില സമയത്ത് എനിക്ക് ] സജീവത നിലനിർത്തിയ പ്രശനവീഥിയിൽ 15 പോയന്റോടെ പ്രമോദ് മാഷ് [15 പോയന്റ് ] മുന്നിട്ടു നിന്നു.
[രമ GV-10 പോയന്റ്, പ്രജിത 10 പോയന്റ്, അരുൺ മാഷ് 5 പോയന്റ്]
✅ ബാബു മാഷേ ... ഞങ്ങളെല്ലാവരും വ്യാഴാഴ്ച 7.30 ആകാനിതാ ആകാംക്ഷയോടെ കാത്തിരിക്കുന്നു ..

🌟🌹🌟🌹🌟🌹🌟🌹🌟🌹
ഏപ്രിൽ 10 - വെള്ളി
 സംഗീതസാഗരം
🎻🎻🎻🎻🎻🎻🎻🎻🎻🎻
 അവതരണം- രജനി ടീച്ചർ
🌼🌹🌼🌹🌼🌹🌼🌹🌼🌹
🎻പാടാനുള്ള അവകാശത്തിനു വേണ്ടി തുർക്കിയിലെ ഭരണകൂടത്തിനെതിരെ 288 ദിവസമായി തുടർന്ന നിരാഹാരത്തിനൊടുവിൽ മരണത്തിനു കീഴടങ്ങിയ വിപ്ലവ ഗായിക ഹെലിൻ ബോലെകിനെ അനുസ്മരിച്ചാണ് സംഗീത സാഗരം ആരംഭിച്ചത്.ഹെലിൻ ബോലെക്കിനെ കുറിച്ച് സമഗ്രമായ ഒരു വിവരണം ടീച്ചർ തന്നു.കൂടെ ഹെലിൻ പാടിയ പാട്ടുകളുടെ യൂ ട്യൂബ് ലിങ്കും.ഉചിതമായ പ്രവർത്തനത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനം🌹🌸
🎻 ഏപ്രിൽ 10 കെ.പി.എ സി.സുലോചനയുടെ  ജന്മദിനം. സുലോചനയെന്ന പ്രശസ്ത ഗായികയെ ഓർക്കാനും രജനി ടീച്ചർ കൂട്ടായ്മയിൽ ഇടം കണ്ടു🤝 KPAC സുലോചനയുടെ ജീവിതക്കുറിപ്പും  പ്രശസ്ത ഗാനങ്ങളുടെ ലിങ്കുകളും രജനി ടീച്ചർ പോസ്റ്റ് ചെയ്തു.ബാബു രാജൻ മാഷിന്റെ ആലാപനം സംഗീത സാഗരം ഒന്നു കൂടി ഹൃദ്യമാക്കി. നന്ദി മാഷേ🙏🙏പ്രിയ ഗായകരേ ഇനിയും ഗാലറിയിലിരിക്കാതെ കൂട്ടായ്മയിലേക്കിറങ്ങി വരൂ....
🎻ബാബു മാഷ്, പവിത്രൻ മാഷ്, കൃഷ്ണദാസ് മാഷ്, രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, സ്വപ്ന ടീച്ചർ, രജനി ടീച്ചർ, പ്രജിത, സീത, ഗഫൂർ മാഷ്, സുദർശനൻ മാഷ്, വാസുദേവൻ മാഷ്, തനൂജ ടീച്ചർ ,മഞ്ജു, ശ്രീ.. തുടങ്ങിയവർ സംഗീത സാഗരത്തെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.
🌟🌹🌟🌹🌟🌹🌟🌹🌟🌹
ഏപ്രിൽ 11 ശനി
 നവസാഹിതി
📝📝📝📝📝📝📝📝📝📝
 അവതരണം- ഗഫൂർ മാഷ്
🌹🌼🌹🌼🌹🌼🌹🌼🌹🌼
ഉച്ചയ്ക്ക് 2.42 ന് തന്നെ നവസാഹിതിയിലേക്കുള്ള ഒരു ലിങ്ക് മാഷ് പോസ്റ്റ് ചെയ്തിരുന്നു."കാത്തിരിക്കുക...
ഇന്ന് 7.30 ന് പ്രണയ മിഥുനങ്ങളുടെ ഒത്തുചേരലിനായി....🌹 "
ഒരാവേശത്തിൽ ജസീന + റഹീം എന്ന് ഞാനുമെഴുതി. പൊട്ടത്തരമായോ എന്ന ആധിയിൽ ഞാനും നവ സാഹിതിക്കായി ആകാംക്ഷയോടെ കാത്തിരുന്നു... കൃത്യ സമയത്തു തന്നെ നവസാഹിതി ആരംഭിച്ചു.
അതെ... അതു തന്നെ സംഭവിച്ചു🥰ജസീനയും റഹീമും ഒന്നായി..
നവസാഹിതീവിശേഷങ്ങളിലേക്ക് ...
 അനുഭവാവിഷ്കാരം
🌸🌸🌸🌸🌸🌸🌸🌸
🌼 ഇതാണ് ഞാൻ - ജസീറ റഹീം
🌼 ഒരു പഴയകാല റേഷൻ ഓർമ്മ-ശിവശങ്കരൻ മാഷ്
🌼 അമ്മയുടെ കരുതൽ ഇങ്ങിനെയും - രമ്യ സജി

 കവിത
🌸🌸🌸🌸
🌼 ഇരുട്ട് - സായ് മാഷ്
🌼 തോറ്റ കുട്ടി-അബ്ജ കല്യാണി
🌼 ലോക്ക് ഡൗൺ കാലം - ശ്രീല അനിൽ ടീച്ചർ
🌼 വിവാഹിതരുടെ പ്രണയം -സുരേഷ് കുമാർ.ജി
🌼 ഇതല്ല ഞാൻ -ഡോ.കെ.ബാബുരാജൻ

 കഥ
🌸🌸🌸
🌼 കൊ' റോണി' - ഷാഹിന ഇ.കെ

📝 അനുഭവക്കുറിപ്പുകൾ, കവിതകൾ, കഥ, സായ് മാഷ് ടെയും ബാബു മണ്ടൂരിന്റെയും കവിതാലാപനം .... എല്ലാം ഒന്നിനൊന്ന് മനോഹരം👌👌👌 ഗഫൂർ മാഷേ...  ലോക്ക് ഡൗൺ കാലത്തെ 
നവസാഹിതി അതിഗംഭീരം🤝🌹
📝സുദർശനൻ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, രമ ടീച്ചർ,പവിത്രൻ മാഷ്, സംഗീത സാഗരം രജനി ടീച്ചർ,ശിവ ശങ്കരൻ മാഷ്, സായ് മാഷ്, രമ ടീച്ചർ, രവീന്ദ്രൻ മാഷ്, സബു ടീച്ചർ, നീന ടീച്ചർ, കൃഷ്ണ ദാസ് മാഷ്, ഷൈനി ടീച്ചർ ആലത്തിയൂർ, കല ടീച്ചർ, തനൂജ ടീച്ചർ, സ്വപ്ന ടീച്ചർ, ഹമീദ് മാഷ്, ബാബുരാജ് മാഷ്,പ്രജിത ടീച്ചർ, സീതാദേവി ടീച്ചർ,വാസുദേവൻ മാഷ്, പ്രിയ ടീച്ചർ,ലോലിത ടീച്ചർ, ശ്രീല ടീച്ചർ, രജനി ടീച്ചർ ആലത്തിയൂർ തുടങ്ങിയവരുടെ ഇടപെടൽ നവസാഹിതിയെ സജീവമാക്കി🙏🙏
🌟🌹🌟🌹🌟🌹🌟🌹🌟🌹

ഇനി വാരതാരത്തിലേക്ക് ...
ഇന്ന് താരദ്വയമാണ്🌟🌟
ആരായിരിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ😊😍 അതെ - അശോക്  മാഷ് & പ്രവീൺ മാഷ്

അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തുക്കളേ..🤝🤝
🌟🌹🌟🌹🌟🌹🌟🌹🌟🌹

Comments