26-01-20

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ജനുവരി 20മുതൽ 26വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳
ജനുവരി 20-തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🦋🦋🦋🦋🦋🦋🦋🦋🦋🦋

സർഗസംവേദനത്തിൽ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനമായ ചങ്ങമ്പുഴയിൽ അദ്ധ്യായം ആറും ഏഴുമാണ് രതീഷ് മാഷ് പങ്കുവെച്ചത്, , ഇടപ്പള്ളി പ്രസ്ഥാനം, ബാഷ്പാഞ്ജലി, ഈ വി യുമായുളള  പിണക്കം, ഇണക്കം, ഇടപ്പള്ളിയുടെ ആത്മഹത്യ, രമണന്റെ ജനനം... എന്നിങ്ങനെയുള്ള ഭാഗങ്ങളെല്ലാം മാഷ് പരാമർശിച്ചു..

🌹രണ്ടാമതായി ആർ രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലാണ് [ കുറിപ്പ് തയ്യാറാക്കിയത് സീത ടീച്ചർ ] പരിചയപ്പെടുത്തിയത്.. കണ്ണൂരിന്റെ മാനകഭാഷയും സംസ്കാരവും പ്രതിപാദിക്കുന്ന സമകാലികമായ ജീവിതാഖ്യാനം കൂടിയാണ് ഈ നോവൽ,, ഒപ്പം സൈബറിടത്തേയും സ്മാർട്ട് ഫോണിനെയും സർഗാത്മകമായി ഉപയോഗിക്കാമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണീ കൃതി..
🌹സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്ത ജിഷ ടീച്ചറുടെ ഓഡിയോ ക്ലിപ്പുകൾ സർഗ്ഗ സംവേദനത്തിന് മാധുര്യം കൂട്ടി,,

 🌹സ്വപ്ന ടീച്ചർ, മിനി ടീച്ചർ, പവിത്രൻ മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫൂർ, പ്രജിത ടീച്ചർ, സീതാദേവി ടീച്ചർ
തുടങ്ങിയവർ സംവേദനത്തെ സാന്നിദ്ധ്യം കൊണ്ട്  ധന്യമാക്കി,,

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳
 ജനുവരി 21 - ചൊവ്വ
 ചിത്ര സാഗരം
അവതരണം- പ്രജിത

🦋🦋🦋🦋🦋🦋🦋🦋🦋🦋
ചിത്ര സാഗരത്തിൽ ലോകോത്തര കാരികേച്ചറിസ്റ്റ് തോമസ് ആൻറണി യെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്... അദ്ദേഹത്തിന്റെ ജീവചരിത്രം, വ്യക്തിമുദ്ര പതിച്ച ഇടങ്ങൾ, ലഭിച്ച ബഹുമതികൾ, അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ, വീഡിയോ ക്ലിപ്പ്, ലിങ്കുകൾ, പ്രസിദ്ധ കാരിക്കേച്ചറുകൾ എല്ലാം ഉൾപ്പെടുത്തി ചിത്ര സാഗരം ഗംഭീരമായി,,,
🌹ബിജു മാഷ്, മിനി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, രജനി സുബോധ്, രമ ടീച്ചർ, സുജാത ടീച്ചർ, ജെസിടീച്ചർ, കല ടീച്ചർ, പ്രിയ ടീച്ചർ തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു,,,,

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳

ജനുവരി 22- ബുധൻ
 ആറുമലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🦋🦋🦋🦋🦋🦋🦋🦋🦋🦋
🌹ഡോ. പി. എം.അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന ഗ്രന്ഥത്തെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകൾ, സിദ്ദീഖ് ഇബ്രാഹിമിന്റെ യാത്രാ വിവരണം, വൈശാഖ് കലക്കാരയുടെ പോസ്റ്റർ, ബിജേഷ് കുമാർ കൈപ്രത്ത് എഴുതിയ പരീക്ഷാ വിശേഷങ്ങൾ, ബിന്ദു സുരേഷ് എഴുതിയ ലഘു കുറിപ്പ്  എന്നിവ ഉൾപ്പെട്ടതായിരുന്നു ഈ യാഴ്ചയിലെ ആറു മലയാളിക്ക് നൂറു മലയാളം.. ബിജേഷിന്റെ പരീക്ഷാ വിശേഷങ്ങൾ ഗൃഹാതുരതയുണർത്തുന്നു🥰🥰..
വടക്കരുടെ വ കാരത്തെക്കുറിച്ചായിരുന്നു പി ഡി എഫിലെ പ്രതിപാദ്യം. ബെള്ളവും ബെള്ളിയും പരിചിതമെങ്കിലും അപരിചിത പദങ്ങൾ ഒരു പാട് .. തത്സമ, തത്ഭവ പദങ്ങൾ എല്ലാം തന്നെ ഉൾപ്പെട്ടിരുന്നു.
🌹സുദർശനൻ മാഷ്, പ്രജിത, ശ്രീ.., തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳
ജനുവരി 25 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🦋🦋🦋🦋🦋🦋🦋🦋
പതിവുപോലെ ഗംഭീരമായ നവ സാഹിതി🙏🙏🙏

നവസാഹിതീ വിഭവങ്ങളിലേക്ക് ..👇👇

🦚തണുപ്പ് അരിച്ചിറങ്ങുന്ന കട്ടപ്പനയുടെ മനോഹാരിതയും ആദ്യ പി.എസ്.സി പരീക്ഷയുടെ ഉത്കണ്ഠയും ഇഴചേർത്തൊരുക്കിയ നമ്മുടെ സ്വന്തം ജാസിന്റെ ഇതാണ് ഞാൻ..
 🦚ആർച്ച എന്ന പ്ലസ് വൺകാരിയുടെ ചിന്തകൾ വായനക്കാരന്റെ മനസ്സിനെ ഉലയ്ക്കുന്ന വിധം ആവിഷ്ക്കരിച്ച ആനന്ദം...
🦚ചില അടർത്തിമാറ്റലാൽ ഉളവാകുന്ന വേദനയിൽ നിന്നുമുതിരുന്ന ഒരിറ്റു കണ്ണീരു മതി ഒരു സാഗരം തീർക്കാൻ ... സ്വപ്ന ടീച്ചറുടെ വിരാമം 👌👌...
🦚 അമ്മയുടെ മരണം തീർത്ത വിഭ്രാന്തി ....സ്നേഹക്കൂടുതൽ അവനെ ഭ്രാന്തനാക്കുന്നു... മനസ് ഒരു പളുങ്കുപാത്രം തന്നെ😞 സരിത സുനിൽ  എഴുതിയ ഭ്രാന്തൻ  എന്ന കഥയിലെ മകൻ നൊമ്പരമായി നിറയുന്നു.
🦚 ശ്രീല അനിൽ  എഴുതിയ നിഴലുറങ്ങുന്ന വഴികൾ  എന്തെല്ലാം കഥകളാണ് പറയുന്നത്🥰 മുരിക്കിൻ പൂ ചുമന്നതിന്റേയും തണുപ്പുള്ള നാട്ടുവഴികളുടേയും മാമ്പഴക്കാലത്തിന്റേയുമൊക്കെ മധുരമാർന്ന കഥകൾ...
🦚 നരേന്ദ്രൻ മാഷ്  എഴുതിയ വഴികൾ  എന്ന കവിതയിലാകട്ടെ സ്വന്തം കാലടിയൊച്ച തിരയുന്നു... വാസുദേവൻ മാഷ് പറഞ്ഞതു പോലെ ആഞ്ഞുറപ്പിച്ച് ചവിട്ടി കടന്നു പോകേണ്ട വഴിയിലാണ് നാം എത്തി നിൽക്കുന്നത് എന്ന് ഓർമ്മിപ്പിക്കുന്ന കവിത...
🦚 സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനം... പ്രബിത യുടെ വിലമതിക്കാനാവാത്ത സമ്മാനം🎁
🦚 യൂസഫ് നടുവണ്ണൂർ  എഴുതിയ ഗുരു  ...👌👌👌

🦋🦋🦋🦋🦋🦋🦋🦋🦋🦋
 🌹രജനി ടീച്ചർ, പ്രിയ, സീത, പ്രമോദ് മാഷ് വടകര, സബു, സ്വപ്ന ടീച്ചർ, ബീന ടീച്ചർ, ശ്രീ.., രാജി ടീച്ചർ, വാസുദേവൻ മാഷ് തുടങ്ങിയവർ വൈവിധ്യ സമ്പന്നമായ നവസാഹിതിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳🕊🇮🇳
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം.😊🌟🌟🏆

സർഗസമ്പന്നമായ ഓഡിയോ പോസ്റ്റിംഗുകളിലൂടെ തിരൂർ മലയാളത്തിൽ കഥാപ്രപഞ്ചം തീർത്ത സ്വപ്ന ടീച്ചറാണ് നമ്മുടെ മിന്നും താരം🌟🌟🌟

അഭിനന്ദനങ്ങൾ ടീച്ചറേ🤝🤝🤝
[ സമുദ്രശില യുടെ അവതരണം ഉടൻ ഉണ്ടാകണേ എന്ന അഭ്യർത്ഥന🙏🙏🙏🙏]

Comments