8-12-19

🦋🌼🦋🌼🦋🌼🦋🌼🦋🌼
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
ഡിസംബർ 2മുതൽ 8വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🦋🌼🦋🌼🦋🌼🦋🌼🦋🌼
ഡിസംബർ2 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
🌻🌺🌻🌺🌻🌺🌻🌺🌻🌺
🌺സർഗസംവേദനത്തിൽ സാപ്പിയൻസ് 9,10,11 അദ്ധ്യായങ്ങളാണ് രതീഷ് മാഷ് ആദ്യം പങ്കുവെച്ചത്. ജ്ഞാന വിപ്ളവത്തിന്റെ തുടക്കം മുതൽ സാങ്കൽപ്പിക ഏക ലോകം രൂപപ്പെട്ടതിനെ ക്കുറിച്ചും പണം, സ്വർണ്ണം എന്നിവയുടെ ആവിർഭാവത്തെക്കുറിച്ചും സാമ്രാജ്യങ്ങൾ രൂപം കൊണ്ടതിനെക്കുറിച്ചും പറഞ്ഞതോടൊപ്പം വംശീയശുദ്ധി എന്നൊന്നില്ലെന്ന ഹരാരിയുടെ അഭിപ്രായവും പങ്കുവെച്ചു

🌺പിന്നീട് മഹാകവിഅക്കിത്തത്തിന് ജ്ഞാനപീഠം അവാർഡ് ലഭിച്ചത്തിന്റെ പശ്ചാത്തലത്തിൽ ,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് രതീഷ് മാഷ് പങ്കുവെച്ചത്. കവിയുടെ  ജീവിതവീക്ഷണവും കാഴ്ചപ്പാടുകളും അതീവ ഹൃദ്യമായി രതീഷ് മാഷ് അവതരിപ്പിച്ചു.വായിച്ചു മറന്നവർക്ക് പൊടി തട്ടാനായി,,, വായിക്കാത്തവർക്ക് കവിത പരിചയപ്പെടാനുമായി.
🌺സർഗ്ഗസംവേദനത്തിൽ
ശ്രീലട്ടീച്ചർ
ബീനട്ടീച്ചർ
ബിജുമാഷ്
ഗഫുർമാഷ്
ബാബുരാജ്മാഷ്
വിജുമാഷ്
രവി മാഷ് രജനിട്ടീച്ചർ  2
പവിത്രൻമാഷ്
വാസുദേവൻമാഷ്
പ്രജിത
പ്രമോദ്മാഷ്,
സുജാതട്ടീച്ചർ എന്നിവർക്കും മൗനവായനക്കാർക്കും രതീഷ് മാഷ് നന്ദി രേഖപ്പെടുത്തി
🌼🦋🌼🦋🌼🦋🌼🦋🌼🦋
ഡിസംബർ 3ചൊവ്വ
 ചിത്ര സാഗരം
അവതരണം പ്രജിത
🌻🌺🌻🌺🌻🌺🌻🌺🌻🌺
🌺ചിത്ര സാഗരത്തിൽ ജ്ഞാനപീഠ ജേതാവായ മഹാകവി അക്കിത്തത്തിന്റെ ചിത്രകാരനായ അനുജൻ അക്കിത്തം നാരായണനെയാണ് പ്രജിത ടീച്ചർ നമുക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവിത രേഖയും, ചിത്രരചനാശൈലിയും, നേടിയ ബഹുമതികളും, പത്ര വാർത്താ ലിങ്കുകളും അഭിമുഖവും, വീഡിയോ ലിങ്കുകളും, അപൂർവ്വ ചിത്ര ശേഖരവും, വ്യക്തി ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും, ചിത്രകലയിലെ എന്റെ യാത്രാ വഴികളുടെ PDF ഉം വീഡിയോയുമൊക്കെയായി ചിത്ര സാഗരം  അക്ഷരാർത്ഥത്തിൽ സമഗ്ര സാഗരമാക്കിത്തീർത്ത് പ്രജിത ടീച്ചർ നമ്മെ വിസ്മയത്തുമ്പത്തെത്തിച്ച് സ്വയം വിസ്മയമായിത്തീർന്നു,, ഷാജി മാഷ്, പവിത്രൻ മാഷ്, സുദർശൻ മാഷ്, വാസുദേവൻ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, സീത ടീച്ചർ, ശ്രീല ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ അഭിനന്ദന പൂച്ചെണ്ടുകളുമായെത്തിയിരുന്നു,,

🌼🦋🌼🦋🌼🦋🌼🦋🌼🦋

ഡിസംബർ 4 ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🌺🌻🌺🌻🌺🌻🌺🌻🌺🌻

മലപ്പുറം ഭാഷാഭേദത്തിനു ശേഷം കാസർഗോഡ് മലയാളവുമായി പവിത്രൻ മാഷ് 🤝🤝🤝🤝
പംക്തിയുടെ ആമുഖം കലക്കി.😃😃 PM അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ അധികരിച്ചെഴുതിയ കുറിപ്പുകളും ടി.പവിത്രൻ സർ അതിനെഴുതിയ അവതാരികയും ചേർന്നതായിരുന്നു ഈ ആഴ്ചയിലെ ഭാഷാഭേദ പംക്തി. നന്നായിട്ടുണ്ട് ഈ ഉദ്യമം🤝
🌺 ശിവശങ്കരൻ മാഷ്, സുദർശനൻ മാഷ്, രതീഷ് മാഷ്, വിജു മാഷ്, ബീന ടീച്ചർ, രാജി ടീച്ചർ, രവീന്ദ്രൻ മാഷ്, പ്രജിത, ഗഫൂർ മാഷ്, ശ്രീല ടീച്ചർ  മുതലായവർ പംക്തിയിൽ സജീവമായി പങ്കെടുത്തു

🌼🦋🌼🦋🌼🦋🌼🦋🌼🦋

ഡിസംബർ 5 വ്യാഴം
 ലോകസിനിമ
അവതരണം-വിജു മാഷ്

🌻🌺🌻🌺🌻🌺🌻🌺🌻🌺
ഹിന്ദി സിനിമാ സ്പെഷ്യലായിരുന്നു ഈയാഴ്ചയിലെ ലോകസിനിമ.
സിനിമകൾ👇
🌈 മേരി പ്യാരി ബിന്ദു
🌈 കേസരി
🌈 രക്ത് ചരിത്ര
🌈 സേക്രഡ് ഗെയിംസ്
🌈 ലൗ ആൻഡ് ശുക്ല
സിനിമാ വിശദീകരണങ്ങളും ലിങ്കുകളുമെല്ലാമായി ഒരു സിനിമാ ലോകം തന്നെ👌👌👌
🌺 വാസുദേവൻ മാഷ്, രതീഷ് മാഷ്, ഗഫൂർ മാഷ്, സുദർശനൻ മാഷ്, പ്രമോദ് മാഷ്, വിജു മാഷ്, രജനി ടീച്ചർ ആലത്തിയൂർ, പവിത്രൻ മാഷ്, രജനി ടീച്ചർ പേരശ്ശന്നൂർ, പ്രജിത  തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌼🦋🌼🦋🌼🦋🌼🦋🌼🦋

ഡിസംബർ 6 വെളളി
 സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ
🌻🌺🌻🌺🌻🌺🌻🌺🌻🌺
🌺പെറൂവിയൻ സംഗീത സാഗരമായിരുന്നു ഈയാഴ്ച.ഇംഗ്ലീഷ് കുറിപ്പായിരുന്നു. ഒരു പാട് ഓഡിയോ വീഡിയോ ലിങ്കുകൾ ടീച്ചർ പങ്കുവെച്ചു.
🌺 വിജു മാഷ്, ഗഫൂർ മാഷ്, പ്രമോദ് മാഷ്, സുദർശനൻ മാഷ്, സീത മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌼🦋🌼🦋🌼🦋🌼🦋🌼🦋

ഡിസംബർ 7 ശനി
 🖊നവസാഹിതി🖊
 അവതരണം- ഗഫൂർ മാഷ്

🌻🌺🌻🌺🌻🌺🌻🌺🌻🌺
പതിവുപോലെ ഗംഭീരമായി അണിയിച്ചൊരുക്കിയ നവസാഹിതി🙏🙏🙏

🌈 കാത്തിരിപ്പിന്നറുതിയായി ...അവൻ വന്നു... നാടകീയ മുഹൂർത്തങ്ങളിലൂടെ ജസീന ടീച്ചറുടെ ആത്മായനം ഇതാണു ഞാൻ മുന്നോട്ട്❤❤
🌈 വാക്കിന്റെ ഉറവപൊട്ടലിനായി ഉഴലുന്നവളായി കവയിത്രി മാറുന്നു സ്വപ്ന ടീച്ചറുടെ ഉറവ് എന്ന കവിതയിൽ.ടീച്ചറുടെ ആലാപനവും👌👌
🌈 ബന്ധങ്ങളെ പത്തക്ക നമ്പറിലേക്ക് ഡൈവേർട്ട് ചെയ്ത് സ്വയം സൃഷ്ടിച്ച ശൂന്യത പൂരിപ്പിക്കാനാകാതെ കനക്കുന്ന നിശ്ശബ്ദത .... എത്ര മനോഹരം ശ്രീല അനിൽ ടീച്ചർ എഴുതിയ മന:പാഠം എന്ന കവിത🙏അതിനിണങ്ങുന്ന തരത്തിലുള്ള രാജി ടീച്ചറുടെ ആലാപനവും കലക്കി🤝

🌈 പ്രണയത്തിന് ആത്മബലിയർപ്പിച്ച് നിർവൃതിയടയുന്നു ദിവ്യ തന്റെ കവിതയായ ആത്മബലി യിൽ
🌈 ബത്തേരി സ്കൂളിലെ സംഭവത്തിന്റെ പേരിൽ അധ്യാപകരെ ഒന്നടങ്കം ക്രൂശിക്കുന്ന മാധ്യമങ്ങൾക്കും ട്രോളൻമാർക്കുമുള്ള ഒരു മറുപടിയാണ് നരേന്ദ്രൻ മാഷ് ടെ നിധി കാക്കുന്ന ഭൂതങ്ങൾ
🌈 സംസ്ഥാന കലോത്സവത്തിൽ ആരോ പുറകിലുണ്ട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കവിതയെഴുതി എ ഗ്രേഡ് നേടിയ അനന്യ ,അബ്ജ കല്യാണി എന്നീ മിടുക്കികൾ എഴുതിയ കവിതകൾ പുതുതലമുറയുടെ സാമൂഹിക വീക്ഷണം വ്യക്തമാക്കുന്നതായിരുന്നു.
🌈 ഒറ്റയ്ക്ക് ജീവിതത്തോട് പടപൊരുതുന്നതിനിടയിൽ   ഒരു നിമിഷത്തെ തോന്നലിൽ മരണത്തിലേക്കുമർന്നവൾ... അവൾ പറഞ്ഞു കൊടുത്ത ഭഗവാന്റെ വീട്ടിലേക്കുള്ള വഴി അന്വേഷിക്കുന്ന കുഞ്ഞ്.... സതീദേവി  യുടെ ഈ കഥ നൊമ്പരമുണർത്തുന്നു.
🌈 "അഴകിയലീലകളാടു വോനെങ്കിലും
ആദരം നേടുന്നു രാവണൻ"
അതെ, സ്ത്രീജിതനാകാതെ ശ്രീജിതനായ രാവണൻ🙏 വാസുദേവൻ മാഷ് ടെ അശോകം ഉഗ്രൻ👌


🌺 വൈവിധ്യമായ വിഭവങ്ങൾ കൊണ്ട് സമ്പന്നമായ നവ സാഹിതി വാസുദേവൻ മാഷ്, സീത, സുദർശനൻ മാഷ്, തനൂജ ടീച്ചർ, വിജു മാഷ്, രജനി ടീച്ചർ ,കൃഷ്ണദാസ് മാഷ്, പവിത്രൻ മാഷ്, പ്രജിത, രാജി ടീച്ചർ,  ശ്രീ. . തുടങ്ങിയവരുടെ ഇടപെടലാൽ സജീവമായി

🌼🦋🌼🦋🌼🦋🌼🦋🌼🦋

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നറിയേണ്ടേ😍
കാസർഗോഡ് ഭാഷയുടെ മാധുര്യം ഭാഷാ പഠന പംക്തിയിലൂടെ തിരൂർ മലയാളത്തിലെത്തിച്ച പവിത്രൻ മാഷാണ് ഈയാഴ്ചയിലെ മിന്നും താരം🌟🌟
അഭിനന്ദനങ്ങൾ മാഷേ🤝🤝💐💐
🦋🌼🦋🌼🦋🌼🦋🌼🦋🌼

Comments