29-03-20

🌺🌹🌺🌹🌺🌹🌺🌹🌺🌹
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
മാർച്ച് 23മുതൽ 29വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

മാരക പകർച്ചവ്യാധിയാണ് എന്നറിഞ്ഞിട്ടും സ്വജീവനേക്കാൾ പ്രാധാന്യം മറ്റു സഹോദര ജീവനുകൾക്ക് നൽകി
സമൂഹത്തിൽ കൊറോണയ്ക്കെതിരെ പടപൊരുതുന്ന എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ🤝🤝🤝🌹🌹🌹

  തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌺🌹🌺🌹🌺🌹🌺🌹🌺🌹
മാർച്ച് 23 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്

📚📚📚📚📚📚📚📚📚📚
🌹സർഗ സംവേദനത്തിൽ എംടിയുടെ പെണ്ണുലകം പംക്തിയിൽ മഞ്ഞിലെ വിമല, വിമലയുടെ അമ്മ, അനിയത്തി, വീട്ടുടമ പുഷ്പ സർക്കാർ, സഹാധ്യാപിക ശാന്ത, വിദ്യാർഥിനി രശ്മി വാജ്പേയ്, തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെയാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്.. മാംസദാഹത്തിന്റെ , ആസക്തിയുടെ പ്രതീകങ്ങളത്രേ ഇവർ.. കൂട്ടത്തിൽ ഭേദം വിമലയത്രേ... പുനർവായനക്കുള്ള പ്രേരക ശക്തിയാണ് രതീഷ് മാഷിന്റെ കുറിപ്പ്... 🌹അജീഷ് മാഷ്, പവിത്രൻ മാഷ്, നവാസ് മാഷ്, അനിത ടീച്ചർ, രാജി ടീച്ചർ, ശ്രീല ടീച്ചർ, വിജു മാഷ്, രജനി ടീച്ചർ, മിനിടീച്ചർ, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സബുന്നിസ ടീച്ചർ, വാസുദേവൻ മാഷ്, സുദർശൻ മാഷ്, പ്രമോദ് മാഷ്, രജനി സുബോധ്, ബാബു മാഷ്, രവീന്ദ്രൻ മാഷ്, രമ ടീച്ചർ തുടങ്ങിയവർ എംടിയുടെ 'പെണ്ണുങ്ങളെ 'പരിചയപ്പെടാനെത്തിയിരുന്നു

🌺🌹🌺🌹🌺🌹🌺🌹🌺🌹

മാർച്ച് 24 ചൊവ്വ
 ചിത്രസാഗരം
 അവതരണം- പ്രജിത
🌷🌷🌷🌷🌷🌷🌷🌷🌷🌷
🌹ചിത്രസാഗരത്തിൽ തിങ്കളാഴ്ച രാത്രി അന്തരിച്ച ആർട്ടിസ്റ്റ് കെ പ്രഭാകരനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്..
അദ്ദേഹത്തിന്റെ ജീവിതരേഖയും, പത്രവാർത്തകളും ചിത്രരചനാ സവിശേഷതകളും FB പോസ്റ്റുകളും, വാർത്താ ലിങ്കുകളും, PDF ഉം, പ്രശസ്ത ചിത്രങ്ങളും, മദനൻ മാഷിന്റെ audio clip കളും യു ട്യൂബ് ലിങ്കുകളും എല്ലാം ചേർത്ത് ടീച്ചർ ചിത്ര സാഗരം അതിഗംഭീരമാക്കി...
🌹 വാസുദേവൻ മാഷ് പവിത്രൻ മാഷ് ഷീന ടീച്ചർ  സ്വപ്ന ടീച്ചർ കല ടീച്ചർ  സുദർശൻ മാഷ് പ്രമോദ് മാഷ് ശ്രീല ടീച്ചർ  രമ ടീച്ചർ ദിവ്യ ടീച്ചർ വെട്ടം ഗഫൂർ മാഷ് വിജു മാഷ്  രജനി ടീച്ചർ പ്രിയ ടീച്ചർ കൃഷ്ണദാസ് മാഷ് തുടങ്ങിയവർ ചിത്രസാഗരമാസ്വദിക്കാനും ടീച്ചർക്ക് അഭിവാദ്യങ്ങളർപ്പിക്കാനും എത്തിച്ചേർന്നിരുന്നു.
🌺🌹🌺🌹🌺🌹🌺🌹🌺🌹
മാർച്ച് 25 - ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്

🤝🤝🤝🤝🤝🤝🤝🤝🤝🤝
കാസർഗോഡ് കൊറോണ ഭീതി വിതയ്ക്കുന്ന വാർത്ത കേട്ട് ഭയപ്പാടോടെ ഇരുന്ന നമ്മളുടെ ഇടയിലേക്ക് ഒരിളം കാറ്റുപോലെ... ഉള്ളിൽ പോസിറ്റീവ് എനർജി പകരാൻ പവിത്രൻ മാഷ് കാസർഗോഡൻ ഭാഷാഭേദവുമായി കടന്നു വന്നു.
🌼 ഈയാഴ്ചയിലെ ഭാഷാഭേദ വിശേഷങ്ങൾ..👇👇
🌺ണേ ശൈലി - വിജയൻ ശങ്കരമ്പടി
🌺 ലേഖനം -സുജിത് കുമാർ മൂളിയാർ
🌺കപ്പക്കയും ചക്കപ്പൂലും - വത്സൻ പീലിക്കോട്
🌺 കൊറോണ ലേഖനം -ഇഫ്തികാർ അഹമ്മദ്
🌺 നിങ്ങളെന്തു മനുഷ്യരാണ് ഭായ് (കവിത) -എബി കുട്ടിയാനം
🌺 കൊറോണ ലേഖനം - പ്രസാദ് തെക്കേ വീട്ടിൽ ,ബംഗളം
🌺 കൊറോണ കവിത - ജീവൻ ആയിട്ടി
🌺 കൈ കവ്വലന്നെ - കൊറോണ ബോധവത്കരണം -വേണുഗോപാൽ ചാത്തങ്കൈ
🌺 കാസർഗോഡ് ഐക്കൺ -കലക്ടറെയും പോലീസ് മേധാവിയേയും കുറിച്ചുള്ള ലേഖനം.
🌺 സോപ്പ് പ്രതിമ നിർമിക്കുന്ന ശിവ പ്രസാദിനെക്കുറിച്ചുള്ള ലേഖനം .എഴുതിയത് ജിഷ്ണു യാദവ്.
🌺 ഡോ. പി. എ അബൂബക്കറിന്റെ വടക്കൻ മലയാളം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയാറാക്കിയ കുറിപ്പുകളുടെ പതിനേഴാം ഭാഗമായി വടക്കൻ നിഘണ്ടു.

🌼🌼 രതീഷ് മാഷ്, വിജു മാഷ്, സ്വപ്ന ടീച്ചർ, ഗഫൂർ മാഷ്, രാജി ടീച്ചർ, സുദർശനൻ മാഷ്, പ്രജിത, പ്രമോദ് മാഷ്, രജനി ടീച്ചർ പേരശ്ശനൂർ, സബു, വാസുദേവൻ മാഷ്, ബീനാ കുമാരി ടീച്ചർ, കവിത ടീച്ചർ, ശ്രീ.., നവാസ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.വാസുദേവൻ മാഷ്, നവാസ് മാഷ് എന്നിവരുടെ കൂട്ടിച്ചേർക്കൽ👌👌👌

🌺🌹🌺🌹🌺🌹🌺🌹🌺🌹

മാർച്ച് 27 വെള്ളി
 സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ
🪕🎸🪕🎸🪕🎸🪕🎸🪕🎸

🌼 മുപ്പത് വർഷങ്ങൾക്ക് മുമ്പ് ജനതു ദയങ്ങളെ ഹഠാദാകർഷിച്ച  മഹാഭാരതം സീരിയലിലെ പാട്ടും വിശേഷങ്ങളുമായാണ് രജനി ടീച്ചർ സംഗീത സാഗര തീരത്തെത്തിയത്. മലയാളത്തിലുള്ള കുറിപ്പായിരുന്നെങ്കിൽ എന്ന് മനസൊന്നു പറഞ്ഞു... പിന്നെ, ഞാനതു തിരുത്തി -സംഗീതം ദേശ കാലാതിവർത്തിയാണല്ലോന്ന്..നന്നായിരുന്നു അവതരണം.🤝 സംഗീത സാഗരത്തിന് മഹാഭാരത സൂചന നൽകിയ വിജു മാഷിനും 🤝
🌼 ദിവ്യ, കല ടീച്ചർ, പവിത്രൻ മാഷ്, അനിത ടീച്ചർ, ശിവശങ്കരൻ മാഷ്, ബീനാ കുമാരി ടീച്ചർ, സുദർശൻ മാഷ്, പ്രിയ, ഗഫൂർ മാഷ്... തുടങ്ങിയവർ സംഗീത സാഗരത്തിൽ പങ്കെടുത്തു.

🌺🌹🌺🌹🌺🌹🌺🌹🌺🌹
മാർച്ച് 28 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്

📝📝📝📝📝📝📝📝📝📝
കൃത്യസമയത്തു തന്നെ നവസാഹിതി ആരംഭിച്ചു.എല്ലാവരും കാത്തിരിക്കുന്ന ജസീന ടീച്ചറുടെ പംക്തി - ഇതാണ് ഞാൻ  ഈയാഴ്ച ഉണ്ടായില്ല.ജസീന ടീച്ചറെ അറസ്റ്റ് ചെയ്യണം - എന്നായിരുന്നു നമ്മുടെ രതീഷ് മാഷ്ടെ പ്രതികരണം😊 ആ പംക്തിക്ക് നമ്മുടെ ഗ്രൂപ്പിൽ എത്രമേൽ സ്വീകാര്യതയുണ്ടെന്ന് ഇതിൽ നിന്നു തന്നെ മനസിലാകുന്നില്ലേ... രതീഷ് മാഷേ ഞാനും കട്ട സപ്പോർട്ട്🤝

നവസാഹിതീ വിഭവങ്ങളിലേക്ക് ...
 കവിത
🌺🌺🌺🌺

🌹 കാടാമ്പുഴയ്ക്കുള്ള ബസ്സ്- രമണൻ മാഷ്
🌹 പച്ച- രമ ജി.വി
🌹 വിശ്രാന്തി - ശ്രീല അനിൽ
🌹 ഇതും കഴിഞ്ഞു പോകും - ലാലു.കെ.ആർ
🌹 ആ ദിനം - ബീനാകുമാരി ടീച്ചർ

 കഥ
🌺🌺🌺

🌹 ഞാൻ വീട്ടിലാണ് - ഷൗക്കത്ത് മൊയ്തീൻ

 ഓർമക്കുറിപ്പ്
🌺🌺🌺🌺🌺🌺

🌹 കൊറോണ കർഫ്യു ഓർമ്മിപ്പിച്ചത് - സിമി ശിവകുമാർ
🌹 ഓപ്പറേഷൻ ചക്കയുപ്പേരി - രാജീവ് പണിക്കർ


🌼 ബാബുരാജ് മാഷ് ,കല ടീച്ചർ എന്നിവർ  കൂട്ടിച്ചേർക്കലുകൾ നടത്തി🙏🤝🙏🤝

🌼 നീന ടീച്ചർ ,ഷമീമ ടീച്ചർ, സുദർശൻ മാഷ്, അനിത ടീച്ചർ, രജനി ടീച്ചർ, പവിത്രൻ മാഷ്, ശിവശങ്കരൻ മാഷ്, ഹമീദ് മാഷ്, വിജു മാഷ്, തനൂജ ടീച്ചർ, പ്രിയ, കല ടീച്ചർ, രാജി ടീച്ചർ, ശ്രീ..., വാസുദേവൻ മാഷ്, രതീഷ് മാഷ് & പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.🙏🤝🌷

🌺🌹🌺🌹🌺🌹🌺🌹🌺🌹

ഇനി വാരതാരവിശേഷത്തിലേക്ക് ... കുഞ്ഞുണ്ണി മാഷെക്കറിച്ചുള്ള ഹൃദയഹാരിയായ അനുസ്മരണക്കുറിപ്പിലൂടെ ... നിമിഷ രചനകളിലൂടെ... അവയുടെ ആലാപനത്തിലൂടെ നമ്മുടെ ഹൃദയത്തിലിടം നേടിയ കല ടീച്ചർ  ആണ് ഈയാഴ്ചയിലെ താരം.. മികച്ച പോസ്റ്റും ടീച്ചറുടേത് തന്നെ - കുഞ്ഞുണ്ണി മാഷ് അനുസ്മരണം.

കല ടീച്ചറേ.... ആശംസകൾ...അഭിനന്ദനങ്ങൾ🤝🤝🤝🤝🌺🌺🌺🌹🌹🌹


🌺🌹🌺🌹🌺🌹🌺🌹🌺🌹

Comments