15-03-20

🌺🌺🌺🌺🌺🌺🌺🌺🌺🌺
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
മാർച്ച് 9മുതൽ 15 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

 കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ ദേഹവിയോഗത്തിൽ തിരൂർ മലയാളം കൂട്ടായ്മ ആദരാഞ്ജലി രേഖപ്പെടുത്തുന്നു🙏🙏🙏

 നമ്മുടെ തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണേ....ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌺🌺🌺🌺🌺🌺🌺🌺🌺🌺

മാർച്ച് 9- തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
📝📝📝📝📝📝📝📝📝📝

📚സർഗസംവേദനത്തിൽ എം ടി യുടെ പുസ്തക രൂപത്തിൽ പുറത്തു വന്ന ആദ്യ നോവൽ നാലുകെട്ടിലെ പെണ്ണുങ്ങളെയാണ് പരിചയപ്പെടുത്തിയത്..
പാറുട്ട്യമ്മ, അമ്മിണി, മാളു, മീനാക്ഷി, തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെയാണ് രതീഷ് മാഷ് സൂക്ഷ്മമായി വിലയിരുത്തിയത്..

 📚 പവിത്രൻ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്, പ്രജിത ടീച്ചർ, രജിത ടീച്ചർ, സ്വപ്ന ടീച്ചർ, ബിജു മാഷ്, ഗഫൂർ മാഷ്, ശ്രീല ടീച്ചർ, സീതാദേവി ടീച്ചർ, രജനി സുബോധ് ടീച്ചർ, വിജു മാഷ്, രമ ടീച്ചർ തുടങ്ങിയവർ പെണ്ണുങ്ങളെ  അടുത്തറിയാൻ 'നാലുകെട്ടി' ലെത്തിയിരുന്നു..

🌺🌺🌺🌺🌺🌺🌺🌺🌺🌺

മാർച്ച് 10-ചൊവ്വ
 ചിത്രസാഗരം
 അവതരണം- പ്രജിത

🌸🌹🌸🌹🌸🌹🌸🌹🌸🌹

🌼 ചിത്രസാഗരത്തിൽ
 ഭാരതത്തിലെ ജലച്ചായ ചിത്രകാരൻമാരിൽ അഗ്രഗണ്യനായ ..
ചിത്രകലയെ പരിപോഷിപ്പിക്കുന്നതിനായി കാഞ്ചൻ ജംഗ .എന്ന പേരിൽ റൂറൽ ആർട്ട് ഗ്യാലറി സ്ഥാപിച്ച....കേരള തുളു അക്കാദമി ചെയർമാനായിരുന്ന.....
 പി.എസ്.പുണിഞ്ചിത്തായ എന്ന ചിത്രകാരനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്,, അദ്ദേഹത്തിൻ്റെ ജീവിത രേഖ,കാഞ്ചൻ ജംഗ കലാഗ്രാമം, തുടങ്ങിയ വിവരങ്ങൾ വിക്കിപീഡിയ ലിങ്കു സഹിതം ടീച്ചർ പങ്കുവെച്ചു.. കൂടാതെ Dr സന്തോഷ് പനയാലിൻ്റെ ഓഡിയോ ക്ലിപ്പ്, വീഡിയോ ലിങ്കുകൾ, പ്രശസ്ത ചിത്രങ്ങൾ, വാർത്തകൾ,, ചിത്ര ലിങ്കുകൾ എല്ലാം ചേർന്ന് ചിത്ര സാഗരം അക്ഷരാർത്ഥത്തിൽ മഹാസാഗരമായി മാറി,,

 🌼 ഗഫൂർ മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ്, സുദർശൻ മാഷ്, കല ടീച്ചർ, ദിനേഷ് മാഷ്, വാസുദേവൻ മാഷ്, സീതാദേവി ടീച്ചർ, രാജി ടീച്ചർ, ശ്രീല ടീച്ചർ , തുടങ്ങിയവരെല്ലാം പ്രജിത ടീച്ചർക്ക് ആശംസകളുമായെത്തിച്ചേർന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺

മാർച്ച് 11 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്

🗣👤🗣👤🗣👤🗣👤🗣👤
🤝കാസർഗോഡൻ ഭാഷാഭേദവിശേഷങ്ങളുമായി നമ്മുടെ ആറു മലയാളിക്ക് നൂറു മലയാളവും പവിത്രൻ മാഷും ജൈത്രയാത്ര തുടരുന്നു.....
🤝 ഈയാഴ്ചയിലെ ഭാഷാഭേദവിശേഷങ്ങളിൽ ഉൾപ്പെട്ടവ👇👇
👭 കൃഷിഭവനുകളുടെ അനാസ്ഥയെക്കുറിച്ച് അബ്ദുള്ള ദ്രോസർ എഴുതിയ ലേഖനം - കൃഷിഭവനുകൾ അഭിമാനം
👭 കാസർഗോഡൻ കുള്ളൻപശുക്കളെക്കുറിച്ച് ഇരിഞ്ഞിപ്പുഴ ബ്രിഡ്ജ് ഗ്രൂപ്പ്...
👭 ഇന്ത്യയുടെ കാവൽക്കാരിയായ കാസർഗോഡുകാരി ജസീലയെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന ലേഖനം .
👭 കോഴിപ്പോര് സിനിമയിൽ നായകനായ കാസർഗോഡുകാരൻ നവജിത്ത് നാരായണ നെക്കുറിച്ചുള്ള പത്രവാർത്ത
👭 ലത്തീഫ് ലത്തു പൈക്ക ചപ്പച്ചായയെക്കുറിച്ചെഴുതിയ ലേഖനം.
👭 വടക്കൻ മലയാളം പതിനഞ്ചാം ഭാഗത്തിൽ വടക്കൻ മലയാള നിഘണ്ടു [ അകല് മുതൽ അറാം വരെ ]

🤝 ശ്രീ..,വിജു മാഷ്, സുദർശനൻ മാഷ്, സീത, പ്രജിത, രജനി ടീച്ചർ പേരശ്ശന്നൂർ, രതീഷ് മാഷ് ,ഗഫൂർ മാഷ്, സ്വപ്ന ടീച്ചർ  തുടങ്ങിയവരുടെ ഇടപെടൽ പംക്തിയെ സജീവമാക്കി.😊🤝🙏

🌺🌺🌺🌺🌺🌺🌺🌺🌺🌺

മാർച്ച് 14 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
📝📝📝📝📝📝📝📝📝📝
എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതമോതി കൃത്യസമയത്തു തന്നെ നവസാഹിതി യുമായി ഗഫൂർ മാഷ് എത്തി😊
🤝 വൈവിധ്യസമ്പന്നമായ നവസാഹിതീസൃഷ്ടികളിലൂടെ ......👇👇
 🌹 കവിത 🌹
➿➿➿➿➿➿
 🌸നേരങ്ങനെയാണ് - അനഘ രാജ്
 🌸യാത്രയിൽ - സ്വപ്നാ റാണി ടീച്ചർ
 🌸കവിത തേടിപ്പോയ ഒരു വാക്ക് - ഷീബ ദിൽഷാദ്
🌸നീ പറയുമെന്ന് ഞാൻ വിശ്വസിച്ചത് - ഭാസി മാഷ്
 🌸ശൂന്യം - സുഹറ പടിപ്പുര

 🌹 കഥ🌹
➿➿➿➿➿
 🌸പൂവിയുടെ കല്യാണം - ഹക്കിം മൊറയൂർ
  🌸ജാലകക്കാഴ്ചകൾ - ഐഷ ജെയിംസ്

  🌹 അനുഭവക്കുറിപ്പ്🌹
➿➿➿➿➿➿➿➿➿
🌸മറിയക്കുട്ടി എന്ന മൊഞ്ചത്തി - ശ്രീല അനിൽ

🤝 സമകാലിക പ്രസക്തവും ഭാവനാസമ്പന്നവും ഓർമ്മകളുടെ സുഗന്ധവും നിറഞ്ഞ നവസാഹിതിയിൽ രാജി ടീച്ചറുടെ  വാക്കുകളിലൂടെ  ബാലകൃഷ്ണൻ മാഷ്   എന്ന വ്യക്തിയെ നവസാഹിതി ആസ്വാദകർ ഏറെ ആദരവോടെ  മനസിൽ കുടിയിരുത്തിയിട്ടുണ്ടാകും- തീർച്ച.🤝🙏കല ടീച്ചറുടെ കുറിപ്പും👌👌👌

🤝 നീന ടീച്ചർ, സബു, ശിവൻ മാഷ്, സുദർശനൻ മാഷ്, വിജു മാഷ്, രാജി ടീച്ചർ, പവിത്രൻ മാഷ്, രതീഷ് മാഷ്, പ്രജിത, സജി മാഷ്, ശ്രീ.., കല ടീച്ചർ, കവിത ടീച്ചർ, സ്വപ്ന ടീച്ചർ, വാസുദേവൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി 🤝👌

🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇനി വാരതാരത്തിലേക്ക്....
വിഭവസമൃദ്ധമായ ഭാഷാഭേദ പംക്തിയിലൂടെ  തിരൂർ മലയാളം അംഗങ്ങളുടെ മനംകവർന്ന പവിത്രൻ മാഷാണ് ഈയാഴ്ചയിലെ താരം.

ഹൃദയാഭിവാദ്യങ്ങൾ പ്രിയ സുഹൃത്തേ💐💐💐💐💐💐

മാർച്ച് 12ന്  വാസുദേവൻ മാഷ് തയാറാക്കി പോസ്റ്റ് ചെയ്ത വായനക്കുറിപ്പ് സംസ്കാര ഒരു അധോഭാരതകഥ യാകട്ടെ ഈയാഴ്ചയിലെ മികച്ച പോസ്റ്റ്.  വാസുദേവൻ മാഷിനും അഭിനന്ദനങ്ങൾ.....

🌺🌺🌺🌺🌺🌺🌺🌺🌺🌺

Comments