16-02-20

🌼🌼🌼🌼🌼🌼🌼🌼🌼🌼
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰

ഫെബ്രുവരി 10മുതൽ ഫെബ്രുവരി 16 വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..


അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസം-തിങ്കൾ)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം

തിരൂർ മലയാളം എന്നത് ഒരു വാട്സാപ്പ് കൂട്ടായ്മക്കപ്പുറം അക്കാദമിക രംഗത്ത് അംഗീകൃത വിലാസമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഇന്ന് രതീഷ് മാഷ് പോസ്റ്റു ചെയ്ത തിരൂർ മലയാളം പി ഡി എഫ് നോക്കിയാൽ മനസ്സിലാകും.😊 ഈയൊരു  ഉദ്യമത്തിന്റെ പിന്നിലെ ശക്തി പ്രവീൺ മാഷിന്  സ്നേഹാഭിവാദ്യങ്ങൾ🤝🌹

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🌼🌼🌼🌼🌼🌼🌼🌼🌼🌼
ഫെബ്രുവരി 10 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്
📚📚📚📚📚📚📚📚📚📚
🌹സർഗസംവേദനത്തിൽ ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം--- അദ്ധ്യായം 4,5,13,14, ചങ്ങമ്പുഴ ഗുപ്തൻ നായർക്കയച്ച കത്ത്, തുടങ്ങിയവയും യു.എ ഖാദറിന്റെ ഉള്ളംകൈയ്യിലെ ബാല്യം എന്ന ആത്മകഥയുമാണ് രതീഷ് മാഷ് പങ്കുവെച്ചത്...

🌹അദ്ധ്യായം നാലിലും അഞ്ചിലും അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളും, അതു കൊണ്ടുണ്ടായ അബദ്ധങ്ങളും മാനസാന്തരവും പതിമൂന്നിൽ മരണവും പതിനാലിൽ ചില കത്തുകളും സഞ്ജയനുമായുള്ള ശത്രുതയുമാണ്,,,

🌹യു എ ഖാദറിന്റെ ഓർമ്മക്കുറിപ്പുകൾ അമുസ്ലിംകൾക്ക് തികച്ചും പുതുമയുള്ള ഒരു ലോകം പരിചയപ്പെടുത്തുന്നു,, കാൽപ്പനികമായ ആഖ്യാനമത്രേ ഇതിന്റെ സവിശേഷത..
🌹 സബുന്നിസ ടീച്ചർ, വിജു മാഷ്, സജിത് മാഷ്, ശ്രീല ടീച്ചർ, വാസുദേവൻ മാഷ്, സുദർശൻ മാഷ്, പ്രജിത, സീതാദേവി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, പ്രമോദ് മാഷ്, രമ ടീച്ചർ തുടങ്ങിയവർ സർഗസംവേദനത്തെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കി
🌼🌼🌼🌼🌼🌼🌼🌼🌼🌼

ഫെബ്രുവരി 11 ചൊവ്വ
 ചിത്രസാഗരം
അവതരണം- പ്രജിത
⛱⛱⛱⛱⛱⛱⛱⛱⛱⛱
 🌹ചിത്ര സാഗരത്തിൽകേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനായും പിന്നീട് ചെയർമാനായും മാറിയ വ്യക്തി, തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിന്റെ മുൻ പ്രിൻസിപ്പൽ ഒക്കെയായ പ്രൊഫ.കാട്ടൂർ നാരായണപിള്ളയെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.. ജീവിത രേഖയും ചിത്ര സവിശേഷതകളും, അലങ്കരിച്ച പദവികളും നേടിയ ബഹുമതികളും, രചിച്ച പുസ്തകങ്ങളും നേമം പുഷ്പരാജിന്റെ പുസ്തകവും, പ്രശസ്ത ചിത്രങ്ങളും, അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനവും യുട്യൂബ് ലിങ്കുകളും  ഒക്കെ ച്ചേർത്ത് സമഗ്ര സുന്ദര സാഗരമായി ചിത്ര സാഗരം.

🌹 പ്രമോദ് മാഷ്, പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, രതീഷ് മാഷ്, സുദർശൻ മാഷ്, വർമ്മ സാർ, നവാസ് മാഷ്, രമ ടീച്ചർ,സീതാദേവി ടീച്ചർ, കല ടീച്ചർ, സജിത് മാഷ്, അശോക് മാഷ്, രവീന്ദ്രൻ മാഷ്, വാസുദേവൻ മാഷ്, രാജി ടീച്ചർ, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ, തുടങ്ങിയവർ പ്രജിത ടീച്ചർക്ക് അഭിവാദ്യങ്ങളുമായെത്തി,

🌼🌼🌼🌼🌼🌼🌼🌼🌼🌼

ഫെബ്രുവരി 12 - ബുധൻ
 ആറു മലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്
🗣🗣🗣🗣🗣🗣🗣👤🗣🗣
🌹 ഭാഷാഭേദ പംക്തി 50 ലക്കം തികച്ച ആഴ്ചയായിരുന്നു ഇക്കഴിഞ്ഞത്.നൂറും കടന്ന് ഈ പംക്തി മുന്നോട്ടു കുതിക്കാൻ ആശംസകൾ പ്രിയ സുഹൃത്തേ🌹🌹🤝

🌹കാസ്രോടോപ്യ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്നും എടുത്ത സതീശൻ കുറ്റിപ്പുറം പെരിയ എഴുതിയ പൊള്ളക്കട നിഷ ഹോട്ടൽ വിശേഷങ്ങൾ, മോഹനൻ എരോൽ എഴുതിയ യാത്ര എന്ന മിനിക്കഥാ കിത്തു വരച്ച ചിത്രം, സിന്ധു കുരിക്കൾ വീട്ടിൽ കുവ്വൽ, ഓളിയാ എന്നിവ പരിചയപ്പെടുത്തിയത്, ഡോ. പി. എ അബൂബക്കർ എഴുതിയ വടക്കൻ മലയാളത്തിൽ നിന്നും മോർഫോ ഫോണിമിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി പവിത്രൻ മാഷ് തയ്യാറാക്കിയ കുറിപ്പുകൾ (pdf) എന്നിവയാണ് ഉണ്ടായിരുന്നത്.

🌹മോർഫോ ഫോണിമിക്സ് കുറിപ്പിൽ രസകരവും വിജ്ഞാനപ്രദവുമായ ഒരു പാട് ഭാഷാ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.മുഹമ്മദ് കുഞ്ഞി തുടങ്ങിയ വലിയ പേരുകൾ മമ്മഞ്ഞി തുടങ്ങി ഓമനപ്പേരാകുന്നത് രസത്തിനാകും എന്ന എന്റെ ധാരണയെ മാറ്റിമറിക്കുന്നതായിരുന്നു ആ കുറിപ്പിലെ വിവരങ്ങൾ🙏🙏🙏

🌹 വിജുമാഷ്, എം സി പ്രമോദ് മാഷ്, ഗഫൂർ മാഷ്, സീത ടീച്ചർ, സുദർശൻ മാഷ്, രതീഷ് മാഷ്, വാസുദേവൻ മാഷ്, ശ്രീല ടീച്ചർ, മഞ്ജുഷ ടീച്ചർ, രാജി ടീച്ചർ, കല ടീച്ചർ ,സജിത്ത് മാഷ്, രമണൻ മാഷ്, സബു, രജനി ടീച്ചർ പേരശ്ശന്നൂർ, രജനി ടീച്ചർ ആലത്തിയൂർ, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...🙏

🌼🌼🌼🌼🌼🌼🌼🌼🌼🌼
ഫെബ്രുവരി 14 വെള്ളി
 സംഗീതസാഗരം
 അവതരണം- രജനി ടീച്ചർ
🎧🎧🎧🎧🎧🎧🎧🎧🎧🎧
🌹എത്യോപ്യൻ സംഗീതമാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്. എത്യോപ്യൻ സംഗീതമോഡുകൾ, നോട്സ് ,വാദ്യോപകരണങ്ങൾ മുതലായവ വിവരണത്തിൽ ഉൾപ്പെട്ടിരുന്നു. അനുബന്ധമായി ചിത്രവും വീഡിയോ ലിങ്കുകളും ഉണ്ടായിരുന്നു.
🌹 വിജു മാഷ്, പവിത്രൻ മാഷ്, സീത, ശ്രീ... ,പ്രമോദ് മാഷ്, ഗഫൂർ മാഷ്, വാസുദേവൻ മാഷ്, രജനി ടീച്ചർ തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു.

🌼🌼🌼🌼🌼🌼🌼🌼🌼🌼

ഫെബ്രുവരി 15 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്

📝📝📝📝📝📝📝📝📝📝
എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതമോതി കൃത്യസമയത്തു തന്നെ നവസാഹിതി ആരംഭിച്ചു.പതിവു പോലെ എന്നു തന്നെ പറയാം -നവസാഹിതി👌👌👌👌
നവസാഹിതീ വിശേഷങ്ങളിലേക്ക് ..
 കവിത
💖🌹💖🌹
💛 വാക്കുകളുടെ ഫോസിലുകൾ - മുനീർ അഗ്രഗാമി
💛 അറ്റങ്ങൾ - ഇന്ദ്രജ
💛 ദൃക്സാക്ഷി - യൂസഫ് നെടുവണ്ണൂർ
💛 പ്രണയപ്പെയ്ത്ത് - ശ്രീല അനിൽ

 കഥ
💖🌹💖
💛 പത്രോസമ്മച്ചീടെ (സു) വിശേഷങ്ങൾ - ശ്രീധർ.ആർ.എൻ
💛 ഇരട്ട നാളങ്ങൾ - ഫർസാന അലി

 കുറിപ്പ്
💖🌹💖
💛 അടുത്ത ഓണത്തിന്

🌹 ആത്മായനം മുടങ്ങിയതിൽ  ഖേദം രേഖപ്പെടുത്തി തത്കാല വിരാമമിട്ട നവസാഹിതി നല്ലൊരു ഡിജിറ്റൽ എഡിഷനായി മുന്നേറുന്നതിൽ സന്തോഷം... ഗഫൂർ മാഷേ.... ആശംസകൾ🤝🤝
🌹 ഒരു പംക്തി വിജയകരമാക്കുന്നത് അതിലെ പങ്കാളിത്തം കൊണ്ടു കൂടിയാണ്. പ്രണയപ്പെയ്ത്തിലെ ഭാരമില്ലായ്മ അഭിപ്രായം രേഖപ്പെടുത്തിയവരും അനുഭവിച്ചുവെന്നു തോന്നുന്നു😍😍🥰🥰
🌹 രതീഷ് മാഷ്,രജനി ടീച്ചർ, എം സി പ്രമോദ് മാഷ്, പ്രജിത ,ശ്രീല ടീച്ചർ,ബീനാ കുമാരി ടീച്ചർ, പവിത്രൻ മാഷ്,ശിവ ശങ്കരൻ മാഷ്, വാസു ദേവൻ മാഷ്, രജനി ടീച്ചർ,വിജു മാഷ്,ബിജു മോൻ മാഷ്, സ്വപ്ന ടീച്ചർ,സബു എന്നിവർ പംക്തിയെ സാന്നിധ്യം കൊണ്ട് സജീവമാക്കി.

🌼🌼🌼🌼🌼🌼🌼🌼🌼🌼

ഇനി ഈയാഴ്ചയിലെ മിന്നും താരം🌟🌟

പ്രവീൺ മാഷ്, പവിത്രൻ മാഷ്... ഇതിലാരെ താരമാക്കേണം എന്നതായിരുന്നു ചിന്ത🤔
പ്രവീൺ മാഷ് താരരാജാവാണ് ... അപ്പോ പവിത്രൻ മാഷ് തന്നെയാകട്ടെ വാരതാരം🌟🌟🌟 വിജ്ഞാനപ്രദവും രസകരവുമായ ഭാഷാഭേദ പംക്തി 50 ലക്കം വിജയകരമായി  പിന്നിട്ടതിന് ഞങ്ങൾ പവിത്രൻ മാഷിന് നൽകുന്ന ആദരവും കൂടിയാണ് ഈ താരപദവി🌟🤝
മാഷേ... അഭിനന്ദനങ്ങൾ🌹🌹🤝🤝

🌼🌼🌼🌼🌼🌼🌼🌼🌼🌼

Comments