5-1-20

♥💖♥💖♥💖♥💖♥
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഡിസംബർ 30മുതൽ ജനുവരി 5 വരെയുള്ള പ്രൈംടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏
 തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc

♥💖♥💖♥💖♥💖♥💖
ഡിസംബർ30 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🌞🌹🌞🌹🌞🌹🌞🌹🌞🌹

🎍സർഗസംവേദനത്തിൽ  സാപ്പിയൻസ്‌ പരമ്പര അവസാന ഭാഗങ്ങളും ബാണഭട്ടന്റെ കാദംബരിയുമാണ് രതീഷ് മാഷ് പങ്കുവെച്ചത്..

 🎍സാപ്പിയൻസിന്റെ പ്രവൃത്തികളും കണ്ടു പിടിത്തങ്ങളും അവരുടെ സന്തോഷത്തെയും ദുരിതത്തെയും സ്വാധീനിച്ചതിനെക്കുറിച്ചും ജനിതക എഞ്ചിനീയറിങ്ങിന്റെ സാദ്ധ്യതകളെക്കുറിച്ചും സൈബോർഗ് നിർമാണ വിദ്യയുടെ വിഭ്രമാത്മക ലോകത്തെക്കുറിച്ചും ദൈവമായിത്തീർന്നിട്ടും അവരെങ്ങിനെ ദുർബലരും നിസ്സഹായരുമായിത്തീർന്നുവെന്നതിനെക്കുറിച്ചും അന്തസത്ത ചോർന്നു പോകാതെ രതീഷ് മാസ്റ്റർ പങ്കുവെച്ചു,,,🤝🤝

🎍രണ്ടാമതായി ലോകത്തിലെ ആദ്യത്തെ നോവൽ കാദംബരി [ ബാണഭട്ടൻ ] യാ ണ് പരിചയപ്പെടുത്തിയത്, സാഗര സമീപ സമതലത്തിലൂടെ മന്ദമായൊഴുകുന്ന മഹാനദി പോലെയത്രേ ഈ കൃതി...

 വിജു മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, ശ്രീല ടീച്ചർ, മഞ്ജുഷ ടീച്ചർ തുടങ്ങിയവർ സർഗ്ഗ സംവേദനത്തെ  സാന്നിദ്ധ്യം കൊണ്ട് സാർത്ഥകമാക്കി,

💖♥💖♥💖♥💖♥💖♥

ഡിസംബർ31 ചൊവ്വ
 ചിത്രസാഗരം
അവതരണം- പ്രജിത
🌞🌹🌞🌹🌞🌹🌞🌹🌞🌹

 ഈയാഴ്ചയിലെ ചിത്രസാഗരത്തിൽ
1967ൽ ബാലഭൂമിയിൽ കാർട്ടൂൺ വരച്ച് കൊണ്ട് തുടങ്ങി, കലാജീവിതത്തിൽ സാർത്ഥകമായ അരനൂറ്റാണ്ട് പിന്നിട്ട ചിത്രകാരനും കാർട്ടൂണിസ്റ്റും ഗുരുവിന്റെ നല്ല പാതിയുമായ കാർട്ടൂണിസ്റ്റ് വേണുവിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്,, അദ്ദേഹത്തിന്റെ പ്രസിദ്ധ ചിത്രകഥാപരമ്പരകളും, അദ്ദേഹവുമായുള്ള അഭിമുഖവും (വീഡിയോ) വീഡിയോ ലിങ്കുകളും, പെയിന്റിംഗുകളും എല്ലാം ചേർന്ന് ചിത്രസാഗരം അക്ഷരാർത്ഥത്തിൽ ഗൃഹാതുരത്വമുണർത്തുന്നതായി.. വിജു മാഷ്, ഗഫൂർ മാഷ്, സബു, അജീഷ് മാഷ്, ബിജു മാഷ്, രജനി ടീച്ചർ, രതീഷ് മാഷ്, സുദർശനൻ മാഷ് ,ഹമീദ് മാഷ്, പ്രമോദ് മാഷ്, ശ്രീല ടീച്ചർ, പവിത്രൻ മാഷ്, രാജി ടീച്ചർ തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി.

♥💖♥💖♥💖♥💖♥💖
ജനുവരി 1 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🌞🌹🌞🌹🌞🌹🌞🌹🌞🌹
പുതുവർഷത്തിലെ ആദ്യ പംക്തി ഗംഭീരമായി തന്നെ തുടങ്ങി.
ഡിസംബർ 23-29 തീയതികളിൽ കല്യോട്ട് നടന്ന പെരുങ്കളിയാട്ട വിശേഷങ്ങൾ ആണ് ആദ്യം പങ്കുവെച്ചത് .തുടർന്ന് തെയ്യ വിശേഷങ്ങളും ഐതിഹ്യവും ജ്വലിക്കുന്ന ചിത്രങ്ങൾ സഹിതം നിരന്നു വന്നു.
ശേഷം വടക്കൻ മലയാളത്തിന്റെ നാലാം ഭാഗം അവതരിപ്പിച്ചു. ഇതിൽ തെക്കും വടക്കുമുള്ള സ്വനിമങ്ങളുടെ പ്രത്യേകത ഉദാഹരണ സഹിതം വിശദീകരിച്ചു.സ്വനിമ ശാസ്ത്രപരമായി മലയാളം പുലർത്തുന്ന തമിഴിൽ നിന്നും വ്യത്യസ്തമായ വ്യക്തിത്വം വടക്കൻ മലയാളത്തിലാണ് പൂർണമാകുന്നത് എന്ന നിരീക്ഷണത്തോടെ ഈയാഴ്ചയിലെ ഭാഷാഭേദത്തിനു തിരശ്ശീല വീണു.
🎍 മഞ്ജുഷ ടീച്ചർ, വാസുദേവൻ മാഷ് ,ശ്രീ.., ഗഫൂർ മാഷ്, സുദർശനൻ ഷ്, രജനി ടീച്ചർ, പ്രമോദ് മാഷ് ,സീത, വിജു മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

♥💖♥💖♥💖♥💖♥💖

ജനുവരി 4 -ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്
🌞🌹🌞🌹🌞🌹🌞🌹🌞🌹
വിഭവങ്ങളുടെ എണ്ണം പത്തിൽ നിന്നും എട്ടായി കുറച്ചുവെങ്കിലും പൊലിമ നഷ്ടപ്പെടാത്ത നവസാഹിതി🤝👏👏
🎍പ്രണയം നാട്ടിലും വീട്ടിലും പാട്ടായിട്ടും ഒരു വാക്കു പോലും മിണ്ടാതെ വിമാനം കയറിയവനോടുള്ള പരിഭവവും സങ്കടവും മനസ്സിൽ ഒതുക്കി... ഒറ്റപ്പെടലിന്റെ തീച്ചൂളയിൽ ഉരുകിയ ജസി ... ഇതിനിടയിലും വരുന്ന വിവാഹാലോചന... വായനക്കാരെ ആകാംക്ഷാഭരിതരാക്കി ഇതാണ് ഞാൻ  മുന്നോട്ട്🤝👏
🎍 സൈബർ ലോകത്തു നിന്നും നാടിന്റെ നന്മയിലേക്ക് .. കുളിരിലേക്ക് മടങ്ങിയപ്പോൾ കൈവന്ന സൗഭാഗ്യങ്ങളാണ് മടക്കം  എന്ന കവിതയിലൂടെ ദേവാംഗന എന്ന ദേവ പറയുന്നത്.
🎍 നഗ്നമായ ആത്മാവിന് ഏതു കുപ്പായമാണ് തയ്യാറക്കേണ്ടത്? എന്ന സംശയമാണ് ആത്മാവിനൊരു കുപ്പായം  എന്ന കഥയിലൂടെ സുനിത ഗണഷ്  പങ്കുവെയ്ക്കുന്നത്.
🎍
 ആച്ചു ഹെലൻ എഴുതിയ മാലുക്കുന്ന്' എന്ന കഥയിൽ മുപ്പതിലെത്തിയ ദേവൂട്ടിയുടെ നടക്കാത്ത കുഞ്ഞുകുഞ്ഞ് മോഹങ്ങൾ ഒരു കിനാവിലൂടെ പത്തു വയസുകാരിയായി മാറി ഊയലാടുന്നു - അമ്മ തട്ടി വിളിച്ച് അത് സ്വപ്നമാണെന് തിരിച്ചറിയുമ്പോൾ നമ്മുടെ മനസ്സിലെ  മുറുക്കവും അയയുന്നു.
🎍 നല്ലൊരു ഭക്തിഗാനമാണ് ദിവ്യ എഴുതിയ നൈവേദ്യം എന്ന കവിത
🎍 "എങ്ങൾക്ക് ഉയിരേറ്റവനും ഉടയോനും അങ്ങു തന്നെയല്ലേ? തോറ്റവരുടെ ദൈവത്തോട്  ഗീതു പൊറ്റെക്കാട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്തൊരു മൂർച്ച😊
🎍 രാജീവ് പണിക്കരുടെ മത്തൻ കുത്തിയാൽ ....  എന്ന അനുഭവക്കുറിപ്പിന്റെ തലക്കെട്ട് നമ്മൾ സ്വയം ഉള്ളിൽ പൂരിപ്പിക്കും - കുമ്പളം മുളയ്ക്കുമോ? ഏറെ രസകരവും ഗൃഹാതുരത ഉണർന്നുന്നതുമാണ്.
🎍ശ്രീല ടീച്ചർ എഴുതിയ ഗ്രഹണം എന്ന കവിത🙏👍💐💐 പ്രണയത്തെ അല്പനേരത്തേക്കെങ്കിലും ഗ്രഹണം ഗ്രസിച്ച് പിന്നീട് പതിവിലും ഭംഗിയോടെ പ്രണയം  ചിരി തൂകുന്ന മനോഹരമായ അവസ്ഥ🌞.

🎍വിഭവസമ്പന്നമായ നവസാഹിതിയെ രാജി ടീച്ചർ, രമ ടീച്ചർ, രജനി ടീച്ചർ, സീത, ശ്രീ .., പ്രജിത, വാസുദേവൻ മാഷ്, സബു, വിജു മാഷ്, പ്രമോദ് മാഷ് തുടങ്ങിയവരുടെ ഇടപെടൽ സജീവമാക്കി.

♥💖♥💖♥💖♥💖♥💖

ഇനി ഈയാഴ്ചയിലെ .... ഈ വർഷത്തെ ആദ്യ ... മിന്നും താരമാരാണെന്ന് നോക്കാം.

ഗ്രൂപ്പിൽ നിശ്ശബ്ദയായി എല്ലാം നോക്കിക്കണ്ട് അവ അവലോകനമാക്കി മാറ്റി ,അവലോകന പംക്തി തുടങ്ങിയ അന്നു മുതൽ ഇന്നു വരെ [ ചുരുങ്ങിയ ചില ആഴ്ചകളൊഴിച്ച് ] നിറസാന്നിധ്യമായി നമ്മോട് ചേർന്നു നിൽക്കുന്ന ജ്യോതി ടീച്ചർ ആണ് നമ്മുടെ താരം🌟🌟🌟

പ്രിയ കൂട്ടുകാരി ടീച്ചറേ... ഇതാ ഞങ്ങളുടെ പുതുവത്സര സമ്മാനം🎁🎁🎁🎁🎁🎁

അഭിനന്ദനങ്ങൾ പ്രിയ ടീച്ചർ👏👏🤝🤝🤝

💖♥💖♥💖♥💖♥💖♥

Comments