19-04-20

🌻🌹🌻🌹🌻🌹🌻🌹🌻🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഏപ്രിൽ 13 മുതൽ 19വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
🌷ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ )
 🌷ശിവശങ്കരൻ മാഷ്
 GHSS പേരശ്ശന്നൂർ
(അവലോകനദിവസങ്ങൾ - വ്യാഴം, വെള്ളി)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം
    
ലോക് ഡൗൺ കാലം ഗ്രൂപ്പ് സജീവമായി പോകുന്നതിൽ ഏറെ സന്തോഷം🙏  ഗ്യാലറിയിലിരിക്കുന്നവർ മടികൂടാതെ  കൂട്ടായ്മയിലേക്കെത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു ..
    കല ടീച്ചറുടെ കഥാ വായന അതിഗംഭീരമായി മുന്നേറുന്നു. അത്തിപ്പറ്റ മാഷിന്റെ സംരംഭം ഏവർക്കും ഉപകാരപ്രദം🤝🙏സ്വപ്ന ടീച്ചറുടെ കവിതാ ശകലങ്ങളും  രവീന്ദ്രൻ മാഷിന്റെ കാവ്യധാര പോസ്റ്റിംഗും മുടങ്ങാതെ നടക്കുന്നു എന്നതിൽ വളരെ സന്തോഷം.ഗ്രൂപ്പിൽ സജീവത നിലനിർത്താൻ പല അംഗങ്ങളും ശ്രമിക്കുന്നതിലും സഹകരിക്കുന്നതിലും സന്തോഷം.😊
     
     ഇനി അവലോകനത്തിലേക്ക് ..
                 
  തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഏപ്രിൽ 13 തിങ്കൾ
 സർഗസംവേദനം
🌻🌹🌻🌹🌻🌹🌻🌹🌻🌹
 അവതരണം- രതീഷ് മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌷സർഗസംവേദനത്തിൽ
 എം ടി യുടെ പെണ്ണുങ്ങൾ എന്ന അന്വേഷണാത്മക പരമ്പരയിൽ  ഒരു വടക്കൻ വീരഗാഥ 25 വർഷങ്ങൾ [രാജീവ് മാങ്കോട്ടിൽ ] എന്ന പുസ്തകം പരിചയപ്പെടുത്തി കൊണ്ടാണ് രതീഷ് മാഷ് തുടങ്ങിയത്..
സിനിമാ ചരിത്രത്തിലെ ഒരടയാളക്കല്ലുകൂടിയായ ഈ ചലച്ചിത്രം ചതിയൻ ചന്തുവിന് ഒരു പുതിയ മുഖം നൽകി .. നായികയായ ഉണ്ണിയാർച്ചയെയാകട്ടെ മോശക്കാരിയുമാക്കി.. കൂടാതെ തുമ്പോലാർച്ച, കുഞ്ചുണ്ണൂലി,
കുട്ടിമാണി, കുഞ്ഞി എന്ന സ്ത്രീ കഥാപാത്രങ്ങളെ, ചന്തുവിനെ വെളുപ്പിക്കാനുള്ള വ്യഗ്രതയിൽ  എം ടി തന്റേതായ മുഖം മൂടികൾ ധരിപ്പിച്ചാണ് ചിത്രീകരിച്ചതത്രേ..
🌷 ബാബു മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, സന്തോഷ് മാഷ്, സീതാദേവി ടീച്ചർ, പ്രജിത ടീച്ചർ, ഗഫൂർ മാഷ്, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ, അഷ്റഫ് മാഷ്,
തുടങ്ങിയവർ എം ടി യുടെ പെണ്ണുങ്ങൾ ക്ക് തുണയായെത്തിയിരുന്നു

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഏപ്രിൽ 14 ചൊവ്വ
 ചിത്രസാഗരം
🌻🌹🌻🌹🌻🌹🌻🌹🌻🌹
 അവതരണം- പ്രജിത
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌷ചിത്രസാഗരത്തിൽ ഓർത്തിക് പെയിന്റിങ്ങിലൂടെ ലോക പ്രശസ്തനായ ടി കലാധരൻ മാഷിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.. ഓർത്തിരിയാതെ വന്ന ഓർത്തികിന് വമ്പൻസ്വീകാര്യത ലഭിച്ചത് മാഷിലൂടെയത്രേ..അദ്ദേഹത്തിന്റെ ജീവിതരേഖയും ചിത്രരചനാ സവിശേഷതകളും മാഷുമായുള്ള സംഭാഷണ ഓഡിയോ ക്ലിപ്പും പ്രശസ്ത ചിത്രങ്ങളും യുട്യൂബ് ലിങ്കുകളും നേടിയ പുരസ്കാരങ്ങളും ടീച്ചർ പങ്കുവെച്ചു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ തിരൂർ മലയാളം കൂട്ടായ്മക്ക് നൽകിയ  സവിശേഷ വിഷു ആശംസയും വാർത്താ ലിങ്കുകളും എല്ലാം ചേർന്ന് ചിത്രസാഗരം സാഗരോപമമായി

🌷 ഷാജി മാഷ്, ബാബു മാഷ്, വിജു മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, അനിത ടീച്ചർ, പവിത്രൻ മാഷ്, പ്രമോദ് മാഷ്, രമ ടീച്ചർ, രേവ ടീച്ചർ, രതീഷ് മാഷ് , ഗഫൂർ മാഷ്, രജനി ടീച്ചർ, വാസുദേവൻ മാഷ്, ബീന ടീച്ചർ, ശ്രീല ടീച്ചർ, സ്വപ്ന ടീച്ചർ, കൃഷ്ണദാസ് മാഷ് തുടങ്ങിയവർ ചിത്രസാഗരം ആസ്വദിക്കാനെത്തിയിരുന്നു

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഏപ്രിൽ 15 ബുധൻ
 ആറുമലയാളിക്ക് നൂറു മലയാളം
🌻🌹🌻🌹🌻🌹🌻🌹🌻🌹
 അവതരണം- പവിത്രൻ മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌷 ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ മാഷ് ഈയാഴ്ച പരിചയപ്പെടുത്തിയവ👇👇
🌷 കാസ്രോടോപ്യ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്നുമുള്ള വിശേഷങ്ങൾ
🌼 കൊറോണ കാലത്തെ ജില്ലാ ആസ്പത്രി വിചാരങ്ങൾ - അഷറഫ് MBM
🌼 ഒരു മരണവും ഐസ്ക്രീമും - അബൂബക്കർ ഗിരി
🌼 കൊറോണ കാല കഥകൾ - ശ്രീലേഖ ദിനേഷ്
🌼 ഉറുമ്പുകൾ -സുജ കാഞ്ഞങ്ങാട്
🌼 വായിക്കാത്തവർ എന്തോ നഷ്ടപ്പെടുത്തി എന്ന് രതീഷ് മാഷ് അഭിപ്രായപ്പെട്ട ഉള്ള് നോവിക്കുന്ന... ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ഏറെ അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന അനുഭവക്കുറിപ്പ്. എഴുതിയത് കാസർഗോഡ് ആശുപത്രി നഴ്സായ ആയിഷാബി
🌼 പോലീസ് സേവനത്തിന്റെ മഹനീയ മാതൃകയുടെ നേർസാക്ഷ്യവുമായി   എബി കുട്ടിയാനത്തിന്റെ പോസ്റ്റ്.
🌼 മുന്ന അരീക്കാടിയുടെ കാസർഗോഡൻ ട്രോൾ
🌼 അനിൽ സി.ആർ. വരച്ച തെയ്യത്തിന്റെ മനോഹരമായ ചിത്രം
🌼 വടക്കൻ മലയാളം ഇരുപതാം ഭാഗമായി വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ [ പി.ഡി.എഫ് ]

🌷 ശ്രീല ടീച്ചർ,ബാബുരാജ് സ൪, അനിത ടീച്ചർ, തനൂജ ടീച്ചർ, സുദർശൻ മാഷ്,സീത ടീച്ചർ, വിജു മാഷ്, രജനി ടീച്ചർ, രമ ടീച്ചർ, പ്രജിത ടീച്ചർ, ഗഫൂർ മാഷ്, പ്രമോദ് മാഷ്, ഹമീദ് മാഷ്, രവീന്ദ്രൻ മാഷ്, രതീഷ് മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ സജീവമായിത്തന്നെ പംക്തിയിൽ ഇടപെട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഏപ്രിൽ 16 വ്യാഴം
പ്രശ്നവീഥി
🌻🌹🌻🌹🌻🌹🌻🌹🌻🌹
അവതരണം: ഡോ. കെ.ബാബുരാജൻ
🌻🌹🌻🌹🌻🌹🌻🌹🌻🌹

വിജ്ഞാനകുതുകികൾക്കും വായനാപ്രിയർക്കും ഏറെ ആഹ്ലാദം നൽകിക്കൊണ്ട് ബാബുരാജൻമാഷിൻ്റെ സാഹിത്യ ക്വിസ് മത്സരം കൃത്യം 7.30 നു തന്നെ ആരംഭിച്ചു.
20 ചോദ്യങ്ങളാണ് മാഷ് ചോദിച്ചത്. പ്രജിത, രജനി സുബോധ് ,രമ ടീച്ചർ, പ്രമോദ് മാഷ് എന്നിവർ വീറോടും വാശിയോടും കൂടി പങ്കെടുത്തു.

മത്സരഫലവും പോയിൻ്റ് നിലയും

1. പ്രജിത -37.5
2. ഡോ.രജനി സുബോധ് - 32.5
3. പ്രമോദ് മാഷ് - 10
4. രമ ടീച്ചർ - 5

വിജയികൾക്ക് ബാബുരാജൻ മാഷിൻ്റെയും തിരൂർ മലയാളത്തിൻ്റെയും അഭിനന്ദനപ്പൂച്ചെണ്ടുകൾ
💐💐💐💐

⭕ ക്വിസ് മത്സരത്തെയും പങ്കാളിത്തത്തെയും വിലയിരുത്തിക്കൊണ്ട് ലോലിതടീച്ചർ, പവിത്രൻ മാഷ് എന്നിവർ സംസാരിച്ചു.

🌸🌺🌸🌺🌸🌺🌸🌺🌸🌺
ഏപ്രിൽ 17 വെള്ളി
സംഗീതസാഗരം
🌻🌹🌻🌹🌻🌹🌻🌹🌻🌹
അവതരണം: രജനി ടീച്ചർ
 🌻🌹🌻🌹🌻🌹🌻🌹🌻🌹

🌷തലശ്ശേരിയിലെ ഒരു ചുമട്ടുതൊഴിലാളി പാട്ടിന്റെ രാജകുമാരനായ കഥയാണ് രജനി ടീച്ചർ സംഗീതസാഗര ത്തിലൂടെ പരിചയപ്പെടുത്തിയത് .
അതെ മാപ്പിളപ്പാട്ടു ഗായകനായ തലശ്ശേരി കുഞ്ഞിമൂസ യുടെ സംഗീത ജീവിതം.

ആൽബം ഗായകൻ താജുദ്ദീൻ വടകരയുടെ പിതാവു കൂടിയായ ശ്രീമാൻ. എം. കുഞ്ഞിമൂസയുടെ ഉദ്വേഗജനകമായ ജീവിതകഥയും മാപ്പിളപ്പാട്ടിന് നൽകിയ സംഭാവനകളും സമഗ്രമായിത്തന്നെ ടീച്ചർ പരിചയപ്പെടുത്തി.

🌷നിരവധി ചിത്രങ്ങളും അദ്ദേഹത്തിൻ്റെ പ്രശസ്ത ഗാനങ്ങളുടെ യു ട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി.

⭕ താജുദ്ദീൻ്റെ ഒരു ഗാനം നമ്മുടെ ഹമീദ് മാഷ് ഭാവസാന്ദ്രമായി ആലപിച്ചു.
അവതരണത്തെയും ഗാനങ്ങളെയും വിലയിരുത്തിക്കൊണ്ട് പവിത്രൻ മാഷ്, രതീഷ് മാഷ്, ശ്രീല ടീച്ചർ, പ്രമോദ്, സീത, രജനി സുബോധ് ,സുദർശൻമാഷ്, ഗഫൂർ മാഷ്, സജിത് മാഷ്, ശിവശങ്കരൻ , കലടീച്ചർ എന്നിവരും രംഗത്തെത്തി

🌸🌺🌸🌺🌸🌺🌸🌺🌸🌺
ഏപ്രിൽ 18-ശനി
 നവസാഹിതി
🌻🌹🌻🌹🌻🌹🌻🌹🌻🌹
 അവതരണം. ഗഫൂർ മാഷ്
🌻🌹🌻🌹🌻🌹🌻🌹🌻🌹
🌷 പതിവുപോലെ ഗംഭീരമായ നവ സാഹിതി🙏 വൈവിധ്യമാർന്ന നവസാഹിതീ വിഭവങ്ങളിലേക്ക് ...

🌷 ആർഭാടരഹിതമായ വിവാഹത്തിനു ശേഷമുള്ള ലളിതമായ ജീവിതവും വിശേഷത്തിന്റെ വിശേഷങ്ങളും പി.എസ്.സി നിയമനത്തിന്റെ മധുരത്തേക്കാളേറെ അനുഭവിക്കാൻ പോകുന്ന ഏകാന്തതയുടെ കയ്പുരസവും പങ്കുവെക്കുന്ന ജസീന ടീച്ചറുടെ അനുഭവാവിഷ്കാരം - ഇതാണ് ഞാൻ
🌷 ഇത്തിരി ഒതുക്കം കൂടിയുണ്ടെങ്കിൽ നന്നാവും എന്ന് സായി മാഷ് അഭിപ്രായപ്പെട്ട കവിത - സംഗീത ഗൗസ് എഴുതിയ സമർപ്പണം
🌷 ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ കുളിയോർമകൾ നമ്മുടെയും ഓർമകൾ തന്നെയല്ലേ എന്ന രീതിയിലുള്ള ആഖ്യാനത്തിലൂടെ മനസിനെ പിന്നോട്ട് പായിച്ച അനുഭവക്കുറിപ്പ് - ശ്രുതി വൈലത്തൂർ എഴുതിയ കുളിയോർമകൾ
🌷 "ചന്തമില്ലാത്ത രാവിനേയും നിലാവുടുപ്പിക്കാൻ " ഏതാണിനി  വേഷം? യൂസഫ് നടുവണ്ണൂർ മാഷിന്റെ അരങ്ങ് 👌👌👌
🌷 പ്രവാസി കഥാകൃത്തായ വെള്ളിയോടൻ എഴുതിയ നിഴൽച്ചിത്രങ്ങൾ എന്ന കഥയുടെ ക്ലൈമാക്‌സ് 🤝
🌷 പ്രണയത്തിന്റെ ഇടവഴിയിലെ വികാര വിചാരങ്ങളെ സമകാലിക പശ്ചാത്തലത്തിൽ ആവിഷ്കരിച്ച കവിത - ഹാജറ .കെ .എം എഴുതിയ അകത്തു തന്നെയാണിപ്പോൾ
🌷 സുരേഷ്കുമാർ .ജി എഴുതിയ ഒന്നാം തീയതി കയറ്റക്കാർ എന്ന അനുഭവക്കുറിപ്പ് ബാല്യത്തിലേക്കുള്ള മടങ്ങിപ്പോക്കിനോടൊപ്പം ഇന്നെത്രയാ തീയതി എന്ന ഓർമ പോലും ഇല്ലാത്ത ജീവിതത്തിരക്കിലൂടെയും കടന്നു പോകുന്നു.
🌷 ഡോ.കെ.ബാബുരാജൻ എഴുതിയ വിചിത്രലോകം എന്ന കവിത ചെറിയ വാക്കുകളിലൂടെ വലിയ സന്ദേശവും ആശയവും കൈമാറുന്നു.

🌷 ബാബുരാജ് സാർ, ശ്രീല ടീച്ചർ, രതീഷ് മാഷ്,പവിത്രൻ മാഷ്, സബു ടീച്ചർ,വിജു മാഷ്,സുധൻ മാഷ്,ശിവ ശങ്കരൻ മാഷ്, നീന ടീച്ചർ,ജസീന ടീച്ചർ, രമ ടീച്ചർ, രവീന്ദ്രൻ മാഷ്, സ്വപ്ന ടീച്ചർ, പ്രജിത ടീച്ചർ, രമ ടീച്ചർ, സായി മാഷ്, പ്രിയ ടീച്ചർ, സംഗീത സാഗരം രജനി ടീച്ചർ എന്നിവർ ഇടപെടലുകളാൽ  നവസാഹിതിയെ സജീവമാക്കി.

🌸🌺🌸🌺🌸🌺🌸🌺🌸🌺

ഇനി വാരതാരത്തിലേക്ക് ...
വൃത്തത്തിന്റെ സൗന്ദര്യാത്മക,പ്രായോഗിക, നിയമ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ... ഇവയെക്കുറിച്ചുകൾ അറിവുകൾ ഉദാഹരണ സഹിതം, അതി മനോഹരമായി ഓഡിയോ, വീഡിയോ ,അവതരണ ക്ലാസുകളിലൂടെ നമുക്കു പകർന്നു തരുന്ന ശ്രീ.അത്തിപ്പറ്റ രവി മാഷാണ് നമ്മുടെ താരം.

രവി മാഷേ... 🙏🙏🙏💐💐💐

🌸🌺🌸🌺🌸🌺🌸🌺🌸🌺

Comments