15-12-19

🔴🟠🟡🟢🔵🟣⚫⚪🟤🔴
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഡിസംബർ 9മുതൽ 15വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


നമ്മുടെ ഗ്രൂപ്പിലെ എല്ലാവർക്കും അവരവരുടേതായ മത-രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ട്.അതു സംബന്ധിച്ച പോസ്റ്റുകൾ ഇടുന്ന ഇടമായി ഗ്രൂപ്പ് മാറ്റരുതെന്ന് അഭ്യർത്ഥിക്കുന്നു 🙏

https://play.google.com/store/apps/details?id=tirurmal.egc

🔴🟠🟡🟢🔵🟣⚫⚪🟤🔴
🔴🟠🟡🟢🔵🟣⚫⚪🟤🔴

ഡിസംബർ 9 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🔹🔸🔹🔸🔹🔸🔹🔸🔹🔸

സർഗ്ഗ സംവേദനത്തിൽ സാപ്പിയൻസ് 12, 13 അദ്ധ്യായങ്ങളും പി കെ ബാലകൃഷ്ണന്റെ ടിപ്പു സുൽത്താനുമാണ് രതീഷ് മാഷ് പങ്കുവെച്ചത്. മതങ്ങൾ, ഏകദൈവ വിശ്വാസം, ബഹുദൈവങ്ങൾ, സാത്താൻ, മത യുദ്ധങ്ങൾ ,പുതു മതങ്ങൾ, മനുഷ്യവർഗ്ഗ ശുദ്ധീകരണത്തിനെത്തിയ ഇസങ്ങൾ തുടങ്ങിയവയുടെ ആവിർഭാവവും അന്ത്യവും സംസ്കാരങ്ങളുടെ പൊള്ളത്തരങ്ങളും സാപിയൻസ് തുറന്നു കാട്ടുന്നു,,

 🟪ധീരയോദ്ധാവും, ഭരണതന്ത്രജ്ഞനുമായ ടിപ്പു സുൽത്താനെ ധവള പ്രകാശത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമത്രേ ടിപ്പു സുൽത്താൻ എന്ന ജീവചരിത്രം.

 🟪പവിത്രൻ മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫുർ മാഷ്, ശിവശങ്കരൻ മാഷ്, ശ്രീല ടീച്ചർ, ഹമീദ് മാഷ്, വിജു മാഷ്, വാസുദേവൻ മാഷ്, പ്രജിത ടീച്ചർ, സുജാത ടീച്ചർ, ശിവൻ മാഷ്, സുദർശൻ മാഷ് തുടങ്ങിയവർ സർഗ്ഗ സംവേദനത്തെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കി,,
🔴🟠🟡🟢🔵🟣⚫⚪🟤🔴
ഡിസംബർ 10 ചൊവ്വ
 ചിത്ര സാഗരം
 അവതരണം- പ്രജിത
🔸🔹🔸🔹🔸🔹🔸🔹🔸🔹

🟪ചിത്ര സാഗരത്തിൽ പ്രജിത ടീച്ചർ  കേരളത്തിൽ ചിത്രകലയുടെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ സി.എൻ കരുണാകരനെയാണ് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവിത രേഖയും, കലാജീവിതത്തിന്റെ ആരംഭവും ഫേസ് ബുക്ക് ലിങ്കുകളും, പ്രശസ്ത ചിത്രങ്ങളും, സംവിധാന ചെയ്ത സിനിമകളും Youtube ലിങ്കുകളും അമ്പാടിയിലേക്ക് എന്ന കവിതയുടെ ചിത്രാവിഷ്കാര ലിങ്കും, ലഭിച്ച ബഹുമതികളും, സത്യപാൽ രചിച്ച mythic imagination എന്ന പുസ്തക ലിങ്കും പങ്കുവെച്ച് ,പ്രജിത ടീച്ചർ ,സാഗര പാനം ചെയ്ത അഗസ്ത്യമഹർഷിക്ക് സമാനയായിത്തീർന്നു,,,

 🟪അരുൺ മാഷ്, ലോലിത ടീച്ചർ, സുദർശൻ മാഷ്, വാസുദേവൻ മാഷ്, രമ ടീച്ചർ, സീത ടീച്ചർ, ഗഫൂർ മാഷ്, പവിത്രൻ മാഷ്, ബീന ടീച്ചർ, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, വിജു മാഷ്, സജിത്ത് മാഷ് തുടങ്ങിയവർ സാഗര സ്നാനത്തിനെത്തിച്ചേർന്നിരുന്നു,,

🔴🟠🟡🟢🔵🟣⚫⚪🟤🔴
ഡിസംബർ11-ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്

🔹🔸🔹🔸🔹🔸🔹🔸🔹🔸
കാസർഗോഡ് ഭാഷാഭേദത്തിന്റെ വെടിക്കെട്ട് ആമുഖം കഴിഞ്ഞ ശേഷമുളള ഈയാഴ്ചയിലെ വടക്കൻ മലയാളം  ആസ്വാദകരെ നിരാശരാക്കിയില്ല. കഴിഞ്ഞ ആഴ്ചയിലെപ്പോലെ കാസ്റോട്ടോപ്യ എഫ്.ബി.ഗ്രൂപ്പിലെ ചില നർമരസപ്രധാനമായ പോസ്റ്റുകളാണ് മാഷ് പങ്കുവെച്ചത്. സരസവും വിജ്ഞാനപ്രദവുമായിരുന്നു അവ. തുടർന്ന് പി.എം.അബൂബക്കർ എഴുതിയ വടക്കൻ മലയാളം  എന്ന ഗ്രന്ഥത്തിൽ നിന്നും ആശയം ഉൾക്കൊണ്ട് തയ്യാറാക്കിയ നാട്ടു മൊഴിയും മാനക മൊഴിയും എന്ന തലക്കെട്ടിലുള്ള ലേഖനം👌👌👌👌 ഇതിനെ ആസ്പദമാക്കി ചർച്ചയും നടന്നു.
🟥 സുദർശനൻ മാഷ്, ലോലിത ടീച്ചർ, രതീഷ് മാഷ്, വിജു മാഷ്, ബീന ടീച്ചർ, ഗഫൂർ മാഷ്, രജനി ടീച്ചർ  മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🔴🟠🟡🟢🔵🟣⚫⚪🟤🔴

ഡിസംബർ 13-വെള്ളി
 സംഗീത സാഗരം
 അവതരണം-രജനി ടീച്ചർ
🔸🔹🔸🔹🔸🔹🔸🔹🔸🔹
🟥ബൊളീവിയൻ സംഗീതത്തെക്കുറിച്ചുളള ഇംഗ്ലീഷ് വിവരണമാണ് രജനി ടീച്ചർ ഈയാഴ്ച പോസ്റ്റ് ചെയ്തത്.അനുബന്ധമായി ധാരാളം ഓഡിയോ വീഡിയോ ലിങ്കുകൾ ഉണ്ടായിരുന്നു.
 🟥രതീഷ് മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ്, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്, വിജു മാഷ് തുടങ്ങിയവർ ടീച്ചർക്ക് അഭിവാദ്യങ്ങളർപ്പിച്ച് എത്തിച്ചേർന്നു.

🔴🟠🟡🟢🔵🟣⚫⚪🟤🔴
ഡിസംബർ 14 - ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🔹🔸🔹🔸🔹🔸🔹🔸🔹🔸
പ്രണയമഴ പെയ്തു തോർന്ന അനുഭവം❤ നവസാഹിതിക്ക് എന്നും പത്തരമാറ്റ്🤝👌👌 ഇനി ഈയാഴ്ചയിലെ സൃഷ്ടികളിലേക്ക്

 അനുഭവാവിഷ്കാരം
〰〰〰〰〰〰〰〰
 🟥ഇതാണ് ഞാൻ -ജസീന റഹീം
 🟥മൈതാനം നിറഞ്ഞാടിയ ഹമീദ്ക്ക- സാനു മലപ്പുറം

 കവിത
〰〰〰〰
 🟥കനൽ - ശ്രീല ടീച്ചർ
 🟥തിരുത്തേണ്ടാത്ത കവിത - വാസുദേവൻ മാഷ്
 🟥ഇന്ന് - ബീനാ കുമാരി
 🟥സ്വസ്ഥം -യൂസഫ് മാഷ്
 🟥പിണക്കം -റൂബി
 🟥ആത്മഗതം - ഷീബ ദിൽഷാദ്
 🟥തിരുവെഴുത്തുകൾ - നരേന്ദ്രൻ മാഷ്

 കഥ
〰〰〰
 🟥ജീവിക്കാൻ മറന്നവർ - അനീഷ് അനു


ചർച്ചകളാൽ സജീവമായിരുന്നു നവസാഹിതി. ഇതു തന്നെയാണ് ഒരു പംക്തിയെ സജീവമാക്കുന്നത്.

 🟥വാസുദേവൻ മാഷ്, സീതാ ദേവി ടീച്ചർ, രവി മാഷ്, ശ്രീല ടീച്ചർ, വിജു മാഷ്, ബീനാ കുമാരി ടീച്ചർ, ജസീന ടീച്ചർ, രാജി ടീച്ചർ, സംഗീത സാഗരം രജനി ടീച്ചർ, പവിത്രൻ മാഷ്, കൃഷ്ണ ദാസ് മാഷ്, എം.സി. പ്രമോദ് സാർ, പ്രജിത ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ ഇടപെടലുകളാൽ പംക്തിയെ ജീവസ്സുറ്റതാക്കി.
🔴🟠🟡🟢🔵🟣⚫⚪🟤🔴

ഇനി ഈയാഴ്ചയിലെ സുവർണതാരം ആരെന്നറിയേണ്ടേ😊🌟🌟🌟 എല്ലാ പംക്തിയും കൃത്യതയോടെ വായിച്ച് അതിലും കൃത്യതയോടെ ഇടപെടലുകൾ നടത്തുന്ന നമ്മുടെ സ്വന്തം വാസുദേവ് മാഷ് - മാഷ് ഔപചാരികതയുടെ പേരിൽ മാത്രാണ് ട്ടോ വാരതാരം _മാഷ് നമ്മുടെ നിത്യ താരം തന്നെ🤝🤝🤝🤝

അഭിനന്ദനങ്ങൾ സുഹൃത്തെ🤝🤝🤝

🔴🟠🟡🟢🔵🟣⚫⚪🟤🔴

Comments