29-12-19

🎉🎊🌹🎉🎊🌹🎉🎊🌹🎉
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഡിസംബർ 23 മുതൽ 28വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

ഒരു വർഷം എത്ര വേഗം കടന്നു പോയി!!!നമ്മുടെ കൂട്ടായ്മക്ക് ഒട്ടേറെ  നേട്ടങ്ങളും അംഗീകാരങ്ങളും ലഭിച്ച വർഷമായിരുന്നു 20l9. പ്രവീൺ വർമ്മ മാഷ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കീരവാണി  ഭാഷയ്ക്കൊരു മുതൽക്കൂട്ട് തന്നെ ആണ്🤝 അവധിക്കാല പരിശീലനത്തിന്റെ [മലയാളം] മൊഡ്യൂളിൽ നമ്മുടെ കൂട്ടായ്മ ഇടം നേടി എന്നത് സംസ്ഥാന വിദ്യാഭ്യാസ വിചക്ഷണർ തിരൂർ മലയാളത്തെ  അംഗീകരിച്ചു എന്നതിന് തെളിവാണ്🙏 നിരവധി സെമിനാറുകളിൽ നമ്മുടെ കൂട്ടായ്മയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കപ്പെട്ടു.🙏🙏 ജൂൺ 19 ന് തുഞ്ചൻ പറമ്പിൽ വെച്ച് ഡോ.ശ്രീകുമാർ പ്രവീൺ വർമ്മ മാഷ് തയ്യാറാക്കിയ മലയാള ഭാഷയിലെ ആദ്യ വിർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു. ഇങ്ങനെ എത്രയെത്ര നേട്ടങ്ങൾ🙏🙏🙏 നമുക്ക് വേണ്ട അക്കാദമിക പിന്തുണ തരുന്ന മലയാളം സർവകലാശാല,മലപ്പുറം ഡയറ്റ് എന്നീ സ്ഥാപനങ്ങൾക്ക്  ഞങ്ങളുടെ നന്ദി🙏🙏🙏 ഈ കൂട്ടായ്മയെ മുന്നിൽ നിന്ന് നയിക്കുകയും കൂട്ടായ്മയുടെ ഉയർച്ചക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്ന  പ്രവീൺ വർമ്മ മാഷ്, രതീഷ് മാഷ് & രജനീ.... സ്നേഹാഭിവാദ്യങ്ങൾ🤝🤝🤝🌹🌹🌹
എല്ലാ ചങ്ങാതിമാർക്കും നവവർഷാശംസകൾ നേരുന്നതോടൊപ്പം എല്ലാവരുടേയും സഹകരണം തുടർന്നും ഉണ്ടാകണേയെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc
🎉🎊🌹🎉🎊🌹🎉🎊🌹🎉

ഡിസംബർ 23 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🎁🎈🎁🎈🎁🎈🎁🎈🎁🎈
💖സർഗ്ഗ സംവേദനത്തിൽ സാപ്പിയൻസ് ഒൻപതാം ഭാഗം 16, 17, 18 അദ്ധ്യായങ്ങളും ഹസാരി പ്രസാദ് ദ്വിവേദിയുടെ ബാണ ഭട്ടന്റെ ആത്മകഥയുമാണ് രതീഷ് മാഷ് പങ്കുവെച്ചത്

💖മുതലാളിത്തത്തിന്റെ പ്രയോഗവും കച്ചവടത്തിലെ വിശ്വാസ്യതയും ഊർജ്ജത്തിന്റെ രൂപപരിവർത്തനവും സാപ്പിയൻസുണ്ടാക്കുന്ന പരിസ്ഥിതിനാശവും ലോകസമാധാനത്തിന്റെ അസ്ഥിരതയെക്കുറിച്ചും രതീഷ് മാഷ്. വിശദമാക്കി,,പിന്നീട് ദ്വിവേദിയുടെ ബാണ ഭട്ടന്റെ ആത്മകഥ യുടെ വിശദമായ വായനക്കുറിപ്പ് മാഷ് പോസ്റ്റു ചെയ്തു

💖 വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, പ്രജിത ടീച്ചർ,വാസുദേവൻ മാഷ്, രാജി ടീച്ചർ തുടങ്ങിയവർ സംവേദനത്തെ സാന്നിദ്ധ്യം കൊണ്ട് സഫലമാക്കി,,
🎉🎊🌹🎉🎊🌹🎉🎊🌹🎉

 ഡിസംബർ 24 ചൊവ്വ
 ചിത്ര സാഗരം
അവതരണം- പ്രജിത
🎁🎈🎁🎈🎁🎈🎁🎈🎁🎈

💖ചിത്ര സാഗരത്തിൽ പ്രജിത ടീച്ചർ ,കലംകാരിയിലെ രണ്ടു തരം ചിത്രകലാ ശൈലി, അതിന്റെ ഘട്ടങ്ങൾ, പ്രകൃതിജന്യ നിറക്കൂട്ടുകൾ, ഉത്ഭവം, ഈ മേഖലയിലെ പ്രശസ്ത കലാകാരൻ .ജെ.ഗുരപ്പ ചെട്ടി ,അദ്ദേഹത്തിന്റെ ജീവചരിത്രം, കിട്ടിയ പുരസ്കാരങ്ങൾ,വീഡിയോ ലിങ്കുകൾ, കലംകാരി ചിത്രങ്ങൾ തുടങ്ങി എല്ലാം വിസ്മയകരമായി, വിശദമായി പങ്കുവെച്ചു..
💖 രതീഷ് മാഷ്, വെട്ടം ഗഫൂർ മാഷ്, ബീന ടീച്ചർ, സുദർശൻ മാഷ്,പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്, സജിത്ത് മാഷ്, മിനി ടീച്ചർ, രാജി ടീച്ചർ, വിജു മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു,,

🎉🎊🌹🎉🎊🌹🎉🎊🌹🎉

ഡിസംബർ 25 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്

🎁🎈🎁🎈🎁🎈🎁🎈🎁🎈
ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാള ത്തിൽ ഈയാഴ്ച പവിത്രൻ മാഷ് ആദ്യം പോസ്റ്റ് ചെയ്തത് മോഹനൻ ഏറോൽ  എഴുതിയ ഒരു കഥയാണ്.[കാസ്റോട്ടോപ്യ fb ഗ്രൂപ്പിൽ നിന്നും എടുത്തത്‌ ] മുത്തശ്ശി പറഞ്ഞ് പൂർത്തീകരിക്കാത്ത ആ കഥ കാസർഗോഡൻ ശൈലിയിൽ പൂർത്തീകരിക്കാൻ ഒരു ശ്രമം മനസ്സിൽ വൃഥാ നടത്തി😇
        ശ്രീകല കിരൺ  തയ്യാറാക്കിയ കാസർഗോഡൻ ക്രിസ്തുമസ് സ്പെഷ്യൽ ആയിരുന്നു തുടർന്ന് പവിത്രൻ മാഷ് പോസ്റ്റ് ചെയ്തത്.
            മയൂരപ്പാറ ലോപിച്ചുണ്ടായ മൈരെ എന്ന തുളുനാമം ഷേണി എന്നാക്കാനുള്ള ശ്രമത്തെപ്പറ്റിയായിരുന്നു അടുത്ത പോസ്റ്റ്. മലയാളഭാഷയിൽ ഈ പദം തെറിവാക്കാകുമ്പോൾ കന്നടയിൽ ഈ പദം തെളിനീരുപോലെ സുന്ദരമാണത്രെ😌 ഇതുപോലെ എത്രയെത്ര പദങ്ങൾ!!!
          💖പി.എ.അബൂബക്കർ സർ  എഴുതിയ വടക്കൻ മലയാളം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി പവിത്രൻ മാഷ് തയ്യാറാക്കിയ കിടിലൻ കുറിപ്പുകളായിരുന്നു അടുത്ത പോസ്റ്റ് - വടക്കിന്റെ സ്വത്വം.വടക്കൻഭാഷയിലെ കാലികവും ദേശീയവുമായ ഘടകങ്ങൾ  ,മാനകരൂപം, മലയാള ഭാഷയുടെ സംസ്കൃതവൽക്കരണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ.... തുടങ്ങിയവ പ്രതിപാദിക്കുന്ന ഈ കുറിപ്പുകൾ👌👌👌👌
💖 മഞ്ജുഷ ടീച്ചർ, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, വിജു മാഷ്, ഗഫൂർ മാഷ്, സുദർശനൻ മാഷ് മുതലായവർ അഭിപ്രായങ്ങൾ പങ്കുവെച്ച് പംക്തി സജീവമാക്കി🙏🙏🙏🙏

🎉🎊🌹🎉🎊🌹🎉🎊🌹🎉


ഇനി ഈയാഴ്ചയിലെ മിന്നും താരം🌟🌟 ആരെന്ന് നോക്കിയാലോ?

യെസ് പ്രസ് ബുക്സിന്റെ 2019ലെ നോവൽ പുരസ്കാരത്തിന് നൂറിലേറെ കൃതികളിൽ നിന്നും അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് നോവലിൽ ഒന്ന് നമ്മുടെ അശോക് സാർ എഴുതിയ പെൻഡുലം ആണെന്ന വാർത്ത ഏറെ സന്തോഷകരവും, അഭിമാനകരവുമാണ്🤝🤝 അവാർഡ് ലഭിക്കുവാൻ മനസ്സു നിറഞ്ഞ പ്രാർത്ഥന🙏🙏 മാഷ് ടെ ഗവേഷണത്തിന്റെ രീതിയും നീതിയും  എന്ന ഗ്രന്ഥം കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്തിരുന്നു.
അപ്പോ, ചങ്ങാതിമാരേ... ഇപ്പോ മനസ്സിലായില്ലേ ആരാണ് താരമെന്ന്🥰🥰
അദ്ദേഹം തന്നെ ഇദ്ദേഹം -നമുക്കേവർക്കും പ്രിയങ്കരനായ അശോക് ഡിക്രൂസ് സർ

സ്നേഹാഭിവാദ്യങ്ങൾ മാഷേ🤝🤝🙏🙏🙏

🎉🎊🌹🎉🎊🌹🎉🎊🌹🎉

Comments