22-03-20

🔗🔗🔗🔗🔗🔗🔗🔗🔗🔗
വാരാന്ത്യാവലോകനം
〰〰〰〰〰〰〰〰
മാർച്ച് 16 മുതൽ 22വരെയുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



 പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം
കൊവിഡ് 19 ന്റെ ആക്രമണത്തിൽ പതറാതെ അതിനെതിരെ സധൈര്യം നമുക്ക് പോരാടാം🤝🤝🤝
നമ്മുടെ ജീവനു വേണ്ടി... നാടിന്റെ സുരക്ഷയ്ക്കു വേണ്ടി പോരാടുന്ന ആരോഗ്യ -സുരക്ഷാ പ്രവർത്തകർക്കും ഭരണകൂടത്തിനും നന്ദി🙏🙏🙏

  തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണേ😊😊 ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...


https://play.google.com/store/apps/details?id=tirurmal.egc

🔗🔗🔗🔗🔗🔗🔗🔗🔗🔗

മാർച്ച്16 തിങ്കൾ
 സർഗസംവേദനം
 അവതരണം- രതീഷ് മാഷ്

📚📚📚📚📚📚📚📚📚📚
🌺സർഗസംവേദനത്തിൽ എം ടി യുടെ അസുരവിത്തിലെ ചക്കമ്മ, പാറുക്കുട്ടിയമ്മ, മാധവി, കുഞ്ഞുകുട്ടി, നബീസു, കുഞ്ഞിക്കാളിയമ്മ, ചമ്മുക്കുട്ടി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെ അവരൊന്നും  മനസ്വിനികളല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്. വിശദമായ ഒരു പഠനം തന്നെയായിരുന്നു മാഷ്ടെ കുറിപ്പുകൾ. രമ ടീച്ചറുടെ ക്രിയാത്മകമായ  ഇടപെടലിന്🤝🤝🤝

🌺 പവിത്രൻ മാഷ്, രമ ടീച്ചർ, വിജു മാഷ്, സുദർശൻ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, ഗഫൂർ മാഷ്, പ്രജിത ടീച്ചർ, സബു  ടീച്ചർ, പ്രിയ ടീച്ചർ, തുടങ്ങിയവർ സർഗസംവേദനത്തെ സജീവമാക്കി

🔗🔗🔗🔗🔗🔗🔗🔗🔗🔗
മാർച്ച്17 ചൊവ്വ
 ചിത്രസാഗരം
 അവതരണം- പ്രജിത
🏖🏖🏖🏖🏖🏖🏖🏖🏖🏖
 ചിത്രസാഗരത്തിൽ സമകാലിക _നവമാധ്യമ ചിത്രകലയിലും പോർട്രെയിറ്റ്, രേഖാചിത്രങ്ങൾ, ജലച്ചായം, തുടങ്ങിയവ വരെ വിരൽത്തുമ്പിൽ നിഷ്പ്രയാസം വഴങ്ങുന്ന ശേഖർ അയ്യന്തോൾ എന്ന ചിത്രകാരനെയാണ് പ്രജിത ടീച്ചർ ഒപ്പം കൂട്ടിയത്,
അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും, ജീവിതരേഖയും പ്രശസ്ത ചിത്രങ്ങളും യുട്യൂബ് ലിങ്കുകളും, ഡിജിറ്റൽ ചിത്രങ്ങളും, വാർത്താ ലിങ്കുകളും, ആർട്ട് ഗ്യാലറി ലിങ്ക്, അനിമേഷൻവീഡിയോ എല്ലാം ചേർന്ന് സമഗ്രമായിരുന്നു ചിത്രസാഗരം

 🌺 ഗംഗാധരൻ മാഷ്, പവിത്രൻ മാഷ്, രാജി ടീച്ചർ, നവാസ് മാഷ്, ബാബുരാജൻ മാഷ്, രതീഷ് മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ് , തുടങ്ങിയവർ ടീച്ചർക്ക് അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു,,,

🔗🔗🔗🔗🔗🔗🔗🔗🔗🔗

മാർച്ച് 18 ബുധൻ
 ആറുമലയാളിക്ക് നൂറു മലയാളം
 അവതരണം- പവിത്രൻ മാഷ്

🌸🌸🌸🌸🌸🌸🌸🌸🌸🌸
🌹ഈയാഴ്ചയിലെ ആറു മലയാളിക്ക് നൂറു മലയാളത്തിലെ കാസർഗോഡ്  വിഭവങ്ങൾ👇👇👇
🌹 ഷറഫ് കാസർഗോഡ് എഴുതിയ മാർച്ച് മാസത്തിലെ യാത്ര 
🌹 ജയരാജൻ ജയൻ എടുത്ത കാഞ്ഞങ്ങാട് ബീച്ചിന്റെ ഫോട്ടോ .
🌹 വിഷ്ണുദാസ് ഷേണായി യെഴുതിയ ചക്ക വിശേഷങ്ങൾ
🌹 സുജ കാഞ്ഞങ്ങാട് എഴുതിയ കവിത - പുനർജ്ജനി
🌹 ശരത് കുമാർ പെരുമ്പള എഴുതിയ ലിൻസയുടെ ജീവിതകഥ
🌹 വടക്കൻ മലയാളം പതിനാറാം ഭാഗത്തിൽ ലിംഗം, വചനം, വാക്യഘടന
🌹 ഇർഫാൻ കരയിൽ  തയാറാക്കിയ കൊറോണക്കുറിപ്പ്
🌺 വിജു മാഷ്, ഗഫൂർ മാഷ്, രാജി ടീച്ചർ, സുദർശനൻ മാഷ്, രതീഷ് മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🔗🔗🔗🔗🔗🔗🔗🔗🔗🔗

മാർച്ച് 20 വെള്ളി
 സംഗീത സാഗരം
 അവതരണം- രജനി ടീച്ചർ

🎻🎻🎻🎻🎻🎻🎻🎻🎻🎻
🌹 കഴിഞ്ഞ മാർച്ച് 16ന് എൺപതാം പിറന്നാൾ ആഘോഷിച്ച ശ്രീകുമാരൻ തമ്പി എന്ന ബഹുമുഖ പ്രതിഭയെയാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്.
🌹 അദ്ദേഹത്തിന്റെ ജീവചരിത്രം, ഗാനങ്ങളുടെ ഓഡിയോ വീഡിയോ ലിങ്കുകൾ, ആശംസാ കാർഡുകൾ തുടങ്ങിയവ ടീച്ചർ പങ്കുവെച്ചു.ശ്രീകുമാരൻ തമ്പിയുടെ 1272 ഗാനങ്ങളുടെ വരി, വീഡിയോ ലിങ്ക് പ്രജിതയും പങ്കുവെച്ചു.
🌹 പവിത്രൻ മാഷ്, സുദർശനൻ മാഷ്, രതീഷ് മാഷ്, ശ്രീ..., അരുൺ മാഷ്, പ്രജിത, അനീസ് മാഷ്, വാസുദേവൻ മാഷ്, സീത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🔗🔗🔗🔗🔗🔗🔗🔗🔗🔗

മാർച്ച് 21 ശനി
 നവസാഹിതി
 അവതരണം- ഗഫൂർ മാഷ്

📝📝📝📝📝📝📝📝📝📝
 അമവ്യാഹവികൃപ എന്തായിരിക്കാമെന്ന് രാവിലെ ഒരു ഓർമതന്ത്രം ഗഫൂർ മാഷ് ഗ്രൂപ്പിൽ ആലോചനയ്ക്കായി പോസ്റ്റ് ചെയ്തിരുന്നു. ആരും ഉത്തരം പറയാഞ്ഞതിനാൽ ഗഫൂർ മാഷ് വേറൊരു തന്ത്രം മെനഞ്ഞു - നവസാഹിതിയുടെ തൊട്ടു മുമ്പ് ഉത്തരം തരാമെന്ന്😊😊😊 അതുകൊണ്ടാകാം  എന്നത്തെക്കാളും തിടുക്കമുണ്ടായിരുന്നു ഇന്ന് നവസാഹിതിയുടെ സമയമെത്താൻ🧐

കൃത്യസമയത്തു തന്നെ ഉത്തര വുമായി ഗഫൂർ മാഷ് എത്തി അമവ്യാഹവികൃപ - ചിരഞ്ജീവികളായ അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ ,ഹനുമാൻ, വി ഭീഷണർ, കൃപർ, പരശുരാമൻ.

ഇതിന്റെ കൂടെ ദ്രൗപദിയുടെ 5 മക്കളുടെ ചുരുക്കെഴുത്തു തന്ത്രവും  മുഴുവൻ പേരും മാഷ് സൂചിപ്പിച്ചിരുന്നു.

 നവസാഹിതീ വിഭവങ്ങളിലേക്ക് ...👇👇

🌹 ഏകദേശം ഒരു മാസത്തിനു  മുകളിലായി മുടങ്ങിക്കിടന്നിരുന്ന ജസീന ടീച്ചറുടെ അനുഭവാവിഷ്കാരം - ഇതാണ് ഞാൻ ഈയാഴ്ചയുണ്ടായിരുന്നു. ടീച്ചറുടെ പഴയ വീടിന്റെ അവസ്ഥ വായിച്ചപ്പോൾ മനസിൽ തെളിഞ്ഞു വന്നത് കഴിഞ്ഞ മാസം നടന്ന പുതിയ വീട്ടിലേക്ക് താമസം  മാറിയതിനു ശേഷം തെളിഞ്ഞ ചിരിയുമായി നിൽക്കുന്ന ജസീന ടീച്ചറുടെ fb ഫോട്ടോയായിരുന്നു.🥰
🌹 ബഹിയ യുടെ ലൗ വിത്ത് ഡ്രാമ എന്ന കവിതയിൽ പറഞ്ഞതായ സ്നേഹത്തിന്റെ വിവിധ മുഖങ്ങളും തലങ്ങളും👌❤❤
🌹 മുഹമ്മദലി .എം എഴുതിയ ഗുരുവിനെ തേടി കുറിപ്പ് വായിച്ചപ്പോൾ തന്റെ പത്താം തരത്തിലെ ഗണിതാധ്യാപികയെ വിദേശത്തു കൊണ്ടു പോയ ശിഷ്യനെക്കുറിച്ചുള്ള പത്രവാർത്തയാണ് ആദ്യം ഓർമയിലെത്തിയത്.ഗുരുവിനെ ഇങ്ങനേയും നെഞ്ചേറ്റിയവർ ഉണ്ടല്ലോ എന്നതിൽ അഭിമാനം... സന്തോഷം ....
🌹 താളാത്മകമാണ് ലോക്കോ പൈലറ്റ് സുരേഷ് കുമാർ സാറിന്റെ കൊറോണ കാലത്തെ പ്രണയം എന്ന കവിത - കവിതയുടെ പേര് വേറെ കൃതിയിലേക്ക് നമ്മുടെ ശ്രദ്ധയെ ചിലപ്പോൾ  കൊണ്ടുപോയെന്നു വരാം.. സമകാലികാവസ്ഥ👌👌
🌹 അമ്മു സന്തോഷ് എഴുതിയ അമ്മക്കിളി ഒരമ്മയുടെ ഹൃദയത്തിന്റെ വേവലിന്റെ ആവിഷ്കാരമാണ്. ആ വേവൽ കഥാന്ത്യത്തിൽ മകൻ തിരിച്ചറിയുമ്പോൾ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷം😊😊
🌹 നമ്മടെ സ്വന്തം സ്വന്തം കല ടീച്ചറുടെ വൃത്താധിഷ്ഠിതമായ കവിത- പഴമയിലെ സത്യം പുതിയ കാലത്തും വിളിച്ചോ തേണ്ട ആവശ്യകത വ്യക്തമാക്കുന്നു .ടീച്ചറുടെ ആലാപനവും കൂടിയായപ്പോൾ സംഭവം അടിപൊളി🤝🤝🤝🤝
🌹 ദേവിക ഗോപൻ നായർ എഴുതിയ കൊറോണ ആദ്യ ലക്ഷണം  എന്ന കവിത നമ്മളിന്ന് അനുഭവിച്ചു😇😇😇

🌹 പ്രീതി രാജേഷ് എഴുതിയ സുഖം എന്ന കവിത ഇപ്പോ മിക്കവീടുകളിലും ഉള്ളതു തന്നെ - കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാത്ത അവസ്ഥ😔
🌹 കൊറോണ കാലത്തെയും നമുക്ക് അതിജീവിക്കാം എന്ന സന്ദേശം പകർന്നു കൊണ്ട് അവസാനിച്ച നവസാഹിതി എന്നത്തെയും പോലെ അതിഗംഭീരം...

🌺 വിജു മാഷ്, പ്രജിത, രാജി ടീച്ചർ, രതീഷ് മാഷ്, കവിത ടീച്ചർ, പ്രിയ, കല ടീച്ചർ, ശ്രീ..., പവിത്രൻ മാഷ്, സബു, രജനി ടീച്ചർ ആലത്തിയൂർ, സുദർശനൻ മാഷ്, ബീന ടീച്ചർ, ശിവൻ മാഷ്, വാസുദേവൻ മാഷ്, രജനി ടീച്ചർ പേരശ്ശനൂർ, ഷമീമ ടീച്ചർ തുടങ്ങിയവരുടെ ഇടപെടൽ പംക്തി സജീവമാക്കി

🔗🔗🔗🔗🔗🔗🔗🔗🔗🔗

ഇനി വാരതാരത്തിലേക്ക് ...
മലയാളത്തിലെ വിരലിലെണ്ണാവുന്ന  ഗവേഷണ രീതി ശാസ്ത്ര ഗ്രന്ഥങ്ങളിൽ മൂന്നെണ്ണത്തിന്റെ അവകാശി - ആ അവകാശി നമ്മുടെ കൂട്ടായ്മയിലെ ഏവർക്കും  പ്രിയങ്കരനായ അശോക് ഡിക്രൂസ് സാർ😃🤝🤝🤝🤝 ആനന്ദലബ്ധിക്കിനിയെന്തു വേണം അല്ലേ കൂട്ടരേ🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ എല്ലാവിധ ആശംസകളും പ്രിയ താരമേ...🌼🌼🌼

ഇനി മികച്ച പോസ്റ്റ്.... പോസ്റ്റുകൾ ധാരാളം ഈയാഴ്ച വന്നിരുന്നു. അതിൽ ഞങ്ങൾക്ക് ശ്രദ്ധേയമായി തോന്നിയത് രവീന്ദ്രൻ മാഷ് പോസ്റ്റ് ചെയ്യുന്ന കാവ്യധാര യാണ്. ഇനിയും കാവ്യധാരകൾ കൊണ്ട് ഈ കൂട്ടായ്മയെ ധന്യമാക്കൂ മാഷേ🤝🙏🙏
രവീന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ🤝🤝🤝

🔗🔗🔗🔗🔗🔗🔗🔗🔗🔗

Comments