22-12-19

🎄🌹🎄🌹🎄🌹🎄🌹🎄🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഡിസംബർ 16മുതൽ 22വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

ഏവർക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ 😊🙏🎄🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌹🎄🌹🎄🌹🎄🌹🎄🌹🎄
ഡിസംബർ16 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🎈🎁🎈🎁🎈🎁🎈🎁🎈🎁
🔔സർഗസംവേദനത്തിൽ ഹരാരിയുടെ സാപ്പിയൻസ് 14, 15 അദ്ധ്യായങ്ങൾ രതീഷ് മാഷ്പങ്കുവെച്ചു,,, 1500 ലെയും ഇന്നത്തെയും ജനസംഖ്യാ താരതമ്യത്തിൽ നിന്നു തുടങ്ങി ,ചരിത്രത്തെ മാറ്റിമറിക്കാനും പൂർണ്ണ വിരാമമിടാനും കഴിവുള്ള മനുഷ്യന്റെ കണ്ടുപിടിത്തങ്ങളും സമീപ ഭാവിയിൽ മരണത്തെപ്പോലും അതിജീവിക്കുന്നതിലേക്കുളള അവന്റെ കുതിപ്പും, ശാസ്ത്രവും സാമ്രാജ്യത്വവും മുതലാളിത്തവും തമ്മിലുള്ള ബന്ധവും, അവന്റെ ഭൂഖണ്ഡാന്തര യാത്രകളും, കുടിയേറ്റങ്ങളും, വംശീയഹത്യയും ,താരതമ്യഭാഷാ പഠനത്തെത്തുടർന്നുണ്ടായ അറിവിന്റെ കുതിച്ചുചാട്ടത്തെക്കുറിച്ചുമെല്ലാം രതീഷ് മാഷ്സമഗ്രമായി സംഗ്രഹിച്ചു,,,

🔔തുടർന്ന് അബ്ദുൽ ജബ്ബാർ കൂരാരിയുടെ ഖുർആനിലെ പ്രവാചകൻമാർ എന്ന കൃതിയും പരിശുദ്ധ ഖുർആനിലെ 25 പ്രവാചകരെയും പരിചയപ്പെടുത്തി
🔔 വാസുദേവൻ മാഷ്, വെട്ടം ഗഫൂർ മാഷ്, വിജു മാഷ്, രമ ടീച്ചർ, സുദർശൻ മാഷ്, പ്രജിത ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ സംവേദനത്തെ സജീവമാക്കി...

🎄🌹🎄🌹🎄🌹🎄🌹🎄🌹
ഡിസംബർ 17 -ചൊവ്വ
 ചിത്രസാഗരം
 അവതരണം- പ്രജിത
🎈🎁🎈🎁🎈🎁🎈🎁🎈🎁
 ചിത്രസാഗരത്തിലാകട്ടെ ഗോണ്ട് ചിത്രകലാ പാരമ്പര്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ദുർഗാ ബായ് വ്യോം എന്ന എന്ന കലാകാരിയോടൊപ്പമാണ് പ്രജിത ടീച്ചർ എത്തിയത്.. അവരുടെ ജീവചരിത്രവും, ചിത്രരചനാ സമ്പ്രദായങ്ങളും അവർ വരച്ച ചില പുസ്തകങ്ങളും, അവർ രചിച്ച ലോക ശ്രദ്ധ ആകർഷിച്ച ഗ്രാഫിക് നോവലും അതിനെക്കുറിച്ചുള്ള ഓൺലൈൻ വാർത്തകളും  ലിങ്കുകളും കൊച്ചി ബിനാലെയിലെ അവരുടെ ചിത്രത്തെക്കുറിച്ചും അവരുടെ വീഡീയോ ലിങ്കുകളും പ്രശസ്ത ചിത്രങ്ങളും ഗോണ്ട് സമുദായം, ഗോണ്ട് ചരിത്രം, ശൈലി എന്നിവയെക്കുറിച്ചും, നേടിയ പുരസ്കാരങ്ങളും, എല്ലാം ഉൾപ്പെടുത്തി ടീച്ചർ,ചിത്ര സാഗരത്തെ അക്ഷരാർത്ഥത്തിൽ വിചിത്ര സാഗരമാക്കിത്തീർത്തു
🔔 വാസുദേവൻ മാഷ്,ഹമീദ് മാഷ്,രമ ടീച്ചർ ജി.വി,പവിത്രൻ മാഷ്,സുദർശനൻ മാഷ്,രതീഷ് മാഷ്,കല ടീച്ചർ,സീത,ഗഫൂർ മാഷ്, രാജി ടീച്ചർ, അനിത ടീച്ചർ, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, വിജു മാഷ്, രജനി ടീച്ചർ ആലത്തിയൂർ, രജനി ടീച്ചർ പേരശ്ശന്നൂർ, രവി മാഷ്, ബിജു മാഷ്, ബീന ടീച്ചർ, രമ ടീച്ചർ . തുടങ്ങിയവർ അഭിനന്ദനപ്പൂച്ചെണ്ടുകളുമായെത്തി ചിത്ര സാഗരത്തെ ധന്യമാക്കി

🎄🌹🎄🌹🎄🌹🎄🌹🎄🌹
ഡിസംബർ 18- ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🎈🎁🎈🎁🎈🎁🎈🎁🎈🎁
🔔ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ വടക്കൻ മലയാളമാണ് പവിത്രൻ മാഷ് പരിചയപ്പെടുത്തിയത്.ഈയാഴ്ചയിലെ പംക്തിയിൽ പ്രധാനമായും ഊന്നൽ കൊടുത്തത് ഭൂമി ശാസ്ത്രത്തിനും സാമൂഹ്യ ശാസ്ത്രത്തിനും ആയിരുന്നു. ഭാഷയിലെ വളർച്ചയിൽ തുടങ്ങിയ മാറ്റങ്ങളിലൂടെ കത്തിക്കയറി പവിത്രൻ മാഷ്👍ഭാഷാ സംക്രമണവും മൊഴി ഭേദങ്ങളിൽ സ്വരസ്ഥാനങ്ങളിൽ വരുന്ന മാറ്റവും സവിസ്തരം പ്രതിപാദിച്ചിരുന്നു കുറിപ്പിൽ🤝

 🔔വിജുമാഷ്, സുദർശനൻമാഷ്, ഗഫൂർ മാഷ്, സീതാ വാസുദേവൻ മാഷ്, രാജി ടീച്ചർ, ശ്രീ.., രതീഷ് മാഷ്, പ്രജിത, മഞ്ജുഷ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.പവിത്രൻ മാഷ് ടെ ഭാഷാഭേദത്തിൽ ലയിച്ച് മഞ്ജുഷ ടീച്ചർ കാസർഗോഡ് ഭാഷ ഓഡിയോ ക്ലിപ്പായി അയച്ചത് കിടിലൻ👌👌👌👌
🎄🌹🎄🌹🎄🌹🎄🌹🎄🌹
ഡിസംബർ 19- വ്യാഴം
 ലോകസിനിമ
 വിജു മാഷ്
🎈🎁🎈🎁🎈🎁🎈🎁🎈🎁
🔔ഇരുന്നൂറ്റിയമ്പതോളം ലോകോത്തര സിനിമകളുടെ പ്രദർശനത്തിനു ശേഷം ലോകസിനിമ പംക്തിക്ക് ഇന്ന് തിരശ്ശീല വീണു. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിറുത്തി.🙏🤝
🔔കലാശക്കൊട്ടിനായി മാഷ് തെരഞ്ഞെടുത്തത്  IFFK യിൽ പ്രദർശിപ്പിച്ച സിനിമകളായിരുന്നു...👇👇
 🟣Train drivers diary
 🟣On body and soul
 🟣Split
 🟣Extreme job
 🟣I am a hero
 🟣The imitation game
 🟣Taxi
 🟣The second mother
 🟣Difret
 🟣Liar's dice

🔔 വിവരണം, ലിങ്ക് എന്നിവ എന്നത്തേയും പോലെ അനുബന്ധമായി കൊടുത്തതിനാൽ ആസ്വാദനം എളുപ്പമായി  👌👌👌
🔔 രജനി ടീച്ചർ, രതീഷ് മാഷ്, ഗഫൂർ മാഷ്, സീത, പവിത്രൻ മാഷ്, പ്രജിത, പ്രമോദ് മാഷ് തുടങ്ങിയവർ പംക്തിയിൽ പങ്കാളികളായി

🎄🌹🎄🌹🎄🌹🎄🌹🎄🌹
ഡിസംബർ 20 വെള്ളി
 സംഗീതസാഗരം
 രജനി ടീച്ചർ
🎈🎁🎈🎁🎈🎁🎈🎁🎈🎁
🔔സംഗീത ലോകത്തെ രണ്ട് കൗതുകങ്ങളയാണ് സംഗീത സാഗരത്തിൽ ഈയാഴ്ച രജനി ടീച്ചർ പരിചയപ്പെടുത്തിയത്.
 🟣ഭൂമിയിൽ നിന്ന് 1100 കോടി മൈൽ ദൂരെയുള്ള ഇന്ത്യൻ സംഗീതം
 🟣37 വർഷത്തിനു ശേഷം ഉണ്ണി മേനോൻ വീട്ടിയ കടം

90 മിനിറ്റ് ദൈർഘ്യമുള്ള വോയേജറിലെ ശബ്ദശേഖരത്തിൽ 3 മിനിറ്റ് 25 സെക്കന്റ് സമയം ഇന്ത്യൻ സംഗീതത്തിന് അനുവദിച്ചിരിക്കുന്നു!!!! കേസർഭായിയുടെ കീർത്തനത്തിനാണ് ഈ ഭാഗ്യം കിട്ടിയിരിക്കുന്നത്🙏 ശ്യാമ സന്ധ്യ എന്ന സംഗീത പരിപാടിയിൽ വെച്ച് ശ്രുതിയിൽ നിന്നുയരും.... ഗാന ഗന്ധർവന്റെ മുമ്പിൽ ഉണ്ണിമേനോൻ എന്ന മഹാഗായകൻ പാടിയ ആ സന്ദർഭം .....37 വർഷത്തിനു ശേഷം താൻ ട്രാക്ക് പാടിയ ആ ഗാനം ആർക്കു വേണ്ടിയാണോ പാടിയത്, ആ ഗായകന്റെ മുമ്പിൽ വെച്ച് പാടാൻ കഴിഞ്ഞത്... അവിസ്മരണീയമാം വിധം വിവരിച്ചിരിക്കുന്നു രണ്ടാമത്തെ വാർത്തയിൽ🙏🙏🙏

🔔 അത്തിപ്പറ്റ രവി മാഷ് ടെ  കഥകളിപ്പദം ആലാപനത്തിൽ നിന്നും വേറിട്ടൊരു ആലാപനശൈലി ഗ്രൂപ്പിലൊരു നവ്യാനുഭവമായി.🙏🙏🙏

🎄🌹🎄🌹🎄🌹🎄🌹🎄🌹
ഡിസംബർ 2l - ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🎈🎁🎈🎁🎈🎁🎈🎁🎈🎁

സമകാലിക വിഷയങ്ങളുടെ ചൂരും ചൂടും നിറഞ്ഞ നവ സാഹിതി👌👌👌 ഉള്ളു പൊള്ളിക്കുന്ന ആവിഷ്കാരം👍 വിരഹവും പ്രണയവും ഒപ്പം .....
നവ സാഹിതീ വിഭവങ്ങളിലേക്ക് -

 അനുഭവാവിഷ്കാരം
♦🔸♦🔸♦🔸♦🔸

 🟣ഇതാണ് ഞാൻ -ജസീന റഹീം
 🟣(അമ്മായി) അമ്മ- ചിത്ര.പി.നായർ

 കവിത
♦🔸♦🔸

 🟣ഭേദഗതി ചെയ്യാനാവാത്ത ബന്ധങ്ങൾ - യൂസഫ് മാഷ് നടുവണ്ണൂർ
 🟣തിരിച്ചറിയാത്തവർ - അനഘ രാജ്
 🟣സാമൂഹ്യം - രാജശ്രീ
 🟣വരകൾ - സ്വപ്നാ റാണി ടീച്ചർ
 🟣പ്രലോഭനം - വാസുദേവൻ മാഷ്
 🟣നല്‌ + മകൾ - നന്മകൾ - ശ്രീല അനിൽ ടീച്ചർ
 🟣വെള്ളപ്പൂമ്പാറ്റ - ബഹിയ

 കഥ
♦🔸

 🟣കുപ്പിവളകൾ ചിരിക്കുന്നു -ബാബുരാജ് എടപ്പാൾ
 🟣നെല്ലിമരച്ചുവട്ടിലെ കൂട്ടുകാരി - ജയരാജ്

🔔പതിവുപോലെ വൈവിധ്യ സമ്പന്നവും അതിലേറെ സമകാലിക പ്രസക്തിയുള്ളതുമായ ഈയാഴ്ചയിലെ നവസാഹിതിയിൽ അനിത ടീച്ചർ, യൂസഫ് മാഷ്‌, രാജി ടീച്ചർ, ശ്രീലത ടീച്ചർ, വിജു മാഷ്, ബീനാകുമാരി ടീച്ചർ, ബീന ടീച്ചർ, പ്രജിത, പവിത്രൻ മാഷ് ,രജനി ടീച്ചർ പേരശ്ശനൂർ, രജനി ടീച്ചർ ആലത്തിയൂർ ,രവി മാഷ്, സീത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതി സജീവമാക്കി

🎄🌹🎄🌹🎄🌹🎄🌹🎄🌹
ഇനി ഈയാഴ്ചയിലെ മിന്നും താരത്തെ അറിയേണ്ടേ😍😍
250 ൽ പരം സിനിമ ലോകസിനിമ പംക്തിയിലൂടെ തിരൂർ മലയാളത്തിൽ പരിചയപ്പെടുത്തിയ, പ്രദർശിപ്പിച്ച വിജു മാഷ് ആകട്ടെ ഈയാഴ്ചയിലെ താരം🌟🌟
വാതാരമേ അഭിനന്ദനങ്ങൾ🤝🤝🤝
🎄🌹🎄🌹🎄🌹🎄🌹🎄🌹

Comments