19-01-20

🌻🌻🌻🌻🌻🌻🌻🌻🌻🌻
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ജനുവരി 13മുതൽ 19വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

ഏവരും ഒരുപാട് കാത്തിരുന്ന നമ്മുടെ ഒത്തുചേരൽ വിജയകരമായിരുന്നു. തിരക്കുകൾക്ക്  കൂട്ടായ്മയുടെ വിജയത്തിനു വേണ്ടി അവധി കൊടുത്ത് പരിപാടിക്ക് വന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ🤝🤝🤝🙏🙏🙏🙏🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc
🌻🌻🌻🌻🌻🌻🌻🌻🌻🌻
ജനുവരി13 തിങ്കൾ
 സർഗസംവേദനം
അവതരണം- രതീഷ് മാഷ്

💖🌹💖🌹💖🌹💖🌹💖🌹

സർഗസംവേദനത്തിൽ ചങ്ങമ്പുഴ ... പുൽക്കൊടികളും നക്ഷത്രങ്ങളും ,കാവ്യ മേഖലയിലേക്കുള്ള ആദ്യ പടവുകളും ,,, രണ്ട് അദ്ധ്യായങ്ങൾ പങ്കുവെച്ചു.. കുട്ടിക്കാലം, അനുഭവിച്ച പ്രയാസങ്ങൾ, അവ കുട്ടിക്കവിതകൾക്ക് പ്രേരണയായത്, കുളക്കരയിലെ സാഹിത്യ സമാജം, ഇടപ്പള്ളിയുമായുള്ള മത്സര സൗഹൃദങ്ങൾ, കവിയുടെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ,, എല്ലാം ചേർത്ത് ചങ്ങമ്പുഴയെ പരിചയപ്പെടുത്തി,,,
പിന്നീട് ചങ്ങമ്പുഴ ആരാധകനായ വയലാറിനെക്കുറിച്ച് ഭാര്യ ഭാരതിത്തമ്പുരാട്ടി രചിച്ച ''ഇന്ദ്രധനുസ്സിൻ തീരത്ത് ''  എന്ന കൃതിയാണ് പരിചയപ്പെടുത്തിയത്,.. കവിയുടെ ലഘുവായ ഒരു ജീവചരിത്രമാണീ കൃതി,,,, കവിയെ വിവാഹം കഴിക്കാനിടയായ സാഹചര്യവും, അദ്ദേഹത്തോടൊത്തുള്ള ജീവിതവും, സംഗീത സിനിമാരംഗത്തെ പ്രമുഖരുമായുള്ള കവിയുടെ ബന്ധങ്ങളും എല്ലാം ചേർത്ത് പുത്തനറിവുകൾ തന്നെയായിത്തീർന്നു സർഗ്ഗ സംവേദനം,,, വിജു മാഷ്, ബിജു മാഷ്, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, ബീന ടീച്ചർ, കല ടീച്ചർ, സുദർശൻ മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്, പവിത്രൻമാഷ്, മിനി ടീച്ചർ, രാജി ടീച്ചർ, മഞ്ജുഷ ടീച്ചർ ,ഷഹീറ ടീച്ചർ ,ഷീന ടീച്ചർ തുടങ്ങിയവർ സംവേദനത്തെ സജീവമാക്കി

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജനുവരി14 ചൊവ്വ
 ചിത്രസാഗരം
അവതരണം- പ്രജിത
💖🌹💖🌹💖🌹💖🌹💖🌹
 പുതുവർഷത്തിലെ ആദ്യ ചിത്ര സാഗരത്തിൽ കേരളത്തിന്റെ വരദാനമായ ചിത്രകലാ തേജസ്സ്, കാലിഗ്രാഫിയിലും പെയിന്റിംഗിലും ഡോക്യുമെന്ററിയിലും അഗ്രഗണ്യൻ, രേഖാ ചിത്രരചനയിൽ ലോകപ്രശസ്തൻ ..... ആർട്ടിസ്റ്റ് മദനനനോടൊപ്പമാണ് പ്രജിത ടീച്ചർ എത്തിയത്.. അദ്ദേഹവുമായി നേരിട്ട് കണ്ട് സംസാരിച്ച ചെയ്ത വ്യത്യസ്തമായ ചിത്ര സാഗരമാണിത്...
അദ്ദേഗത്തിന്റെ ജീവിത രേഖയും, കാർട്ടൂണിലേക്കുള്ള വരവും, മാതൃഭൂമി കുടുംബാംഗമായതും പ്രശസ്ത ചിത്രങ്ങളും അദ്ദേഹവുമൊത്തുള്ള അപൂർവ്വ സുന്ദര നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പും, അദ്ദേഹമെഴുതിയ ലേഖനവും വരമൂഹൂർത്തങ്ങളും വീഡിയോ ലിങ്കുകളും,മദനൻ മാഷിന്റെഓഡിയോ ക്ലിപ്പുകളും എല്ലാം വിശദമായി പങ്കുവെച്ച് ചിത്ര സാഗരത്തെ വിസ്മയ സാഗരമാക്കിത്തീർത്തു പ്രജിത ടീച്ചർ...
ഷാജി മാഷ്,
 രവി മാഷ്,
രമ ടീച്ചർ,
സുജാത ടീച്ചർ,
 അനിത ടീച്ചർ,
 ബിജു മാഷ്,
വിജു മാഷ്,
സുദർശൻ മാഷ്,
പവിത്രൻ മാഷ്,
 ഗഫൂർ മാഷ്,
രതീഷ് മാഷ്,
കൃഷ്ണദാസ് മാഷ്,
രജനി ടീച്ചർ പേരശ്ശന്നൂർ
രജനി ടീച്ചർ ആലത്തിയൂർ
സീത ടീച്ചർ
രാജി ടീച്ചർ
ശിവൻ മാഷ്
രവീന്ദ്രൻ മാഷ്
പ്രമോദ് മാഷ്
രമ ടീച്ചർ കുറ്റിപ്പുറം
രജനി ടീച്ചർ,
പ്രവീൺ മാഷ് തുടങ്ങിയവർ ടീച്ചർക്ക് ആശംസകളും അഭിവാദ്യങ്ങളുമായെത്തി,,,

ജനുവരി 15-ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
അവതരണം- പവിത്രൻ മാഷ്
💖🌹💖🌹💖🌹💖🌹💖🌹
🌺കാസ്രോട്ടോപ്യ ഫേസ് ബുക്ക് ഗ്രൂപ്പിൽ നിന്നും എടുത്ത പൊസഡിഗുംബയിലെ വിശേഷങ്ങളാണ് മാഷ് ആദ്യം പങ്കുവെച്ചത്.തുടർന്ന് കാസർഗോഡൻ ഭാഷയിലെ രസകരമായ സംഭാഷണ ശകലങ്ങളും പങ്കുവെച്ചു.
🌺 ഡോ.പി.എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കി പവിത്രൻ മാഷ് തയാറാക്കിയ ഏഴാം ഭാഗത്തിൽ ഈയാഴ്ച വടക്കൻ നാട്ടുമൊഴികളിലെ വ്യഞ്ജനങ്ങൾ  ആണ് ഉൾപ്പെടുത്തിയിരുന്നത്.
🌺 രതീഷ് മാഷ്, സുദർശനൻ മാഷ്, ഗഫൂർ മാഷ്, ശ്രീ.., സീത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌻🌻🌻🌻🌻🌻🌻🌻🌻🌻
ജനുവരി 17- വെള്ളി
 സംഗീത സാഗരം
അവതരണം- രജനി ടീച്ചർ
💖🌹💖🌹💖🌹💖🌹💖🌹
ഈയാഴ്ചയിലെ സംഗീത സാഗരത്തിൽ യുനെസ്കോ അംഗീകരിച്ച മൊറാക്കോ സംഗീത ശാഖയായ ഗ്നാവയെ ആണ് ടീച്ചർ പരിചയപ്പെടുത്തിയത്.ഗ്നാ വ സംഗീതത്തെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തിയതിന് ശേഷം വീഡിയോ ലിങ്കുകളും ടീച്ചർ അവതരിപ്പിച്ചു. ഗോത്രസംഗീതത്തിന്റെയും ദഫിന്റെയും സങ്കലനമായ ഈ സംഗീത ശാഖയെ പരിചയപ്പെടുത്തിയതിന്🙏🙏
🌺 വാസുദേവൻ മാഷ്, സുദർശനൻ മാഷ്, ശ്രീ.., വിജു മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജനുവരി 18-ശനി
 നവസാഹിതി
അവതരണം- ഗഫൂർ മാഷ്
💖🌹💖🌹💖🌹💖🌹💖🌹
എന്നത്തെയും പോലെ  വൈവിധ്യമാർന്ന നവസാഹിതി. സൃഷ്ടികളിലേക്ക്......

അനുഭവാവിഷ്കാരം
🌷🌷🌷🌷🌷🌷🌷🌷
 🌺ഇതാണ് ഞാൻ - ജസീന റഹീം
 🌺കയ്യൊപ്പ് - രമാദേവി ദിലീപ്

കവിത
🌷🌷🌷🌷
 🌺ചേർച്ച - ശ്രീല അനിൽ
 🌺മരട് - ലാലൂർ വിനോദ്
 🌺കാഴ്ചകൾ - മുനീർ അഗ്രഗാമി
 🌺പച്ചമരങ്ങൾ - അനഘ രാജ്

 കഥ
🌷🌷🌷
 🌺ജോഷിയുടെ സ്വർഗം - അമ്മു സന്തോഷ്

 യാത്രാവിവരണം
🌷🌷🌷🌷🌷🌷🌷
 🌺ഹൃദയത്തിൽ നിറഞ്ഞ പുണ്യയാത്ര - ഷഹീറ നജ്മുദ്ദീൻ

🌸 വിജു മാഷ്, സീത, രജനി ആലത്തിയൂർ, കൃഷ്ണദാസ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
🌻🌻🌻🌻🌻🌻🌻🌻🌻🌻
ഇനി ഈ ആഴ്ചയിലെ മിന്നും താരം ആരെന്ന് നോക്കാം

ഇന്നത്തെ നമ്മുടെ സംഗമത്തിലെ ഒരു പ്രധാന സെഷനായ വൃത്തവും താളവും അതി രസകരമായി അവതരിപ്പിച്ച നമുക്കേവർക്കും പ്രിയങ്കരനായ അത്തിപ്പറ്റ രവി മാഷാണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം🌟

രവി മാഷേ🙏🤝🤝🤝🤝🤝

Comments