10-12-19 & 31-12-19

[18:51, 11/12/2019] Pavithran Mash: 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺

ആറുമലയാളിക്ക് നൂറു മലയാളം

പംക്തി

ഏതാനും സമയത്തിനുള്ളിൽ

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
[19:06, 11/12/2019] Pavithran Mash: 🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁

ഇന്നത്തെ

ആറുമലയാളിക്ക് നൂറു മലയാളം

പംക്തിയിലേക്ക്

സ്നേഹപൂർവം

സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
[19:06, 11/12/2019] Pavithran Mash: ആദ്യം

കാസ്രോട്ടപ്യ

എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..
[19:06, 11/12/2019] Pavithran Mash: രാവിലന്നെ എണീച്ചിറ്റ് ബണ്ടിയും എട്ത്തിറ്റ് മിറ്റത്തെക്ക് എറങ്ങുമ്പോ പൂച്ച അഡ്ടം പാഞ്ഞെന് ഇന്നത്തെ ദവസം പറ്റ  പോയിന്ന് പറഞ്ഞിറ്റ് ബീട്ടിലെക്ക് മടങ്ങി പോന്ന ആൾക്കാർ ഇപ്പോളും ഈ കാലത്തും ഇണ്ട്ന്ന് അറിയുമ്പോ ബെജാർ ആന്ന്...
°
°
°

"കർത്ത പൂച്ച പാഞ്ഞത് അതെങ്കിൽ പറയാര്ന്നു...ഇതിപ്പോ ബീട്ടിലെന്നെ പൂച്ച..."😬
[19:08, 11/12/2019] Pavithran Mash: നമ്മ ഊർ കാസറഗോഡ്

കാസറഗോഡിന് ഇങ്ങനെയൊരു പേര് കിട്ടിയതെങ്ങിനെയെന്നറിയോ...

പണ്ട്‌ പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നതിന്നും കുറച്ചൂസം മുമ്പ് ഊരു ചുറ്റുകയായിരുന്ന ഒരു യൂറോപ്യൻ യാത്രക്കാരൻ കേരളത്തിൽ നിന്ന് മംഗലാപുരം സന്ദർശിക്കുന്ന വഴി തുളു നാട്ടിലെ ഞമ്മടെ നാട്ടിലും എത്തി. ചെറിയ പെരുന്നാൾ ദിവസമായിരുന്നു വിദേശി ഇവിടെ എത്തിയത്. സ്ഥലത്തെ ഒരു മണ്ടൻ ഹാജിയാരുടെ വീട്ടിൽ പാവങ്ങൾക്ക് അരി വിതരണം ചെയ്യുന്ന നീണ്ട ക്യൂ കാണാനിടയായ മ്മടെ വിദേശി, 'ഈ നാടിന്റെ പേരെന്താണെന്ന്' അവിടെയുള്ളവരോട്‌ ഇംഗ്ളീഷിൽ ചോദിച്ചു. ബ്ലഡി കാസ്രോടൻ മല്ലൂസ്.. ഇംഗ്ലീഷ് അറിയില്ലാ ല്ലോ 😒 ഉത്തരം കിട്ടാതെ വിദേശി അണ്ണൻ പോകാനും തയ്യാറല്ല.

ക്യൂ നിൽക്കുന്ന ഭാഗത്ത്‌ പമ്മി പരുങ്ങി നിൽക്കുന്ന വിദേശിയെ കണ്ട ഹാജിയാർ കരുതി ഞമ്മൾ ദാനമായി കൊടുക്കുന്ന അരിക്ക് വേണ്ടിയാണ് ആ വെള്ളക്കൂറ അവിടെ ചുറ്റിക്കളിക്കുന്നത് ന്ന…
[19:10, 11/12/2019] Pavithran Mash: 👆ഇത് പ്രജിത ടീച്ചർ തന്നത്. 🙏
[19:12, 11/12/2019] Pavithran Mash: 🦚🌺🌺🦚🌺🌺🦚

ആറു മലയാളിക്ക് നൂറു മലയാളം

പംക്തിയിൽ

വടക്കൻ മലയാളം

ഡോ.പി.എം.അബൂബക്കർ
എഴുതിയ പുസ്തകത്തിൽ
നിന്ന്

കാസർഗോഡ് ഭാഷാഭേദം

ഒന്നാം ഭാഗം

🦚🌺🌺🦚🌺🌺
[19:17, 11/12/2019] Pavithran Mash: 🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രസിദ്ധീകരിച്ച

ഡോ: പി. എം. അബൂബക്കർ

എഴുതിയ

വടക്കൻ മലയാളം

എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.

പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ

സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏


🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥
[20:24, 11/12/2019] Pavithran Mash: ഒരു അറിവും ചെറുതല്ല...
------------------------------------------------
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന "കുസിരകൂട്‌" എന്ന കന്നഡ വാക്കിൽനിന്നാണ്‌ കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായും കരുതപ്പെടുന്നു...

കാസർകോടിന്റെ പേരിനു പിന്നിൽ വേറെ എന്തെങ്കിലും ഉണ്ടോ ഫ്രണ്ട്‌സ്???
[20:24, 11/12/2019] Pavithran Mash: ഇത് കഴിഞ്ഞാഴ്ച ഇട്ടിരുന്നു👆
+91 97448 44988 left
Rajani Subodh added Aji DP
[19:21, 12/12/2019] Tirur viju: ചില സാങ്കേതിക കാരണങ്ങളാൽ
ഇന്ന് സിനിമാ പ്രദർശനം
ഉണ്ടായിരിക്കുന്നതല്ല !

എന്നു ഖേദപൂർവ്വം!

🙏🙏🙏🙏🙏🙏🙏🙏
[18:09, 13/12/2019] Rajani Subodh: 🤣🤣💪🏻
രതീഷ് മാഷ് changed this group's settings to allow only admins to send messages to this group.
രതീഷ് മാഷ് changed this group's settings to allow all participants to send messages to this group.
[19:26, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: നവ സാഹിതി അൽപ്പസമയത്തിനകം....🌹
[19:30, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
[19:31, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
[19:31, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: "പട്ടുറുമാലു വേണ്ട,
      അത്തറിൻ മണം വേണ്ട,
   നെഞ്ചിലെ ചൂടു മാത്രം
മതിയിവൾക്ക് ..


ഒടുവിൽ, ആ പഴയ പൊടി മീശക്കാരനിതാ പെർഫ്യൂമുകളുടെ പ്രണയ സുഗന്ധവുമായി തൊട്ടു മുന്നിൽ...
ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്നത്തെ അധ്യായം വായിക്കാം...🌹👇🏻
[19:32, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

ചവറ നിന്നും ബസിൽ കുണ്ടറയിലേക്ക് വരുമ്പോൾ ബസിന് വേഗത പോരെന്ന് തോന്നി.. ഒന്നര മണിക്കൂറോളം യാത്ര...ബസിറങ്ങി ഓട്ടത്തിനു തുല്യമായി നടന്ന് ഉമ്മായെക്കാൾ മുന്നെ ഞാൻ വീട്ടിലേക്ക് .. വീടെത്തിയപ്പോൾ വാതിലിൽ തന്നെ വാപ്പ കാത്തു നിൽപ്പുണ്ടായിരുന്നു.. വാപ്പ എപ്പോൾ വന്നുവെന്ന് ഞാനന്തം വിട്ടു. വാപ്പ വീട്ടിലുണ്ടെന്ന് ഉമ്മ പറഞ്ഞതുമില്ല.ഇളയ മകളുടെ പ്രേമം ഉമ്മായിൽ നിന്ന് കേട്ടറിവല്ലാത അതുവരെയും വാപ്പ ആളിനെ കണ്ടിട്ടുണ്ടായിരുന്നില്ല.. വാപ്പായുടെ പ്രതികരണമെന്തായിരിക്കുമെന്നോർത്ത് എന്റെ നെഞ്ചിടിപ്പേറി.. ഓടി വന്ന ഞാൻ വാതിൽക്കൽ തറഞ്ഞു നിന്നു..
" കുറേ നേരമായി നിന്നെ കാത്ത് ഒരാളിരിക്കുന്നു.. " എന്ന് പറഞ്ഞ് വാപ്പ മുറ്റത്തേക്കിറങ്ങി.. ഞാൻ ആകാംക്ഷയോടെ അകത്തേക്കും..
                   വെളുത്തു മെലിഞ്ഞ നേർത്ത മീശയുള്ള എന്റെയാ പഴയ ക്ലാസ്മേറ്റിനെയല്ല .. ഫോട്ടോ…
[19:32, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അത്തറിൻ സുഗന്ധവുമായി നായികയും നായകനും..👇🏻
[19:33, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അനുബന്ധമായി രണ്ട് പ്രണയാക്ഷരങ്ങൾ കൂടി...👇🏻
[19:34, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കനൽ
ശ്രീലാ അനിൽ

പ്രണയത്തിന്
തീ പിടിക്കുന്നത്
മൗനം കൊണ്ട് പൊതിയുമ്പോഴാണ്

പരസ്പരമുതിർക്കുന്ന
നിശ്വാസങ്ങൾ പോലും
പ്രണയത്താൽ
തപിച്ചിരിക്കും

ഉളളു നീറ്റിയുള്ള വെപ്രാളത്തിൽ
ആരാവും ആദ്യമെന്നു....
തോൽക്കാൻ ....
അങ്ങനെ ജയിക്കാൻ
വെമ്പുകയാവും

ഒരു വാക്കിന്റെ ,,,
ഒരു നേർത്ത മൂളലിന്റെ
നനവിൽ
ആ കവചം
അടർന്നണയും

അണഞ്ഞ കനലുകൾ
ഇവിടെ
കരിക്കട്ടകളാവുന്നില്ല
മറിച്ച്
നനുത്ത ചുംബനങ്ങളാകും
അവ അണഞ്ഞ അഗ്നിയെ
പിന്നെയും പിന്നെയും
വിളിച്ചുണർത്തും

അവ പ്രണയത്താൽ
കുതിർന്നിരിക്കും
അതിനാൽ തുടുത്തിരിക്കും
ചുവന്നിരിക്കും
[19:35, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: തിരുത്തേണ്ടാത്ത കവിത

ടി.ടി.വാസുദേവൻ

പ്രണയത്തെപ്പറ്റി
എഴുതുന്ന കവിത
തിരുത്താനില്ല.
മൗനത്തിലും
അത്
സ്വരമുതിർക്കും.
ചുംബനച്ചെപ്പിൽ
ആവർത്തിച്ച്
സ്ഫുടം ചെയ്ത
വാക്കാണത്.
പരിരംഭണത്തിലമർന്ന
ധ്വനിയുണ്ടതിന്ന്.
ഏതുറക്കത്തിലും
തഴുകിയുണർത്തുന്ന
ഈണമുണ്ടതിൽ.
നീ
പ്രണയത്തെപ്പറ്റി
എഴുതുമ്പോൾ
തിരുത്താനൊന്നുമില്ല.
വാക്കുകൾക്ക്
കിളിർത്തു വരുന്ന
മുളപ്പിന്റെ ചാരുത !
വേരുകൾ
എത്ര ആഴത്തിലാണെങ്കിലും
ജലോപരിതലത്തിലെ
താമരത്തിളക്കം .
ഗതി, ഘടകം,
വ്യാക്ഷേപകം,
നൂൽബന്ധമില്ലാതെ
വാക്കുകൾ
ചേർന്ന് ചേർന്ന് .
ആഹാ!
[19:37, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇന്ന് ....
ബീനാ കുമാരി

പനിച്ചൂടിന്റെ ആലസ്യത്തിൽ നിന്ന്
ക്ലാസ് മുറിയുടെ ഉർവ്വരതയിലേക്ക് ....
ഇന്ന് ഉച്ചവരെ എന്റെ ലോകം
ഈ പന്ത്രണ്ടാം നമ്പർ മുറിയിൽ - ..!സ്വാഗതമോതുന്ന കോലാഹലങ്ങളിൽ -
ഞാൻ വീണുരുണ്ടു:
പരീക്ഷാർത്ഥികളുടെ ആശങ്കയ്ക്കും
ആകാംക്ഷയ്ക്കുമപ്പുറം -
നിസംഗതയുടെ ഓളങ്ങൾ
ആ മുഖങ്ങളിൽ ഞാൻ വായിച്ചു '
എന്റെ ഭാരങ്ങളെ ഞാൻ പതിയെ
മേയാൻ വിട്ടു തുടങ്ങി...
അവ ഇഴഞ്ഞിഴഞ്ഞ്, ക്രമേണ ശരവേഗത്തിൽ
മിന്നൽപ്പിണരുകളായി
എന്നെ പൊതിഞ്ഞു നിന്നു...!
പെട്ടെന്ന് ....
എന്റെ ചിന്തകളെ മുറിച്ചുള്ള ഒരു ഹർഷം  മിഴിമുനകളിൽ ഉടക്കി നിന്നു....!
അതു കുട്ടിക്കുറുമ്പിൽ നിന്നോ ....
പരിഹാസത്തിൽ നിന്നോ...?   തിരിച്ചറിയാനാവാത്ത ഒരു സന്ദേഹം
മനസ്സിൽ കിടന്നുരുണ്ടു....'
ബോധാ ബോധങ്ങൾക്കപ്പുറമുള്ള -
മാലാഖച്ചിരിയാണതെന്ന് '...
ഉള്ളം പിന്നെ നെടുവീർപ്പിട്ടു....!
ക്ഷണ മാത്രയിൽ ഞാനവനടുത്തെത്തി :  ഉത്തര പേപ്പറിൽ അക്ഷരങ…
[19:37, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കവിത ബീനാ കുമാരി ടീച്ചറുടെ ശബ്ദത്തിൽ കേട്ടാലോ..👇🏻
[19:39, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ജീവിക്കാൻ മറന്നവർ
അനീഷ് അനു

കയ്യിൽ എരിയുന്ന സിഗരറ്റിനെ നിരഞ്ജൻ അലക്ഷ്യമായി ദൂരേക്കെറിഞ്ഞു. ചൂട് കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നു അവൾ എന്തിനായിരിക്കും കാണാമെന്നു പറഞ്ഞത്. നാളുകൾ ആയിരിക്കുന്നു പരസ്പരം ഒന്ന് കണ്ടിട്ട് ഫോൺ സന്ദേശങ്ങൾ പോലും വല്ലപ്പോഴും ആയിരിക്കുന്നു.  ഒരു കാലത്ത് ഒരു നേരം ഒന്ന് വിളിച്ചില്ലെങ്കിൽ അത് പറഞ്ഞു അടിയുണ്ടാക്കിയിരുന്നവരാണ് ഹ ഹ ഓർത്തിട്ട് തന്നേ ചിരി വരുന്നു. വൈകിട്ട് നാല് മണിക്കാണ് ബീച്ചിൽ അവൾ എത്താമെന്ന് പറഞ്ഞിരിക്കുന്നത് ഓഫീസ് വർക്കുകൾ പെട്ടെന്ന് തീർത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു. മണൽകാറ്റുകൾ നിറഞ്ഞ ഈ മരുഭൂവിലേക്ക് എത്തിപെടുന്നതിനു മുൻപ് ഒരുപാട് സ്വപ്‌നങ്ങൾ പരസ്പരം കണ്ടവരായിരുന്നു തങ്ങൾ എല്ലാം ഒരു ഓർമ്മകൾ മാത്രമായിരിക്കുന്നു.

കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി ഇറങ്ങാൻ നേരം അവൻ കണ്ണാടിയിലേക്ക് ഒരു മാത്ര നോക്കി,  താടിയൊക്കെ നരച്ചു തുടങ്ങിയിരിക്കു…
[19:40, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: സ്വസ്ഥം...
യൂസഫ് നടുവണ്ണൂർ

എവിടെയോ കാറ്റിരമ്പുന്നുണ്ട്
അതിർത്തിയിലല്ല
എന്റെ തൊടി.
ഞാൻ ചെടികളെ പരിചരിച്ച്
അതിന്റെ പൂമണത്തിൽ
ലയിച്ചങ്ങനെ.....
ശല്യപ്പെടുത്തല്ലേ!
എന്റെ തീൻമേശയിലെ
ചോറിന് തൂവെള്ള നിറമാണ്
ഇപ്പോൾ ചോന്നിരിക്കുന്നത്
ഇന്ന് കൂട്ടാൻ
മുളക് കറിയായിരുന്നു!
അറിയാമോ
തീരെ നേരമില്ല
അക്കുത്തിക്കുത്ത് കളിച്ച്
ഹാഷ് ടാഗുകളിൽ
മിസൈൽ പായിക്കാനുണ്ട്.
[19:40, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കവിത യൂസഫ് നടുവണ്ണൂരിന്റെ ശബ്ദത്തിൽ ...👇🏻
[19:41, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പിണക്കം
റൂബി നിലമ്പൂർ
പിണങ്ങുമ്പോൾ മാത്രം രണ്ടുപേർക്കിടയിൽ
അടഞ്ഞുപോകുന്ന ചില വാതിലുകളുണ്ട്...

ഓരോ നെടുവീർപ്പിലും
ഒറ്റയാക്കപ്പെടുന്ന ഇടനാഴിയിലേക്ക് തുറക്കുന്ന വാതിലുകൾ..

നീ പോയ വഴിയേ,
ഉണ്ടോ, ഉറങ്ങിയോ... എന്ന
വേവലാതിയുടെ പാട വന്നടിയുന്ന പകലുകൾ..

തിരിഞ്ഞും, മറിഞ്ഞും..
കണ്ണടയ്ക്കാനാവാത്ത
ചീവീട് കരയുന്ന രാത്രികൾ

കാറ്റിന്റെ ഉണങ്ങാനിട്ട ചിറകുകൾ അപ്പോൾ.. മാഞ്ഞുപോയ  ചുംബനങ്ങളുടെ മലർക്കെത്തുറന്നിട്ട ആകാശ കവാടങ്ങളിലേക്ക് കൈചൂണ്ടും...

പണ്ടെപ്പോഴോ കോറിയിട്ട വരികൾ..
കൺപീലികളിൽ നനഞ്ഞു പെയ്യും...

ഒറ്റയാക്കപ്പെടുന്നവന്റെ ചോർന്നുപോവുന്ന ഉൾക്കരുത്ത്, മരണത്തിന്റെ പാതിവഴിയോളം നടത്തിക്കും...

മലനിരകളിൽ മഞ്ഞുരുകുമ്പോൾ മാത്രം
തെളിയുന്ന തുരുത്തുകളിലേക്ക് മുടന്തിയാണെങ്കിലും യാത്രക്കൊരുങ്ങും...

ഇടർച്ചകളോളം ചങ്ക്
 തൊടുന്ന ചില
 ഏറ്റുപറച്ചിലുകളെ കൂടെക്കൂട്ടും
ഒരുവ…
[19:42, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനി, ഫുട്ബോളിന്റെ മെക്കയായ മലപ്പുറത്തു നിന്നും കാൽപ്പന്തുകളിയുടെ ഒരു ഗൃഹാതുരത വായിച്ചാലോ...👇🏻
[19:42, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: മൈതാനം നിറഞ്ഞാടിയ ഹമീദ്ക്ക...
സനു മലപ്പുറം
"എത്രയെത്ര പ്രതിഭകളേയാണ് പട്ടിണിയും പ്രാരാബ്ധവും മൈതാനങ്ങളില്‍ നിന്ന് തുടച്ച് മാറ്റിയത്....''
വൈകുന്നേരം അങ്ങാടിയിലേക്ക് പോവുന്ന വഴിയില്‍ വെച്ചാണ് ഹമീദ്ക്കാനെ കണ്ടത്,
കയ്യിലെ സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധങ്ങളാണെന്ന് തോന്നുന്നു,
എന്നെ കണ്ടപ്പോള്‍ നോക്കിയൊന്ന് ചിരിച്ചു,
പഞ്ഞമില്ലാത്ത ചിരിയൊന്ന് ഞാനും തിരിച്ചു കൊടുത്തു...

കുറച്ചു ദൂരം കൂടെ പിന്നിട്ട ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ ഹവായി ചെരിപ്പും കള്ളിമുണ്ടും ഒരു പഴയ കറ നെറഞ്ഞ ബനിയനും ധരിച്ച് വേച്ചു വേച്ചു നടന്നു നീങ്ങുന്ന മൂപ്പരെ കണ്ടപ്പോള്‍ മനസ് ഏതാനും വര്‍ഷങ്ങള്‍ പിറകിലേക്ക് പോയി...


കാല്‍പന്തുകളിയുടെ മക്കയായ മലപ്പുറത്തെ സെവന്‍സിന്‍റെ അരങ്ങുകളിൽ ഊരകത്തുകാരന്‍ ഹമീദ് വാണിരുന്ന കാലം.
തൊട്ടാല്‍ പൊള്ളുന്ന ഷോട്ടുകളും എതിരാളികളെ ഇമവെട്ടിത്തുറക്കുന്നതിനുള്ളില്‍ വെട്ടിയൊഴിഞ്ഞ് ചീറ്റപ്പുലി പോലെ കുതിച്ച്…
[19:43, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ആത്മഗതം
ഷീബ ദിൽഷാദ്

വാനിനു സ്വന്തമീ പുലരികൾ
വിഹഗങ്ങളുമുദയാർക്കനും
മേഘശകലങ്ങളും മാഘചന്ദ്രനും
മുഴുകുന്നു ഞാനീ മുഗ്ധതയിലെങ്കിലും
ക്ഷണമാഴുന്നു സങ്കടവാരിധിയിൽ സദാ!!

ഉഴറുന്നു കയ്പുനീരിറ്റുവീണൊരീ
നീല മുന്തിരി നുണയുമ്പോൾ
മഞ്ഞിൻ കൂടാരമായുറയുന്നു
ഹൃദയത്തിൻ പൂക്കാലമൊക്കെയും

എന്തു ചൊല്ലേണ്ടൂ സ്വാതന്ത്ര്യമേ
വിളിച്ചുവെന്നോ, ശീതം
പൊതിഞ്ഞൊരീ പാഴ്മരത്തേയും
ഒന്നു വസന്തത്താൽ തളിർക്കുവാൻ

തുടിയ്ക്കുന്നു ചിത്തമെങ്കിലും
ഞെട്ടറ്റു വീഴുന്നു കഠിനകാലത്തിൻ
താഡനമേറ്റു വാടിപ്പോയൊരെൻ
വല്ലരികൾ,കടും പച്ചക്കാഴ്ചകൾ....
[19:44, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: തിരുവെഴുത്തുകൾ
നരേന്ദ്രൻ.എ.എൻ

മൈതാനത്തിന്റെ വിശാലതയിൽനിന്ന്
അവർ അവന്റെ നേർക്കു വിരൽചൂണ്ടി.
ഒരാളല്ല,പലർ.ശതകോടികൾ...
സ്വർഗ്ഗത്തിൽ അപ്പോൾ മൗനം കനത്തു....

മൗനത്തിന്റെ അശാന്തതക്കുമേൽ
അവന്റെ ഇടിനാദം മുഴങ്ങി...
മേയ കൂൾപാ, മേയ കൂൾപാ,
മേയ മാക്സിമ കൂൾപാ...

വിശപ്പു കൊണ്ടുതിർന്നു മരിച്ചവർ,
അനീതിയിൽ നീർപ്പോളപോലെ വറ്റിപ്പോയവർ,
പരാജയത്തിന്റെ നിഴലിൽ നിന്ന്
ഉൻമാദത്തിന്റെ ഇരുട്ടിലേക്കു മടങ്ങിപ്പോയവർ,
അടുക്കി വക്കും തോറും തകർത്തെറിയപ്പെട്ട ബാബേലിന്റെ അസ്ഥിഖണ്ഡങ്ങൾ...

എന്റെ തെറ്റ്, എന്റെ തെറ്റ്,
എന്റെ വലിയ തെറ്റ്...

അവന്റെ കണ്ണീർ ഇരമ്പിയൊഴുകി.
അതു നരകത്തിലെ അഗ്നിയെ നനച്ചുകെടുത്തി.
സ്വർഗ്ഗത്തിന്റെ പാൽപ്പുഴയെ അശുദ്ധമാക്കി.

തകർന്ന നരകത്തിന്റെ ചുമരുകൾക്കിടയിലൂടെ അവർ പുറത്തേക്കിറക്കപ്പെട്ടു.
വിശപ്പു കൊണ്ടു മോഷ്ടിച്ചവർ,
ദാരിദ്യം കൊണ്ടു വ്യഭിചരിച്ചവർ,
നിവൃത്തികേടുകൊണ്ട് തൂങ്ങി മ…
[19:45, 14/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വായിക്കുക ..
കേൾക്കുക...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏
രതീഷ് മാഷ് changed this group's settings to allow only admins to send messages to this group.
രതീഷ് മാഷ് changed this group's settings to allow all participants to send messages to this group.
[18:35, 18/12/2019] Pavithran Mash: 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺

ആറുമലയാളിക്ക് നൂറു മലയാളം

പംക്തി

ഏതാനും സമയത്തിനുള്ളിൽ

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
[19:01, 18/12/2019] Pavithran Mash: 🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁

ഇന്നത്തെ

ആറുമലയാളിക്ക് നൂറു മലയാളം

പംക്തിയിലേക്ക്

സ്നേഹപൂർവം

സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
[19:02, 18/12/2019] Pavithran Mash: ആദ്യം

കാസ്രോട്ടപ്യ

എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..
[19:02, 18/12/2019] Pavithran Mash: ഈന ചമ്ച്ച് ചമ്ച്ച് കൊട്ടേരെ ചാവെടുത്ത ആര്ണ്ട് ഈട...🤪😂😂
[19:03, 18/12/2019] Pavithran Mash: ചോറിന് ന്ത്യേ അമ്മേ കൂട്ടാൻ ഇല്ലത്!?

ന്ത്യേ അമ്പൂ..."തോര പുളി വെള്ളും ബപ്പങ്ങായി ഉരുക്കും.."

യ്യോ അമ്മേ 😟 എപ്പളും  ഇങ്ങനത്തെ ഓരോന്ന്...

  ന്തെങ്കിലും ആയി താ ന്നാൽ...🙁

  അമ്മെയ്ക്കന്നലും പിണക്കമില്ല😔

   ഒന്നാമത്തെ തീർന്നിറ്റ് പിന്നേം....ഓട്ത്തു അമ്മെ കൊറച്ചു ചോറ്..? "നല്ലോണം പൈച്ചു"
  രണ്ടാമതും ബെളമ്പുമ്പോ 'അമ്മ പറയും ഒരിക്കാലായിറ്റ്  ബെളമ്പിക്കൂടാ ന്ന്..

അത് 'അമ്മ😘

   കഴിക്കുന്നത് നോക്കി അങ്ങനെ ഇരിക്കും അമ്മ..☺ പിന്നേം ചോദിക്കും കൊറച്ചും കൂടി ബെയ്ക്ക് അമ്പൂ ന്ന്... 😒

   എല്ലാം കഴിഞ് അമ്മയോട് പറയും നല്ല പാങ്ങ്ണ്ടായിന് അമ്മേ കൂട്ടാൻ ന്ന്....❤

  അപ്പൊ അമ്മെരെ മീട്ടത്ത് ബെരുന്ന സന്തോഷം മറ്റെടെയും  ഇത് വരെ  കാണാൻ കയിഞ്ഞിറ്റാ..😘

   ഇന്ന് പ്രവാസത്തിൽ ഒരു കറി ആക്കിയാൽ റൂമിൽ ഉള്ളവരോട് ചോദിക്കും

"കറി എങ്ങനെ ഇണ്ട്?" ന്ന്...
  
   'അമ്മ ഇത് വരെ …
[19:06, 18/12/2019] +91 94967 56811: 👍
🎄🌸🌸🎄🌸🌸🎄🌸🌸🎄

ആറുമലയാളിക്ക് നുറു മലയാളം

എന്ന ഭാഷാഭേദം പംക്തിയിൽ

ഡോ.പി.എ.അബുബക്കർ
എഴുതിയ

വടക്കൻ മലയാളം

രണ്ടാം ഭാഗം

ഭൂമിശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും

🎄🌸🌸🌸🎄🌸🌸🌸🎄🌸🌸🌸🎄
[19:09, 18/12/2019] Pavithran Mash: 🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രസിദ്ധീകരിച്ച

ഡോ: പി. എം. അബൂബക്കർ

എഴുതിയ

വടക്കൻ മലയാളം

എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.

പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ

സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏


🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥
[19:30, 19/12/2019] Tirur viju: പ്രിയപ്പെട്ടവരെ ......
 

     നമ്മുടെ അഡ്മിൻ മാരായ ശ്രീ പ്രവീൺ വർമയും രതീഷ് കുമാറും എന്നെ ഏൽ പ്പിച്ച ലോകസിനിമ എന്ന ഈ പരിപാടി യിൽ. ഏകദേശം  ഇരുന്നൂറോളം സിനിമകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് അതിനു വേണ്ട പിന്തുണ തന്ന ശ്രീ പ്രവീൺ അതുപോലെ ഗൂഗിൾ youtube സിനിമകൾ എം സോൺ സിനിമകൾ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു .....
[19:30, 19/12/2019] Tirur viju: സിനിമാ ലോകം എന്ന പരിപാടിയിൽ കൃത്യമായി വന്നു സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും അതുപോലെതന്നെ സിനിമ മൗനമായി കണ്ടു ആസ്വദിച്ച് അധ്യാപക സുഹൃത്തുക്കൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു....
[19:30, 19/12/2019] Tirur viju: ഇന്ന് അവതരിപ്പിക്കുന്നത് നമ്മുടെ അഭിമാനമായ ഐഎഫ് എഫ് കെയിൽ അവതരിപ്പിച്ച 10 സിനിമകളാണ്!
 ഈ വർഷത്തിലെ അവസാനത്തെ സിനിമാലോകം ഇതോടുകൂടി അവസാനിക്കുന്നു .....
ഇനി

 ഒരു ചെറിയ ഇടവേള.....

സ്നേഹാദരങ്ങളോടെ

വിജു എം രവീന്ദ്രൻ
എം എസ് എം ഹയർസെക്കണ്ടറി സ്കൂൾ
കല്ലിങ്ങൽ പറമ്പ്!


🙏🙏🙏🙏🙏🙏🙏
[19:31, 19/12/2019] Tirur viju: IFFK  സിനിമകൾ !
[19:33, 19/12/2019] Tirur viju: 1⃣Train Driver's Diary (2016)
ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
[19:34, 19/12/2019] Tirur viju: ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു.ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, പക്ഷേ ദുഖമുണ്ട്. അനേകം ട്രെയിൻ ഡ്രൈവർമാരെ പോലെ നിഷ്കളങ്ക കൊലപാതകിയാണ് ലിജ !! അയാളുടെ എല്ലാമായിരുന്നു കാമുകിയും വർഷങ്ങൾക്ക് മുൻപ് ട്രെയിൻ തട്ടിയാണ് മരിച്ചത്. അതിനു ശേഷം തീർത്തും വിരസമായ അയാളുടെ ഒറ്റയാൾ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സൈമ എന്ന അനാഥൻ കടന്നു വരുന്നു. ഒടുവിൽ അവനെ ദത്ത്‌ പുത്രനായി ലിജ സ്വീകരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ലിജ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ ഒരുങ്ങുമ്പോൾ , വളർത്തുമകനായ സൈമ അച്ഛന്റെ ജോലി ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാ…
[19:34, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : സെർബിയൻ
സംവിധാനം : മിലോസ് റാഡോവിക്
പരിഭാഷ : ഷെറി ഗോവിന്ദ്
#Comedy #Drama
[19:35, 19/12/2019] Tirur viju: 2⃣On Body and Soul (2017)
ഓണ് ബോഡി ആന്റ് സോൾ (2017)
[19:35, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ഹംഗേറിയന്
സംവിധാനം : ഇൽദികോ എനിയേദി
പരിഭാഷ : എം.പി. അബ്ദുള് മുനീര്
(തളിപ്പറമ്പ ഫിലിം സൊസൈറ്റി)
പോസ്റ്റർ : പ്രവീൺ അടൂർ
#Drama #Fantasy #Mystery
[19:35, 19/12/2019] Tirur viju: ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് 'ഓൺ ബോഡി ആന്റ് സോൾ' എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ ഫ്രെഷ്നസ്സും കാല്പനിക സൗന്ദര്യവും.

ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേളയില് ലോകസിനിമാ വിഭാഗത്തില് പ്രദര്ശിപ്പിച്ച സിനിമയായിരുന്നു 'ഓണ് ബോഡി ആന്റ് സോള്'. ഡ്രാമ ചിത്രമായി നിര്മ്മിച്ച ഈ ഹംഗേറിയന് സിനിമയ്ക്ക് 67-ാമത് ബെര്ലിന് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ഗോള്ഡന് ബെയര് പുരസ്‌കാരം കിട്ടിയിരുന്നു. ബുഡാപെസ്റ്റിൽ നിന്നുള്ള ഇൽദികോ എനിയേദി എന്ന 62കാരി കാൻ (ക്യാമറാ ഡി ഓർ) ഉൾപ്പടെ സുവിദിതമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മുൻപും പുരസ്കൃതയായിട്ടുള്ള സംവിധായികയാണ്. ഒൻപത് വർഷത്തെ ഇടവേള കഴിഞ്ഞ് ബോഡിയുടെയും സോളിന്റെയും അ…
[19:35, 19/12/2019] Tirur viju: 3⃣Split (2016)
സ്പ്ലിറ്റ് (2016)
[19:35, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : M. Night Shyamalan
പരിഭാഷ : സൂരജ് എസ്
പോസ്റ്റർ : ഷൈജു എസ്
#Horror #Thriller
[19:35, 19/12/2019] Tirur viju: സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 വ്യക്തിത്വങ്ങൾ ഉണ്ട്. അവയിൽ ചില വ്യക്തിത്വങ്ങൾ ചേർന്ന് 24ആമത് ഒരു ദുരൂഹ വ്യക്തിത്വത്തെ രൂപം കൊടുക്കുവാൻ രഹസ്യമായി ചെയ്യുന്ന കുറ്റകൃത്യങ്ങളും അതിനെതിരെ മറ്റു വ്യക്തിത്വങ്ങളും ഡോ: കാരെനും ചേർന്ന്‌ നടത്തുന്ന ചെറുത്തുനിൽപ്പുകളും അതിന്റെ അനന്തര ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥ. കെവിൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് മക്കാവോയ്യുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
[19:36, 19/12/2019] Tirur viju: 4⃣Extreme Job (2019)
എക്സ്ട്രീം ജോബ് (2019)
[19:36, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : കൊറിയൻ
സംവിധാനം : Lee Byeong-heon
പരിഭാഷ : മുഹമ്മദ് റാസിഫ്
പോസ്റ്റർ : ഷൈജു എസ്
#Action #Comedy #Crime
[19:36, 19/12/2019] Tirur viju: പോലീസ് മയക്കുമരുന്ന് അന്വേഷണ വിഭാഗത്തിലെ അഞ്ച് ഡിറ്റക്റ്റീവുകളുടെ കഥയാണ് എക്സ്ട്രീം ജോബ്. അവരുടെ പല അന്വേഷണങ്ങളും വിജയകരമാവാതെ പാളിപ്പോവാറാണ് പതിവ്. കഴിഞ്ഞ 20 കൊല്ലമായി ക്യാപ്റ്റൻ എന്ന റാങ്കിൽ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ഗോ എന്ന ഗോങ്-മ്യോങ്ങാണ് അവരുടെ സ്‌ക്വാഡിന്റെ തലവൻ. ജാങ് എന്നൊരു ലേഡി ഡിറ്റക്റ്റീവ്, ഡിറ്റക്റ്റീവ് യോങ്-ഹോ, ഡിറ്റക്റ്റീവ് മാ, ഡിറ്റക്റ്റീവ് ജേ-ഹൂൻ എന്നിവരടങ്ങുന്നവരാണ് സ്‌ക്വാഡ്. പരാജയങ്ങളായ ഒരുപാട് ഓപ്പറേഷനുകൾക്ക് ശേഷവും പോലീസ് സൂപ്രണ്ട് അവരെ ഒരുമിച്ച് തന്നെ നിലനിർത്തി. ഗോയ്ക്ക് ശേഷം പോലീസിൽ വന്ന പലരും പ്രൊമോഷനുകൾ ലഭിച്ച് അയാളുടെ തലയ്ക്ക് മുകളിൽ എത്തി. എങ്ങനെയെങ്കിലും ഒരു ഓപ്പറേഷൻ വിജയിപ്പിച്ച് കഴിവ് തെളിയിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കൽ പണ്ട് ഗോയുടെ ജൂനിയറും ഇപ്പോൾ സ്ഥാനം കൊണ്ട് സീനിയറുമായ സ്‌ക്വാഡ് ചീഫ് ചോയ് അവരെയൊരു ജോലിയേൽപ്പിക്കുന്നു.
കടപ്പാട് : റിയാസ് പുളിക്കൽ
[19:36, 19/12/2019] Tirur viju: 5⃣I Am a Hero (2015)
അയാം എ ഹീറോ (2015)
[19:36, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : ശിവരാജ്
പോസ്റ്റർ : ഷൈജു എസ്
#Action #Horror
[19:37, 19/12/2019] Tirur viju: ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള "ഫുജി" പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര തിരിക്കുന്നു. ആ യാത്ര പുരോഗമിക്കുന്നതിനോടൊപ്പം കഥയും പുരോഗമിക്കുന്നു.

ഒരു സാധാരണ സോംബി പടത്തിലുള്ളതെല്ലാം ഇതിലുമുണ്ട്, ഒട്ടും ബോറടിക്കാതെ കണ്ടുതീർക്കാൻ കഴിയുന്ന ഒരു മനോഹര സോംബി ചിത്രമാണിത്.
[19:37, 19/12/2019] Tirur viju: 6⃣The Imitation Game (2014)
ദി ഇമിറ്റേഷൻ ഗെയിം (2014)
[19:37, 19/12/2019] Tirur viju: അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ ആരും അറിയാത്തതും എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിയെ സാരമായി ബാധിച്ച ചില സംഭവവികാസങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

2015-ഇൽ ബെസ്റ്റ് റൈറ്റിംഗിനും അഡാപ്റ്റട് സ്ക്രീൻ പ്ലേയ്ക്കും അക്കാഡമി അവാർഡ് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.
[19:37, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Morten Tyldum
പരിഭാഷ : ഡോ. ആശ കൃഷ്ണകുമാര്
പോസ്റ്റര് : ഷൈജു എസ്
#Biography #Drama #Thriller
[19:38, 19/12/2019] Tirur viju: 7⃣ടാക്സി (2015)
Taxi (2015)
[19:38, 19/12/2019] Tirur viju: അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന സ്റ്റുഡിയെ എന്ന് വിശേഷിപ്പിക്കാനും ഈ കറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ പ്രസരിപ്പാർന്ന ഇറാനിയൻ സമൂഹത്തിലെ ഒരു ഭാഗത്തെത്തന്നെയാണ് ഒപ്പിയെടുക്കുന്നത്. സിനിമ, നാടകീയത, ഹാസ്യം എന്നീ സങ്കൽപങ്ങളെയെല്ലാം സംവിധായകൻ ഈ ചിത്രത്തിലൂടെ അസാധാരണമായ വിധത്തിൽ പുനർനിർവചിക്കുക കൂടി ചെയ്യുന്നുണ്ട്.
[19:38, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : പേർഷ്യൻ
സംവിധാനം : ജാഫർ പനാഹി
പരിഭാഷ : കെ. എൻ പ്രശാന്ത്
പോസ്റ്റർ : ശ്രീധർ
#Comedy #Drama
[19:39, 19/12/2019] Tirur viju: 8⃣ദ സെക്കന്റ് മദർ (2015)
The Second Mother (2015)
[19:39, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : പോർച്ചൂഗീസ്
സംവിധാനം : അന്നാ മുയ്‌ലായെർട്ട്
പരിഭാഷ : ആർ. മുരളീധരൻ
പോസ്റ്റർ : ശ്രുജിൻ
#family #Drama
[19:39, 19/12/2019] Tirur viju: അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെകന്റ് മദർ.
പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷെ മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. കോളേജ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി ജസീക്ക സാവോപോളോയിൽ വാൽ ജോലി ചെയ്യുന്ന വീട്ടിലെത്തുന്നു. അത് ഒട്ടേറെ താളപ്പിഴകളുടെ തുടക്കമാകുന്നു.
ഹാസ്യ നാടകത്തിന്റെ ചുവയുള്ള ചിത്രം ബ്രസീലിൽ നിന്ന് വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഓസ്കാറിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
[19:39, 19/12/2019] Tirur viju: 9⃣ഡിഫ്രറ്റ് (2014)
Difret (2014)
[19:39, 19/12/2019] Tirur viju: യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് ഡിഫ്രറ്റ്. എത്യോപ്പിയയിലെ അഡിസ് ആബാബയ്ക്കടുത്ത് പതിനാലുവയസുകരിയായ പെണ്കുട്ടിയെ സ്കൂളില്നിന്ന് വീട്ടിലേക്കുള്ള വഴിയില്വെച്ച് കുതിരപ്പുറത്തെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു. ധീരയായ ഹീറുത് തോക്ക് തട്ടയെടുത്ത് രക്ഷപ്പെടാന് ശ്രമം നടത്തുന്നതിനിടെ ഒരാള്ക്ക് വെടിയേൽക്കുന്നു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുക എന്നത് അവളുടെ ഗ്രാത്തിൽ പതിവുള്ളതും ആഫ്രിക്കയുടെ പരമ്പരാഗത ആചാരങ്ങളിൽപ്പെടുന്ന കാര്യവുമായിരുന്നു. നഗരത്തിൽ നിന്നെത്തിയ യുവ അഭിഭാഷക മിയാസ അശീനാഫി ഹീറുത്തിനുവേണ്ടി വാദിക്കുന്നു. സ്വയം പ്രതിരോധത്തതിനായാണ് ഹീറുത്ത് വെടിവെച്ചെതെന്ന് അവൾ കോടതിയിൽ പറയുന്നു. സാമഹകിക ആചാരങ്ങളുടെ മറവിൽ സ്ത്രീപീഡനം പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം തുറന്നുകാട്ടുകയാണ് ഡിഫ്രറ്റ്. തുല്ല്യാവകാശങ്ങൾക്കായുള്ള രാജ്യത്തിന്റെ സങ്ക…
[19:39, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ
ഭാഷ : അംഹാറിക്
സംവിധാനം : Zeresenay Berhane Mehari
പരിഭാഷ : ഫസൽ റഹ്മാൻ
പോസ്റ്റർ : ശ്രീധർ
#Biography #Crime #Drama
[19:40, 19/12/2019] Tirur viju: 🔟Liar's Dice (2013)
ലയേഴ്സ് ഡയസ് (2013)
[19:40, 19/12/2019] Tirur viju: സിനിമയുടെ വിശദാംശങ്ങൾ

ഭാഷ: ഹിന്ദി
സംവിധാനം : ഗീതു മോഹന്ദാസ്‌
പരിഭാഷ : മുനീര് വിപി
തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള സുലൈമാനിന്റെ തീരുമാനം അവരുടെ ജീവിതത്തിൽ സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നു...
ലോകർണോ, സ്റ്റോക്ക്ഹോം സൺഡൻസ് തുടങ്ങിയ പല ചലച്ചിത്രമേളകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് സാൻഡ് സ്റ്റോം.
https://youtu.be/HyvFfGrCmJY
https://youtu.be/6gZw6GVf2eY
https://youtu.be/d2GJBSwwO_c
https://youtu.be/myP0ZHhTcNY
https://youtu.be/EfEvzx6ig3Q
https://youtu.be/U_xE807vc6g
https://youtu.be/RADO4dga8iA
https://youtu.be/1ufB_mJflh0
https://www.youtube.com/playlist?list=PL5w_ypVWu81wZWvvBFdREk7XpHhkI_wVm
https://youtu.be/2avs4unT_Bw
https://youtu.be/MlVr9W95TtI
https://youtu.be/roBo5sitOMc
[19:55, 19/12/2019] Tirur viju: 2019ലെ അവസാന സിനിമ ലോകം എപ്പിസോഡ് ആണിത്!
 എല്ലാവരെയും സിനിമാ ലോകത്തിലേക്ക് സാദരം ക്ഷണിക്കുന്നു അഭിപ്രായങ്ങൾ പങ്കു വയ്ക്കുക
[19:56, 19/12/2019] Tirur viju: കടപ്പാട് M Sone സിനിമകളോട് !
[21:09, 20/12/2019] Rajani: സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം..🌹🌹
[21:10, 20/12/2019] Rajani: ഇന്ന് സംഗീത ലോകത്തെ രണ്ട് കൗതുക വാർത്തകളെ പരിചയപ്പെടാം...
[21:11, 20/12/2019] Rajani: ഭൂമിയില്‍ നിന്ന് 1100 കോടി മൈല്‍ അകലെ മുഴങ്ങുന്ന ഇന്ത്യന്‍ സംഗീതം
[21:11, 20/12/2019] Rajani: വോയേജര്‍ എന്നെങ്കിലും അന്യഗ്രഹജീവികള്‍ കണ്ടെത്തിയാല്‍ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കാനായി നാസ അതില്‍ ഒരു ശബ്ദശേഖരം സ്ഥാപിച്ചിരുന്നു. ഇതിലൊന്ന് ഇന്ത്യയില്‍ നിന്നുള്ളതാണ്.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭൂമിയില്‍ നിന്ന് 1100 കോടി മൈല്‍ അകലത്തിലും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം മുഴങ്ങുന്നുണ്ട്. അധികമാര്‍ക്കും അറിയാത്ത ഈ അപൂര്‍വ്വ സംഗീതത്തിന് നന്ദി പറയേണ്ടത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ വോയേജര്‍ ദൗത്യത്തിനാണ്. വിക്ഷേപണത്തിന് ശേഷം 40 വര്‍ഷം തികയുന്ന വോയേജര്‍ 2ല്‍ നിന്നാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം അജ്ഞാത ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സംഗീതം വോയേജര്‍ 2വില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയില്‍ നിന്നുള്ളതാണ്. 1970 ആഗസ്ത് 20നാണ് വോയേജര്‍ 2 ഭൂമിയില്‍ നിന്നും പറന്നുയരുന്നത്. ശനി, യുറാനസ്, ജൂപിറ്റര്‍ എന്നീ ഗ്രഹങ്ങളെയും സൗരയൂഥത്തേയും മറികടന്ന ആദ്യ …
[21:11, 20/12/2019] Rajani: ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടുത്തിയത്. സുപ്രസിദ്ധ സംഗീതജ്ഞ സുര്‍ശ്രീ കേസര്‍ഭായ് കേര്‍ക്കറിന്റെ ഭൈരവി രാഗത്തിലുള്ള ഹിന്ദുസ്ഥാനി കീര്‍ത്തനമാണിത്. ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് റെക്കോഡുകളൊന്നും ലഭ്യമല്ലാതിരുന്ന കേസര്‍ഭായുടെ കീര്‍ത്തനം കണ്ടെത്തിയത്. അന്യഗ്രഹജീവികള്‍ എന്നെങ്കിലും കേള്‍ക്കാന്‍ സാധ്യതയുള്ള ഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങളിലൊന്നായി ഈ കീര്‍ത്തനം മാറി.
[21:11, 20/12/2019] Rajani: വോയേജര്‍ എന്നെങ്കിലും അന്യഗ്രഹജീവികള്‍ കണ്ടെത്തിയാല്‍ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കാനായി നാസ അതില്‍ ഒരു ശബ്ദശേഖരവും ചിത്രങ്ങളുമെല്ലാം സ്ഥാപിച്ചിരുന്നു. വിഖ്യാത അമേരിക്കന്‍ പ്രപഞ്ചശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. കാള്‍ സാഗന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയായിരുന്നു ഇതിനായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദങ്ങള്‍, ഭൂമിയില്‍നിന്നുള്ള അനവധി ചിത്രങ്ങള്‍ എന്നിവയും വോയേജറിലുണ്ട്.

ഭൂമിയിലെ 55 ഭാഷകളിലുള്ള
[21:12, 20/12/2019] Rajani: ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടേയും യു.എന്‍. സെക്രട്ടറി ജനറലിന്റെയും ആശംസകളും റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവും ഉള്‍പ്പെടുത്തിയിരുന്നു. ആസ്‌ട്രേലിയന്‍ ആദിവാസി സംഗീതവും മൊസാര്‍ട്ടും ബിഥോവനും അമേരിക്കന്‍ പോപ്പുലര്‍ സംഗീതവും വരെ വോയേജറിന്റെ ട്രാക്കുകളിലുണ്ട്.

സംഗീത ഗവേഷകനായ റോബര്‍ട്ട് ഇ ബ്രൗണിന്റെ നിര്‍ദ്ദേശപ്രകാരമാണ് രവീന്ദ്ര നാഥ ടാഗോര്‍ സുര്‍ശ്രീ എന്ന് വിശേഷിപ്പിച്ച കേസര്‍ഭായ് കേര്‍ക്കറിന്റെ ഹിന്ദുസ്ഥാനി കീര്‍ത്തനം തെരഞ്ഞെടുത്തത്. ആകെ 90 മിനുറ്റുള്ള വോയേജറിലെ ശബ്ദങ്ങളിലാണ് മൂന്ന് മിനുറ്റ് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള കേസര്‍ഭായുടെ കീര്‍ത്തനവും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നും മറ്റൊരു സംഗീതം കൂടി ഉള്‍പ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ പാലക്കാട് മണി അയ്യരുടെ മൃദംഗമായിരിക്കും താന്‍ ഉള്‍പ്പെടുത്തുകയെന്നും റോബര്‍ട്ട് ഇ ബ്രൗണ്‍ പറഞ്ഞിരുന്നു.
https://youtu.be/Qyj8QF5-6Fs
ഇനി അടുത്തത്
[21:13, 20/12/2019] Rajani: 37 വർഷത്തിനു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി...
[21:13, 20/12/2019] Rajani: ഒടുവിൽ അനേകം വർഷങ്ങൾക്കു ശേഷം ഉണ്ണിമേനോൻ ആ കടം വീട്ടി....
തികച്ചും യാദൃച്ഛികമെങ്കിലും അതൊരു കടംവീട്ടൽ തന്നെയായിരുന്നു അതിനു വേണ്ടിവന്നത്​ 37 വർഷം...

ഇക്കഴിഞ്ഞ വ്യാ​ഴാഴ്​ച കോഴിക്കോട്​ ടാഗോർ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ ‘തൃഷ്​ണ’ എന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട്​ ഉണ്ണിമേനോൻ പാടുമ്പോൾ അതൊരു കടംവീട്ടൽ കൂടിയാണെന്ന്​ അറിയുന്ന വളരെ കുറച്ചുപേർ കൂടിയുണ്ടായിരുന്നു എന്നതാണ്​ ഏറെ കൗതുകം. മലയാളികൾ എന്നും ഒാർത്തുകൊണ്ടു നടക്കുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച സാമുവൽ ജോസഫ്​ എന്ന ശ്യാമിനെ ആദരിക്കുന്നതിനായാണ്​ ​ടാഗോർ ഹാളിൽ ‘ശ്യാമസന്ധ്യ’ എന്ന പരിപാടി നടത്തിയത്​. ശ്യാം സംഗീതം നൽകിയ പാട്ടുകളായിരുന്നു പരിപാടിയിൽ അവതരിപ്പിച്ചത്​.

ബിച്ചു തിരുമല രചിച്ച്​ ശ്യാം സംഗീതം നൽകി യേശുദാസ്​ പാടിയ ‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പ…
[21:13, 20/12/2019] Rajani: ഉണ്ണി മേനോൻ വീട്ടിയ ആ കടം എന്തായിരുന്നു എന്നറിയണമെങ്കിൽ ഒരൽപം ഫ്ലാഷ്​ബാക്കിലേക്ക്​ പോകേണ്ടിവരും...
ശ്യാം എൺപതുകളിൽ ചലച്ചിത്ര സംഗീത രംഗത്ത്​ കത്തിക്കയറി നിൽക്കുന്ന കാലമാണ്​. സിനിമ സംഗീതം കഴിഞ്ഞാൽ ഗാനമേളകൾ അവതരിപ്പിക്കുകയായിരുന്നു അക്കാലത്ത്​ അദ്ദേഹത്തി​ന്‍െറ പതിവ്​. ഇന്ത്യയിലും വിദേശത്തും നിരവധി ഗാനമേളകളിൽ അദ്ദേഹം സജീവമായിരുന്ന കാലം. അങ്ങനെ കോഴിക്കോട്​ ടാഗോർ ഹാളിലും ഗാന​മേള അവതരിപ്പിക്കാൻ ശ്യാമും സംഘവുമെത്തി. ഉണ്ണിമേനോൻ, ലതിക, കൃഷ്​ണചന്ദ്രൻ എന്നിവരൊക്കെയാണ്​ പ്രധാന പാട്ടുകാർ.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...’ എന്ന പാട്ട്​ അന്ന്​ ഹിറ്റ്​ ചാർട്ടിലാണ്​...
[21:14, 20/12/2019] +91 81292 20930: എന്നിട്ട് ...
[21:17, 20/12/2019] +91 81292 20930: ബാക്കി അയക്കു ടീച്ചറേ
[21:17, 20/12/2019] Rajani: യേശുദാസിനായി ആ പാട്ടി​ന്‍െറ ​ട്രാക്ക്​ പാടിയതാകട്ടെ ഉണ്ണിമേനോനും. ടാഗോർ ഹാളിൽ ആ ഗാനം പാടി തകർക്കാനുള്ള തയാറെടുപ്പിലായിരുന്നു ഉണ്ണിമേനോൻ. ഒാരോരുത്തരായി പാടിക്കൊണ്ടിരിക്കുന്നു. അടുത്ത ഉൗഴം ഉണ്ണിമേനോ​​​​​​​​​െൻറതാണ്​. ഒാർക്കസ്​ട്ര ബി.ജി.എം തുടങ്ങിയ​തുമാണ്​. മ്യൂസിക്​ കണ്ടക്​ട്​ ചെയ്​തുകൊണ്ടിരുന്ന ​ശ്യാമിന്‍െറ സ്​റ്റോപ്​ ആക്ഷൻ പെ​െട്ടന്നായിരുന്നു. സ്​റ്റേജിനു പിന്നിൽ ചെറിയൊരു തിരയിളക്കം. ദാ, കയറിവരുന്നു സാക്ഷാൽ ഗാനഗന്ധർവൻ...
മൈക്ക്​ കൈയിലെടുത്ത്​ യേശുദാസ്​ പറഞ്ഞു തുടങ്ങി..
‘ഒരു സ്വകാര്യ ചടങ്ങില്‍ പ​െങ്കടുക്കാനായി ഇതുവഴി പോകുമ്പോഴാണ് ശ്യാംജിയുടെ പ്രോഗ്രാം ഇവിടെ നടക്കുന്ന വിവരം പോസ്​റ്ററിൽനിന്ന്​ അറിഞ്ഞത്​. ഇതുവഴി പോകുമ്പോള്‍ അദ്ദേഹത്തെ കാണാതെ പോകുന്നത് ഗുരുനിന്ദയാകും. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒരു പാട്ടു പാടാം.”
കാതോർത്തിരുന്ന സദസ്സിന​ു മുന്നിൽ യേശുദാസ്​ ആ പാട്ടുപാടി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
[21:18, 20/12/2019] Rajani: 37 വർഷത്തിനു ശേഷം അതേ ടാഗോർ ഹാളിൽ അതേ പാട്ട്​ ഉണ്ണിമേനോൻ പാടി... അതേ ശ്യാം സാറിനെ സാക്ഷി നിർത്തി.. അന്നു കൂടെയുണ്ടായിരുന്ന ലതികയെയും കൃഷ്​ണചന്ദ്രനെയും ആ ചരിത്രമറിയുന്ന മാധ്യമ പ്രവർത്തകനും സംഗീത സംവിധാന സഹായിയും ലതികയുടെ സഹോദരനുമായ രാജേന്ദ്ര ബാബുവിനെയും സാക്ഷി നിർത്തി.
‘ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ...
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്‍െറ ഉപവനത്തിൽ പറന്നു വാ..’

അന്നത്തെ അതേ ആരവത്തോടെ ആസ്വാദക ഹൃദയങ്ങൾ ആ ഗാനമേറ്റുവാങ്ങി...
അന്ന്​ നടക്കാതെ പോയ ആ മോഹം ഉണ്ണിമേനോൻ അങ്ങനെ സാർത്ഥകമാക്കി...
[21:19, 20/12/2019] Rajani: ഉണ്ണിമേനോനും സുഹൃത്തുക്കളും ചേർന്ന്​ കോഴിക്കോട്​ ആർട്ട്​ ലവേഴ്​സ്​ അസോസിയേഷന്‍െറ (കല) ആഭിമുഖ്യത്തിലായിരുന്നു ‘ശ്യാമസന്ധ്യ’ എന്ന ആദരപരിപാടി സംഘടിപ്പിച്ചത്​. നിരവധി സിനിമകളിൽ ട്രാക്ക്​  പാടിയിരുന്ന ഉണ്ണിമേനോനെ പിന്നണി ഗായകൻ എന്ന മേൽവിലാസം ആദ്യമായി ചാർത്തിയത്​ ശ്യാം ആയിരുന്നു. ആ ഗുരുസ്​മരണയിൽ നിന്നാണ്​ ‘ശ്യാമസന്ധ്യ’ സംഘടിപ്പിച്ചതും.
[21:19, 20/12/2019] Rajani: പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ണിമേനോനെ തേടി മറ്റൊരു ബഹുമതിയുമെത്തി. തമിഴ്​നാട്​ സർക്കാരിന്‍െറ ‘ക​ലൈമാമണി’ പുരസ്​കാരത്തിന്​ അദ്ദേഹത്തെ തെരഞ്ഞെടുത്തെന്ന വാർത്തയായിരുന്നു അത്​.
https://youtu.be/Tc4pO_E3_TQ
ഉണ്ണി മേനോനെന്ന മഹാഗായകനെ മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല എന്നു തോന്നാറുണ്ട് .
https://youtu.be/d6FHq1wqf7Q
[21:26, 20/12/2019] Rajani: https://youtu.be/_6i_oo1FeaY
[21:26, 20/12/2019] Rajani: https://www.youtube.com/playlist?list=PLT7T5p-rJm0nDtHvXyreZsSK0tlKdJ7s8
[21:26, 20/12/2019] Rajani: https://youtu.be/Ag0FNxMTckU
[21:27, 20/12/2019] Rajani: ആസ്വദിക്കൂ... 🙏🏻🙏🏻
[21:36, 20/12/2019] അത്തിപ്പറ്റ രവി: ഈ പാട്ടിന്റെ മാധുര്യത്തിൽ ഭ്രമിച്ച് (ശീലമില്ലാത്ത പണിയാണെങ്കിലും) Smule ൽ ഒന്നു ശ്രമിച്ചുനോക്കിയതാണ്.
[21:41, 20/12/2019] Rajani: ഇനി എല്ലാ വെള്ളിയാഴ്ചയും പാട്ടുകൾ പോരട്ടെ🙂
[19:29, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: നവ സാഹിതി അൽപ്പസമയത്തിനകം....🌹
[19:31, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
[19:32, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
[19:33, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
തല്ലും തലോടലും നിറഞ്ഞതായിരുന്നു ജീവിതമെന്നും.. ഏറെ വേദനിച്ചപ്പോഴൊക്കെ ചെറിയ സന്തോഷങ്ങളും തന്ന് ജീവിതമെന്നെ സാന്ത്വനിപ്പിച്ചിച്ചിരുന്നു..
2007 ൽ ഞാൻ ബി.എഡ് കഴിഞ്ഞിറങ്ങിയ ഉടനെയാണ് പി.എസ്.എസി വിവിധ ജില്ലകളിലേക്ക് മലയാളം ഹൈസ്കൂൾ അസിസ്റ്റന്റിന്റെ  വിജ്ഞാപനം പുറപ്പെടുവിച്ചത്.. അപ്പോഴേക്കും ബി.എഡ് റിസർട്ടും വന്നിരുന്നു. ഫസ്റ്റ് ക്ലാസ്സോടെ പാസായത് ആശ്വാസമായി. ഇല്ലാ പണം ചെലവാക്കി തിരുവനന്തപുരത്തയച്ച് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിട്ട് ഒടുവിൽ  റിസൾട്ട് മോശമായാൽ ഉണ്ടാകുന്ന പുകിലുകൾ ഓർത്ത് വിഷമിച്ചെങ്കിലും റിസൾട്ട് വന്നപ്പോൾ സമാധാനമായി.
പി.എസ്.എസി ടെസ്റ്റിനായിസ്വന്തം ജില്ല തെരഞ്ഞെടുക്കണോ മറ്റേതെങ്കിലും ജില്ല വെക്കണോ എന്നാകെ സംശയമായി.. കൊല്ലത്തെക്കാൾ സാധ്യത ഇടുക്കിയാണെന്ന് പലരും പറഞ്ഞപ്പോൾ ..കൂട്ടുകാരൻ മനുവും ഇടുക്കിയാണ് തെരഞ്ഞെടുക്കുന്നത…
[19:34, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഭേദഗതി ചെയ്യാനാവാത്ത ബന്ധങ്ങൾ
യൂസഫ് നടുവണ്ണൂർ
                            
ഭേദഗതി ചെയ്യാനാവാത്ത
ചില ബന്ധങ്ങളുണ്ട്
കാറ്റിനും കാലത്തിനും മായ്ക്കാനാവാത്തത്.

കല്യാണിയേടത്തിയുടെ പുരയിൽ നിന്നും
ചകിരിപ്പോളയിൽ പുകഞ്ഞ്
എന്റെ അടുപ്പിൽ തെളിഞ്ഞ തീ
വിശപ്പുള്ള കാലത്തോളം
എനിക്ക് ഭേദഗതി ചെയ്യാനാവില്ല.

എന്റെ ഉമ്മാമയും
അങ്ങേ വീട്ടിലെ നാണിമുത്തശ്ശിയും
വെടിപറഞ്ഞൊന്നിച്ച്
മുറുക്കിച്ചോപ്പിച്ച
കോളാമ്പിയുടെ നിറം
എനിക്കൊരിക്കലും ഭേദഗതി ചെയ്യാനാവില്ല.

സുബഹി നമസ്കരിക്കാൻ
ഉപ്പാവയും
കുളിച്ചു തൊഴാൻ
ഗോപാലൻ നായരും
കൈകോർത്തു നടന്ന
പുലർകാലക്കുളിരിനെ
എനിക്ക് ഭേദഗതി ചെയ്യാനാവില്ല

ഓണത്തിന്റെ പൂപ്പൊലിയും
പെരുന്നാളിന്റെ ദിഖ്റും
ക്രിസ്തുമസ് കരോളും
ഇഴപിരിച്ചെടുത്ത്
ഭേദഗതി ചെയ്യാനെനിക്കറിയില്ല.

ഞാനും സുരയും
ഒരു കുടയിൽ നനഞ്ഞൊലിച്ച
മഴക്കാലത്തെ
നീന്തി തൊട്ട കരകളെ
മുങ്ങാം കുഴിയിട്ട ആഴങ്ങളെ
ഒന്നിച…
[19:35, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കവിത യൂസഫ് നടുവണ്ണൂരിന്റെ ശബ്ദത്തിൽ..👇🏻
[19:36, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: തിരിച്ചറിയാത്തവർ...
അനഘ രാജ്

ഇന്നലെവരെ
ഒന്നായിരുന്നവർ
നുണതുപ്പിയ
വർത്തമാനത്തിന്റെ
പരിച്ഛേദങ്ങളിൽ
വെറുപ്പിന്റെ
കനൽത്തിറ കെട്ടിയാടുകയാണ്.
നമ്മളിൽനിന്ന്
എത്രപെട്ടന്നാണ്‌
ഞാനും നീയുമായി
തെന്നിമാറിയത് ?
എത്ര തീവ്രമായാണ്
അർത്ഥമില്ലാത്ത
ചിഹ്നങ്ങൾ തുന്നിയ
കൊടിയടയാളങ്ങളിൽ
ഇരുകൂട്ടരായിനാം
പിരിഞ്ഞകന്നത്?
എത്ര വേഗത്തിലാണ്
പുകഞ്ഞു കത്തിയ പകയുടെ
കറുത്ത ഭൂഖണ്ഡത്തിലേക്ക്
മതാന്ധതയുടെ പാടചൂടി
നമ്മൾ കുടിയേറിയത് ?
നീയും നീയുമായി നിങ്ങളും
ഞാനും ഞാനുമായി ഞങ്ങളും
വെറിതിന്നു ചേരിതിരിഞ്ഞവർ
ഉള്ളിലൂറിനിറഞ്ഞ
ജീർണ്ണവിഷം വിസർജ്ജിച്ചു
ശുദ്ധരാകുന്നതിനിയെന്നാണ് ?.
നൊന്ത മതഭ്രാന്തിന്റെ
തീഫണങ്ങൾ ദംശിച്ചു
കരിനീലിച്ചുപോയവർ
ഏത് നസ്യം ചെയ്താലാണ്
പാപ മുക്‌തരാവുക ?.
മതം ചോറൂട്ടുന്ന കാലം വരില്ലെന്ന് ,
ജാതി ജീവൻ തിരികെത്തരില്ലെന്ന്,
നിഴൽക്കൂത്തുകാരുടെ മുന്നിൽ
സ്വത്വബോധ…
[19:37, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: സാമൂഹ്യം....
രാജശ്രീ
റോഹിംഗ്യൻ അഭയാർഥികൾ
എന്നെ ഒരു തരത്തിലും
ഉപദ്രവിക്കുന്നില്ല,
സ്വൈര്യം കെടുത്തുന്നുമില്ല.
അവരുടെ മലിനമായ
ജീവിത പരിസരം
എന്നോമൽ വീടിനടുത്തല്ല
തുറസ്സായ സ്ഥലങ്ങളിലെ
അവരുടെ വിസർജ്ജ്യത്തിന്റെ
നാറ്റവും പേറി ഒരു കാറ്റിനും
ഇവിടെ വീശാൻ കഴിയില്ല.
മതിൽക്കെട്ടിനുള്ളിലെ,
എന്റെ ബംഗ്ലാവിലെ
തീൻമേശയിലേക്ക്
ആർത്തിപൂണ്ട ഒരു റോഹിംഗ്യൻ
കണ്ണുകൾക്കും എത്തി നോക്കാൻ കഴിയില്ല
അവരും
അവർക്ക് നേരെയും
ഉതിർക്കുന്ന കലാപത്തീകൾ
എന്റെ നഗരപ്രാന്തത്തിലല്ല,
നിശാ ക്ലബ്ബുകളിലെ സൽക്കാരത്തിൽ
എന്റെ രാത്രികൾ ധന്യം
റോഹിംഗ്യൻ അഭയാർഥികൾ
എനിക്കൊരു പ്രശ്നമേയല്ല
ആ നരകയാതനകൾ
രസച്ചോർച്ചയില്ലാത്ത
വായനാനുഭൂതി
പത്രത്താളിലെ അവരുടെ പടങ്ങൾ
പോസ്റ്റ് മോഡേണിസ കല്പനകൾ
പകരുന്ന അത്യുഗ്രൻ കലാസൃഷ്ടി
റോഹിംഗ്യൻ അഭയാർഥികൾ
എന്റെ ജീവിതവഴിയിലെ മുള്ളുകളല്ല,
എങ്കിലും,
പാനൽ ചർച്ചയിൽ,
ഞാനുമൊരു പൊതു പ്രവർത്തക
അല്പം സാമൂഹ്യം ആവശ്യമല്ലേ ??!!
[19:38, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വരകൾ
സ്വപ്നാ റാണി
ഒരു വരയ്ക്കു സമീപം
മറ്റൊന്നു വരച്ച്
ആദ്യത്തേതിനെ
ചെറുതാക്കി മാറ്റുന്ന കളി
ബാല്യത്തിന്റെതായിരുന്നു.
മറന്നു പോകരുത്
അത്തരം കളികളെന്ന്
 ബോധ്യമാകുന്നു.
 എപ്പോഴാണ്
 അതിരുകൾക്കുള്ളിൽ നിന്ന്
 പുറന്തള്ളപ്പെടുകയെന്ന്
 നിർവ്വചിക്കാനാവില്ലല്ലോ.
 ചില വരകൾ
 ചിലയിടങ്ങളിൽ വരയ്ക്കുമ്പോൾ
 ചിലരൊക്കെ
 കളത്തിനു പുറത്താകും.
 ഇടം നഷ്ടപ്പെടുന്നവരുടെ
 തേങ്ങലുകൾ
 വേലി പണിയുന്നവർക്ക്
 താരാട്ടുപാട്ടാകും.
 ജാഗ്രതയുടെ
 ഊന്നുവടികൾ കൊണ്ട്
 താങ്ങി നിർത്തപ്പെടേണ്ട
 ഒന്നായി
 നമ്മുടെ ഇടങ്ങൾ
 വിളംബരം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
 സുന്ദര സ്വപ്നങ്ങൾക്കടുത്ത്
 ഭീതിയുടെ വലിയ വരകൾ
 വരച്ചു ചേർത്തു കൊണ്ടിരിക്കുന്നു.
[19:39, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനിയൊരു കഥയാകാം...👇🏻
[19:40, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കുപ്പിവളകൾ ചിരിക്കുന്നു
ബേബി രാജു എടപ്പാൾ

മീനൂട്ടി തെരുവിന്റെ വക്കിൽ കുടിൽ കെട്ടി താമസിക്കുന്ന ഊരും പേരു മറിയാത്ത കടലുമ്മ എന്ന് സ്കൂൾ കുട്ടികൾ വിളിക്കുന്ന ചെറുകടലവറുത്ത് വിൽക്കുന്ന ഒരുമ്മയുടെ കൂടെ വളരുകയാണ്. തട്ടം ഇട്ടു കാണുന്ന ആ കടല വറുത്തു വിൽക്കുന്ന ഉമ്മ തട്ടം ഇട്ട തോണ്ട് ഉമ്മ..... കുറെ കാലമായി  അടുത്ത പാറമടയിൽ ജോലിക്കു വന്ന കൊല്ലംകോ ടുകാരി പെണ്ണുങ്ങൾടെ കൂട്ടത്തിലുണ്ടായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ആണൊരുത്തൻ ടി.ബി.രോഗം വന്ന് ചുമച്ചു ചോര തുപ്പി തുപ്പി മരണപ്പെട്ടു. പിന്നെ കൂടെ വന്നവർ തിരികെപ്പോയിട്ടും അവർ പോയില്ല. കൂടെ ഉണ്ടായിരുന്ന കൃഷ്ണൻ മീനൂട്ടിക്ക് രണ്ടു വയസ് ഉള്ളപ്പോൾ ആണ് മരണപ്പെടുന്നത്. കടലുമ്മയും മീനൂട്ടിയും കൃഷ്ണനും എങ്ങനെ ഒരു കുടുംബമായി ജീവിച്ചെന്നൊന്നാർക്കും അറിയില്ല.

സ്കൂളിൽ കുഞ്ഞിരാമൻ മാസ്റ്റർ എങ്ങനെയാവോ.......റജിസ്റ്റർ ചെയ്തത് അതും അറിയില്ല…
[19:42, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രലോഭനം..
ടി.ടി.വാസുദേവൻ

പത്ത് എ. യിൽ
'പ്രലോഭനം '
എടുക്കുമ്പോഴാണ്
കനകദാസൻ മാഷിന്
പത്ത് ബി. യിൽ
'പ്രിയദർശനം'
എടുക്കുന്ന
കമലാക്ഷി ടീച്ചറുടെ
മെസേജ് വന്നത്.
' കാണണം '
'എനിക്കും കാണണം'
കനകദാസൻ മാഷ്
മറുപടിയയച്ച്
ലൈബ്രറിയിലേക്ക്
കമലാക്ഷി ടീച്ചറെ
കാണാൻ പോയി.

അപ്പോൾത്തന്നെയാണ്
പത്ത് എ. യിലെ ആൺകുട്ടികൾക്ക്
പത്ത് ബി. യിലെ പെൺകുട്ടികളെ
കാണണമെന്നു തോന്നിയതും.
അവരും
ലൈബ്രറിയിലെത്തി.
ലൈബ്രറിയിലെ
പ്രലോഭനവും
പ്രിയദർശനവും
കണ്ട കുട്ടികൾ
ഒന്നും ആലോചിക്കാതെ
രേവാ നദിയിൽ
ചാടി മരിച്ചു.
[19:42, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കവിത സംഗീത സാഗരം രജനി ടീച്ചറുടെ ശബ്ദത്തിൽ...👇🏻
[19:43, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനി,അമ്മായി അമ്മയല്ലാത്ത ഒരമ്മയെ വായിക്കാം..👇🏻
[19:45, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: (അമ്മായി)അമ്മ
ചിത്ര.പി.നായർ
ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹം ഒരു പറിച്ചു നടീലായിരുന്നു എനിക്കും.നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക്,ഏകാന്തത സുഖം പിടിച്ച  സ്വകാര്യതയിൽ നിന്ന് നാട്ടുമ്പുറത്തെ കുശലാന്വേഷണത്തിലേക്കും   കൂട്ടായ്മകളിലേക്കും ,ഹിന്ദി  പാട്ടും ഡാൻസും കഥയും കവിതയും സിനിമയും,കളിചിരിയും  മാത്രം മനസു   നിറഞ്ഞ ലോകത്തു നിന്ന് വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ..അന്ന് ഉണ്ടായ അന്ധാളിപ്പിന്റെ  ഖനം കുറച്ചതു ഒരു അമ്മയുടെ (അമ്മായി അമ്മയുടെ)സ്നേഹമാണ്.
അവിടുത്തെ അമ്മക്ക് ഏതാണ്ട് എന്റെ അമ്മൂമ്മയുടെ  അടുത്ത് പ്രായമായിരുന്നു. 'അമ്മൂമ്മേ' എന്നു എന്റെ തെറ്റിയുള്ള വിളിയെ ചിരിയോടെ തിരുത്തിത്തന്നായിരുന്നു ഞങ്ങളുടെ അടുപ്പത്തിന്റെ തുടക്കം.വേർതിരിവില്ലാതെ തന്ന സ്നേഹത്തിൽ നാടൻ ഭക്ഷണം മുതൽ അറിയാത്ത കഥകൾ വരെ...ഭസ്മത്തിന്റെയും മുറുക്കാന്റെയും മണം ചേർന്നു   ഒരു അടുക്കള മണം,എപ്പോഴും നിറഞ്ഞ…
[19:46, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: (അമ്മായി)അമ്മ
ചിത്ര.പി.നായർ
ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹം ഒരു പറിച്ചു നടീലായിരുന്നു എനിക്കും.നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക്,ഏകാന്തത സുഖം പിടിച്ച  സ്വകാര്യതയിൽ നിന്ന് നാട്ടുമ്പുറത്തെ കുശലാന്വേഷണത്തിലേക്കും   കൂട്ടായ്മകളിലേക്കും ,ഹിന്ദി  പാട്ടും ഡാൻസും കഥയും കവിതയും സിനിമയും,കളിചിരിയും  മാത്രം മനസു   നിറഞ്ഞ ലോകത്തു നിന്ന് വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ..അന്ന് ഉണ്ടായ അന്ധാളിപ്പിന്റെ  ഖനം കുറച്ചതു ഒരു അമ്മയുടെ (അമ്മായി അമ്മയുടെ)സ്നേഹമാണ്.
അവിടുത്തെ അമ്മക്ക് ഏതാണ്ട് എന്റെ അമ്മൂമ്മയുടെ  അടുത്ത് പ്രായമായിരുന്നു. 'അമ്മൂമ്മേ' എന്നു എന്റെ തെറ്റിയുള്ള വിളിയെ ചിരിയോടെ തിരുത്തിത്തന്നായിരുന്നു ഞങ്ങളുടെ അടുപ്പത്തിന്റെ തുടക്കം.വേർതിരിവില്ലാതെ തന്ന സ്നേഹത്തിൽ നാടൻ ഭക്ഷണം മുതൽ അറിയാത്ത കഥകൾ വരെ...ഭസ്മത്തിന്റെയും മുറുക്കാന്റെയും മണം ചേർന്നു   ഒരു അടുക്കള മണം,എപ്പോഴും നിറഞ്ഞ…
[19:48, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: നല്+ മകൾ = നന്മകൾ
ശ്രീലാ അനിൽ

പണ്ടു നീ എന്നോയെൻ
വിരൽ തുമ്പുനീട്ടവേ
വീഴാതെ പിച്ച നടന്നിരുന്നു

മുത്തണി പാദസര നാദമായ്
നീയെന്റെ ചുറ്റിലും ഹർഷം നിറച്ചു നിന്നു

കുഞ്ഞുടുപ്പിൽ നിന്നു നീ പട്ടുപാവാട തൻ
ചാരു വർണങ്ങൾ  തേടിയപ്പോൾ
കുഞ്ഞിക്കുറുമ്പുകൾ
കൗമാരക്കാരിതൻ തെല്ലു കുസൃതിയായ് മാറിടുന്നു.

കണ്ണിൽ വിരിയുന്ന സ്വപ്നങ്ങൾ നിന്നിൽ
വർണചിറകുകൾ വീശി നിന്നു

ദാവണിപ്പെണ്ണായ് തോളോടുരുമ്മി
നാം കൂട്ടുകഥകൾ പറഞ്ഞിരുന്നു

എന്റെ ലോകങ്ങളിൽസൗഹൃദ
ത്തെന്നലായ് കൊച്ചു
 ചിരിതൂകി വന്നവൾ നീ
 വാക്കുകൾ കൊണ്ടു നീ തീർക്കുന്ന ലോകത്തിൽ എല്ലാം പകുക്കുന്ന
 കൂട്ടുകാർ നാം
ഇന്നു പുതിയൊരു പാട്ടിന്റെ ഈണം
ഹൃദ് താളമായി നീയങ്ങു ചേർത്തിടുമ്പോൾ
അമ്മമനസ്സിൽ നിന്നൊരേടടരുന്ന സങ്കടനോവിന്നു ഞാനറിവൂ
ഒരു വേള ആഹ്ലാദ സൗഭാഗ്യ
സന്തോഷം
മറു ഭാഗം നഷ്ടത്തിൻ വേദനകൾ

മകളേ നീ എവിടെയും
സ്വതന്ത്രയായ് പാറണം
കാലമതിനൊരു കാവലാകും
[19:48, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഒരു കഥ കൂടി വായിക്കാം..👇🏻
[19:49, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: നെല്ലിമരച്ചുവട്ടിലെ കൂട്ടുകാരി..
ജയരാജ്.കെ.ജി


കുറേക്കാലങ്ങൾക്ക് ശേഷമാണ് ഇന്നലെ ധന്യ വന്നത്. മോൾടെ സ്‌കൂളിൽ പി ടി എ മീറ്റിങ്ങിന് പോകുമ്പോഴേ എനിക്ക് അറിയാമായിരുന്നു ഞാൻ നിർബന്ധിച്ചാൽ അവളെന്റെ  കൂടെയിങ്ങ് പോരുമെന്ന്. വീട്ടിൽ തിരിച്ചെത്തി പെട്ടെന്ന് ചായയൊക്കെ വെക്കുമ്പോഴും അവൾ എന്നെ നോക്കിക്കൊണ്ട് അടുക്കളയിൽ തന്നെ നിന്നു. "ഞാൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ നിന്നെപ്പോലെ ഇങ്ങനെ രണ്ടുകുട്ടികളും കെട്ട്യോനും അടുക്കളയും ഒക്കെയായി ഏതോ ഒരു വീട്ടിൽ തിരക്കിലായിരിക്കും അല്ലെ" അവൾ വെറുതെ ചിരിച്ചപ്പോൾ പഴയപോലെ അവളുടെ ചിരി നുണക്കുഴിയിൽ അലിഞ്ഞുപോയി. അതുകേട്ടപ്പോൾ എന്റെ കണ്ണിലെവിടെയോ ഒരു നനവ് പടർന്നു.

ഇന്നെന്റെ മോളുപഠിക്കുന്ന അതേ ഗവർണമെന്റ് സ്‌കൂളിൽ തന്നെയായിരുന്നു ഞാനുമവളും ഒരുമിച്ച് പഠിച്ചിരുന്നത്. ആഴത്തിലുള്ള ജന്മബന്ധങ്ങളായി സൗഹൃദങ്ങൾ പൂക്കുന്ന സ്‌കൂൾ കാലം.. എല്ലാവർഷവും ഒരേ ക്…
[19:49, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വെള്ളപ്പൂമ്പാറ്റ..
ബഹിയ വി എം
ചെറുപ്പത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്
പച്ച തത്തമ്മ പണം കൊണ്ടു തരുമെന്ന്
ദേഹത്ത് വന്നിരുന്നാൽ
പണക്കാരിയാകാമെന്ന്!!
പിന്നീടു വളർന്നപ്പോൾ
പച്ചത്തത്തമ്മ പച്ചക്കുതിരയായി
പണം തരുമെന്നത്
നേർച്ചക്കടം വീട്ടാനുണ്ടെന്നായി !!

എങ്കിലും
മറക്കാത്ത ഒന്നുണ്ട്,
കുറ്റിച്ചുടിയാന്റെ കൂവൽ
അത് മരണത്തിന്റെ അലാറമത്രേ !!
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?
വെള്ളപ്പൂമ്പാറ്റ എന്തിന്റെ സൂചനയെന്ന് ?
മനസ്സിൽ മരണവും ജീവിതവും
തീരാ നൂലാമാല കോർത്ത നേരം
എന്റെ അരികിൽ
എന്റെ കട്ടിലിൽ
പറന്നു വന്നത്
ഒരു വെള്ളപ്പൂമ്പാറ്റയാണ്
അതെന്തിനെ സൂചിപ്പിക്കുന്നെന്ന്
എനിക്കാരു പറഞ്ഞു തരും..??
[19:51, 21/12/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വായിക്കുക ..
കേൾക്കുക...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏
Gopi Puthukkod Sir left
Prajitha Teacher added +91 6238 893 345
+91 94462 07990 left
ഗഫൂർമാഷ� � ആലത്തിയ ൂർ added +91 97448 44988
[20:01, 25/12/2019] Pavithran Mash: 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺

ആറുമലയാളിക്ക് നൂറു മലയാളം

പംക്തി

ഏതാനും സമയത്തിനുള്ളിൽ

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
[20:03, 25/12/2019] Pavithran Mash: 🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁

ഇന്നത്തെ

ആറുമലയാളിക്ക് നൂറു മലയാളം

പംക്തിയിലേക്ക്

സ്നേഹപൂർവം

സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
[20:04, 25/12/2019] Pavithran Mash: ആദ്യം

കാസ്രോട്ടപ്യ

എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..
[20:04, 25/12/2019] Pavithran Mash: "അച്ചമ്മേ....
ഒര് കദ പറീ അച്ചമ്മേ....."

ഉമ്മറത്ത് മുറുക്കാനുള്ള ചേരുവകൾ ഇടിച്ച് പാകപ്പെടുത്തുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്ക് ചെന്ന്, കുരുത്തോലക്കമ്മലിട്ട തൂങ്ങിയാടുന്ന
കാതുകളിൽ തൊട്ട് തലോടിക്കൊണ്ട് കുട്ടി കെഞ്ചി....

മുറുക്കാൻ വായിലിട്ട് പല്ലുകളിലില്ലാത്ത വായയിൽ എവിടെയൊക്കെയോ അടുക്കി വച്ച് മുത്തശ്ശി പുഞ്ചിരിച്ചു...

"കദ പറയണോങ്കീ ഷഡ്ഡി ഇട്ടിറ്റ് ബാ....."

"അമ്മേ....
ന്റെ ഷഡ്ഡി ഓട്ത്തു ....? "

അടുക്കളയിൽ കഞ്ഞീം കറീം
ഉണ്ടാക്കാനുള്ള തിരക്കിലായിരുന്ന അമ്മയുടെ അരികിലേക്ക് കുട്ടി ഓടി....

" ഓരോര്ക്ക ഓരോന്ന് ഇട്ടിറ്റ് ബീത്തീറ്റ് മുക്കി ആടാടാ ചാടീറ്റ് ബെരും... നനച്ചിറ്റ് ആറീടാനും ജാഗ ഇല്ല, മയത്ത് ഒണങ്ങുന്നൂല്ല...
ഒര്ക്ക പോയേ ആട്ന്ന്.... "

അകത്ത് നിന്ന് അമ്മ കുട്ടിയെ വഴക്കു പറയുന്നു...

" അച്ചമ്മേ...."

കുട്ടി ചിണുങ്ങിക്കോണ്ട് പുറത്തേക്ക് വന്നു....

'' ബാ...…
[20:15, 25/12/2019] Pavithran Mash: ഞാൻ കട്ലാസോണ്ട് ആക്യത്. ക്രിസ്മസെല്ലം ആകാനായ്ലെ. അപ്പൊ നല്ല പാങ്ങായ്നെങ്കില് എൻറെ ചാനല് ഒന്ന് നോക്യറ്പ്പ ന്നിറ്റ് സബ്സ്ക്രൈബ് ആക്യറ് . Link on comment box!!!!
Paper Christmas wreath
[20:15, 25/12/2019] Pavithran Mash: ശ്രീകല കിരൺ👆
[20:18, 25/12/2019] Pavithran Mash: ‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?
കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. മലയാളത്തില്‍ ഇത് തെറിയാണ് എന്നു പറഞ്ഞാണ് പ്രദേശത്തിന്റെ പേര് ഷേണി എന്നാക്കാനുള്ള ശ്രമം-
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.

അതിര്‍ത്തി പ്രദേശം എന്ന് പറയുമ്പോള്‍ ശരിയായ തുളുനാട് തന്നെയാണിത്. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍. ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രേഖകളിലും സംസ്ഥാന സര്‍ക്കാറിന്റെ രേഖകളിലും ഇപ്പോഴും ഈ പേര് തന…
[20:21, 25/12/2019] Pavithran Mash: 🌳🌺🌺🌳🌺🌺🌳🌺🌺🌳

ആറുമലയാളിക്ക് നൂറു മലയാളം

എന്ന ഭാഷാഭേദപംക്തിയിൽ

ഡോ.പി.എ.അബൂബക്ക൪

എഴുതിയ

വടക്കൻ മലയാളം

(മൂന്നാം ഭാഗം)

വടക്കിന്റെ സ്വത്വം

🌳🌺🌺🌺🌳🌺🌺🌺🌳🌺🌺🌺🌳
[20:22, 25/12/2019] Pavithran Mash: 🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രസിദ്ധീകരിച്ച

ഡോ: പി. എം. അബൂബക്കർ

എഴുതിയ

വടക്കൻ മലയാളം

എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.

പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ

സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏


🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥
[18:46, 01/01/2020] Pavithran Mash: 🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺

ആറുമലയാളിക്ക് നൂറു മലയാളം

പംക്തി

ഏതാനും സമയത്തിനുള്ളിൽ

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
[18:52, 01/01/2020] Pavithran Mash: 🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁

ഇന്നത്തെ

ആറുമലയാളിക്ക് നൂറു മലയാളം

പംക്തിയിലേക്ക്

സ്നേഹപൂർവം

സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
[18:55, 01/01/2020] Pavithran Mash: 🔥🌼🌼🔥🌼🌼🔥🌼

ഇന്ന്

വടക്കൻ മലയാളത്തിൽ

ആദ്യം

കാസ്രോടപ്യ

എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്.

കാസർഗോഡ് കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട വിശേഷങ്ങൾ

എഴുത്തുകാരനും
കോളജ് അധ്യാപകനുമായ

ബി  ഇഫ്തികാർ അഹമ്മദ്
എഴുതുന്നു.

കൂടാതെ

തെയ്യ വിശേഷങ്ങൾ

ചിത്രസഹിതം

🔥🌼🌼🌼🔥🌼🌼🌼🔥
[18:56, 01/01/2020] Pavithran Mash: #കല്യോട്ട് #പെരുങ്കളിയാട്ടം..

"നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര ചൊവ്വറെ, നീങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര" എന്ന, പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ തട്ടിവീണാണ്, ഉത്തര കേരളത്തിലെ സാംസ്കാരികതയുടെയും മാനവികതയുടെയും സമഭാവനയുടെയും അടയാളപ്പെടത്തലുകളിലേക്ക് ഞാൻ വീണുപോകുന്നത്.

അണിയലങ്ങുകളുടെ കിലുക്കം, ഓലക്കീറുകളുടെ ശീല്ക്കാരം, വ്യത്യസ്ത ആവൃത്തിയിലുള്ള സംഗീതം, മേളങ്ങളുടെ പശ്ചാത്തലത്തിൽ ഉയിരാർന്ന് വരുന്ന ദൈവികപ്രഭ - ഇവയൊക്കെ തെയ്യങ്ങളുടെയും കാവുകളുടെയും മണ്ണിലൂറുന്ന ഗന്ധമായി ആസ്വദിക്കുമ്പോൾ അതിന്റെ കാഴ്ചകൾക്കപ്പുറത്ത് ഒരു ജനത നേടിയെടുത്ത സാംസ്കാരികതയുടെ പൊലിമയും, ജൈവികത ജീവിതത്തിന്റെ കോന്തലയിൽ കൂട്ടിക്കെട്ടിയ ജനതയുടെ തുടികൊട്ടിപ്പാട്ടുകളും ഇവിടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

തെയ്യവും തിറയും ഗ്രാമീണമായ അനുഷ്ഠാന കലകളിൽ ഏറ്റവും പ്രാധാന്യമേറിയതാണ് എന്നതാണ് കാവുകളെയും ക…
[18:56, 01/01/2020] Pavithran Mash: പൊട്ടൻ തെയ്യം
______
ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്.തീയിൽ വീഴുന്ന പൊട്ടനും, തീയ്യിൽ വീഴാത്ത പൊട്ടനും ഉണ്ട്.ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു.എട്ടാം…
[18:58, 01/01/2020] Pavithran Mash: തെയ്യം ഒരു അനുഷ്ഠാന കലയാണ്, എന്നാൽ വിശ്വാസികളുടെ ആശ്രയവും, അഭയവുമാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ്, അതായത് ജന്മിത്വവും, അടിമത്വവും നിലനിന്നിരുന്ന കാലത്ത് നടന്നിരുന്ന ഒരു സംഭവ കഥ ഇന്ന് തെയ്യക്കോലങ്ങളിൽ അരങ്ങിൽ തകർന്നാടുമ്പോൾ വിശ്വാസികൾ മാത്രമല്ല, അവിശ്വാസികൾ പോലും അമ്മയെ കണ്ട് തൊഴുതി വണങ്ങി പോകും,

ജന്മിമാർ കൊടികുത്തിവാണിരുന്ന കാലത്ത് കലഹം മൂത്തതിനെ തുടർന്ന് ഒരു യാദവ കുടുംബം ഒന്നടങ്കം 70 ഓളം കൈ കുഞ്ഞുങ്ങളുമായി തൃക്കണ്ണാലപ്പന്റ് സഹായത്താൽ, പൊടവടുക്കം ക്ലായി എന്ന സ്ഥലത്ത് താമസമാരംഭിക്കുകയും ചെയ്തത്രേ....

അങ്ങനെയിരിക്കെ, തൃക്കണ്ണലപ്പന്റ പടയാളികളും, ഈ കുടുംബക്കാരും തമ്മിൽ ഏറ്റമുട്ടുകയും ,പടയാളികൾ ഈ കുടുoബത്തെ ഒന്നടങ്കം വധിക്കുകയും ചെയ്യുമ്പോൾ ഓടി രക്ഷപെട്ട രണ്ട് പെൺകുട്ടികൾക്ക് ക്ലായിയിലെ വേങ്ങതറവാട്ടിലെ കാരണവർ ആ കുട്ടികൾക്ക് അഭയസ്ഥാനം നൽകിയെന്നും, പിന്നാലെവന്ന പടയാ…
[19:02, 01/01/2020] Pavithran Mash: ഏയ് കുഞ്ഞ്യോളേ....ഒട്ടാളായി  ഇങ്ങോട്ടൊരിക്ക ചവിട്ടീറ്റ് , എല്ലാരും സുഖത്തില്ണ്ടോപ്പാ...?
ഗ്രഹണോല്ലം എല്ലാരും പാങ്ങില് കണ്ടിറ്റ്ണ്ടാവുംന്ന് നെനക്ക്ന്ന് .
കല്യോട്ട് തമ്പാച്ചി നോക്കാന്‍ പോയപ്പ്യല്ലം ബിശേഷങ്ങളെല്ലം ഒരിക്ക തായ പര്‍ഞ്ഞറ് .
[19:02, 01/01/2020] Pavithran Mash: പുരുഷോത്തമൻ, പെരിയ👆
🌟🌸🌸🌟🌸🌸🌸🌟🌸🌸🌟

ആറുമലയാളിക്ക് നൂറു മലയാളം

എന്ന ഭാഷാഭേദപംക്തിയിൽ

ഡോ: പി. എ.അബൂബക്കർ

എഴുതിയ

വടക്കൻ മലയാളം

(അഞ്ചാം ഭാഗം)

സ്വനിമങ്ങൾ തെക്കും വടക്കും

🌟🌸🌸🌟🌸🌸🌸🌟🌸🌸🌟
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പ്രസിദ്ധീകരിച്ച

ഡോ: പി. എം. അബൂബക്കർ

എഴുതിയ

വടക്കൻ മലയാളം

എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.

പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ

സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏


🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥
ഈ ചിത്രം വരയ്ക്കുന്ന മദനൻ സർ👇👇
[19:30, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: പുതുവർഷത്തിലെ ആദ്യ നവ സാഹിതിയിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം....🙏🌹🌹🙏
[19:31, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
[19:31, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഒരു വാക്കു പോലും മിണ്ടാതെ വിമാനം കയറിയവനോട് മനസ്സ് നിറയെ ദേഷ്യവും സങ്കടവുമായി ഒറ്റപ്പെടലിന്റെ തീച്ചൂളയിൽ ....☺👇🏻
[19:31, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
ഇടുക്കി ജില്ലയിലേക്ക് പി.എസ്.സി വിളിച്ച എച്ച്.എസ്.എ മലയാളത്തിന്റെ ഒഴിവുകളിലേക്ക് ഞങ്ങൾ അപേക്ഷ അയയ്ക്കുമ്പോഴും നേരിയ പ്രതീക്ഷപോലും എങ്ങും .. എവിടെയും എനിയ്ക്കുണ്ടായിരുന്നില്ല..
മനുവാകട്ടെ ഫാത്തിമാ കോളേജിലെ ഞങ്ങളുടെ ക്ലാസ് ടോപ്പറായിരുന്നു. തികഞ്ഞ ബുദ്ധിജീവി.. കോളേജിൽ പഠിക്കുമ്പോഴേ ചന്ദന എന്ന തൂലികാനാമത്തിൽ  നന്നായി കവിതകൾ എഴുതുമായിരുന്നു.. മിടുക്കനായ മനുവിന് പി.എസ്.എസി പരീക്ഷയൊക്കെ രാമനൊടിച്ച ത്രയംബകം വില്ലിനെക്കാൾ നിസാരമായി നേടാനാവുമായിരുന്നു.. മനു കൂടി ഇടുക്കി ജില്ല തെരഞ്ഞെടുത്തത് എനിക്കേറെ ആശ്വാസമായി.. ഞങ്ങൾ ഒരു കോച്ചിംഗ് ക്ലാസിനും പോയിരുന്നില്ല...
ഭാഷാപോഷിണിയും വൃത്തമഞ്ജരിയും ലീലാതിലകവും.. ചൈൽഡ് സൈക്കോളജിയും പെഡഗോഗിയുമൊക്കെ എന്നും തലവേദനയായിരുന്ന എനിക്ക് ആകെ ആശ്വാസം അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങൾ സ്കൂളിലും…
[19:32, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: മടക്കം
ദേവാംഗന. പി

ഫോൺ ഹാങ്ങായപ്പോഴാണ്
പുറത്തേക്കൊന്നിറങ്ങിയത്.
അടച്ചുപൂട്ടലുകളുടെ മടുപ്പുകളെ
എവിടെ നിന്നോ വന്ന
കാറ്റ് കൊണ്ടുപോയി....
ആദ്യമായ് മഴ നനഞ്ഞു;
പുഴയറിഞ്ഞു..
മഴയ്ക്ക് മണമുണ്ടെന്നും
പുഴയ്ക്ക് കുളിരുണ്ടെന്നും
അറിഞ്ഞത് ഇപ്പോഴാണ്..
കാണാത്ത ലോകത്ത്
മുഖമില്ലാത്തവർക്ക് മുന്നിൽ
കച്ചവടങ്ങൾ സംസാരിച്ചപ്പോൾ
തൊട്ടടുത്ത പുൽനാമ്പിൽ
മഞ്ഞ് വരച്ച മഴവില്ലിനെ
കാണാതെ പോയി...
സെർച്ചിങ്ങുകളിൽ കാണാത്ത
പൂക്കൾ; പുൽച്ചാടികൾ!!
നിലത്തിറങ്ങിയപ്പോൾ
പലയിടങ്ങളിൽ
പല വിതുമ്പലുകൾ; തീപ്പൊരികൾ
പതഞ്ഞൊഴുകിയ കടലുകൾ !!
ഇപ്പോഴാണറിഞ്ഞത്
ഇവിടെ
ലോകങ്ങൾ പലതാണ്.
[19:33, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ആത്മാവിനൊരു കുപ്പായം
സുനിത ഗണേഷ്

ആത്മാവ് നഗ്നമാണ്..
പുറത്തേക്കിറങ്ങാൻ മടിച്ച്
ഉള്ളിൽ ചുരുണ്ടു കൂടുന്നു..

നീലസാഗരമുടുപ്പിക്കണോ
കാട്ടുപച്ചയുടുപ്പിക്കണോ
ചെമ്മേഘപ്പട്ടു കുപ്പായം
തുന്നിക്കണോ ?

ശുഭ്രവസ്ത്രത്തിൽ പൊതിയണോ
പീതമോ കാഷായമോ
അതിലെളുപ്പം ?

ചിന്തിച്ചിരുന്ന മാത്ര
ഞാനുറങ്ങിപ്പോയെന്നോ !

വറമണൽ പുതച്ചാത്മാവ്
വെന്തുപൊള്ളിയെന്നോ?
ഹാ, കരിക്കട്ടയായ് ഞാൻ
മാറിയെന്നോ ?

ഇനി,ഇനിയുമേറെയെൻ
ചിന്ത പുകയേണ്ടതില്ലെന്നോ ?
ഇനി,ഇനിയുമീ
ആത്മാവിനൊരു കുപ്പായം
ഞാൻ നെയ്യേണ്ടതില്ലയെന്നോ !!
[19:34, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനിയൊരു കഥയാകാം..👇🏻
[19:35, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: മാലുക്കുന്ന്‌
ആച്ചു ഹെലൻ

അമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ സ്വപ്നം കാണുകയായിരുന്നു എന്നറിഞ്ഞത് .എന്ത് നല്ല സ്വപ്നമായിരുന്നു . ഞാൻ വളർന്നതറിയാതെ എന്നിലെ ഞാൻ പെറ്റിക്കോട്ടു നടക്കുന്ന ആ പഴയ പത്തുവയസ്സുകാരി ദേവുട്ടിയായി കളിച്ചു നടക്കുകയായിരുന്നു . അല്ലലറിയാത്ത പ്രായം .

ഹോ ആ സ്വപ്നം  ഓർത്തെടുക്കാൻ വീണ്ടും കൊതി തോന്നിപ്പോയി . കളിയ്ക്കാൻ കൂട്ടുകാരെ തേടി സ്ഥിരം കളിസ്ഥലത്തിരുന്നു മടുത്തപ്പോഴാണ് അകലെ ആ കുന്ന് ശ്രദ്ധിച്ചത്.....മാലുക്കുന്ന് .കൂട്ടുകാർ ആരും പേടിച്ചിട്ടു അങ്ങോട്ട് പോകാറില്ല .അവിടെ അതിനു മോളിൽ ഏതോ മരത്തിലാണ് മാലു എന്ന പെണ്ണ് തൂങ്ങിച്ചത്തത് .രാത്രി അവിടന്നു അവളുടെ പാട്ടു കേൾക്കാമെന്നൊക്കെ മുത്തശ്ശിയും പറഞ്ഞിരുന്നത് ഓർത്തെങ്കിലും ആ കുന്ന് എന്നെ കൈകാട്ടി വിളിക്കുന്നപോലെ തോന്നി .

ആരുമില്ലാത്ത ആ കുന്നിനു മോളിലേക്കു എന്തൊരു ആവേശത്തോടെയാണ് ഓടിക്കയറിയത് .ചവിട്ടിക…
[19:36, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: നൈവേദ്യം
ദിവ്യ.സി.ആർ
നിൻ മൃദുഹാസത്തിൽ
അലിയുന്നു ഞാൻ കൃഷ്ണാ..
ശ്രീ ഗുരുവായൂർ നട
തേടുന്നു ഞാൻ കൃഷ്ണാ..

അഭയമില്ലാതെ ഞാനി-
ടറി വീഴും നേരം..
അഴലുകളായ് മനം തേങ്ങിടുന്നൂ കൃഷ്ണാ..

നേർത്തൊരു കാറ്റിൽ
പാറി നിൻത്തിരുമുടി
ഓർത്തു ഞാനീയോ-
രത്തിരിക്കവേ..

ചേർത്തൊന്നു പുൽകിയ
നിന്നെ ഞാൻ കൃഷ്ണാ..
കണ്ണുനീർ ചേർത്തോരാ
നിവേദ്യമൂട്ടാം..
[19:37, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: തോറ്റവർക്ക്...
ഗീതു പൊറ്റെക്കാട്ട്

ആടിയുലഞ്ഞ് മങ്ങിയമർന്ന്
കരിന്തിരി കത്തുന്ന
ഇരുണ്ട ജന്മങ്ങളുണ്ട്,
കെട്ടുപോകുമെന്ന് തോന്നിപ്പോകുന്ന
നിമിഷങ്ങളിൽ പ്രിയപ്പെട്ടവരെ
അണച്ചു പിടിച്ചവരങ്ങാളി പടരും
നോക്കി നോക്കി നിൽക്കെ
ഉമ്മറം നനച്ച്
കോലായ കടന്ന്,
പുഞ്ചിരി കവർന്ന്,
പുഴപോലൊരു മഴയങ്ങൊലിച്ചു പോയി..
ഇക്കരെ കുതിർന്നിരിക്കവെ
അക്കരെ നിന്ന് അവർ കൂക്കിവിളിക്കും,
മുങ്ങാങ്കുഴിയിട്ടു വന്ന് കാലിലിക്കിളിക്കൂട്ടും,
'പോരുന്നോ' എന്ന്
ഓളങ്ങളായ് വന്ന് വിരൽ കോർക്കും
പെയ്ത് പെയ്ത് ഉറ്റവരുടെ
വിയർപ്പിന്റെ മണമാണിപ്പോൾ മഴയ്ക്ക് ...
വിജയികളുടെ തേരാളിയായ,
സമ്പന്നർക്ക് മാത്രം വരമരുളുന്ന,
ഉന്നതരുടെ കാണിക്കകൾക്ക്
അനുഗ്രഹം വർഷിക്കുന്ന ദൈവമേ..
കണ്ണീരും കിനാവും ഉളളിലിന്നോളം
കെടാതെ കാത്ത വെട്ടവും നീട്ടി
ചങ്കുകാട്ടി വിളിച്ചിട്ടും
തോറ്റവരുടെ ദൈവമായ്
ഉയിർക്കൊള്ളാത്തതെന്ത്??
'ഏങ്ങൾക്ക്‌ ഉയിരേറ്റവനും
ഉടയോനും അങ്ങു തന്നെയല്ലയോ ?'
[19:38, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനിയൊരു കുറിപ്പായാലോ....👇🏻
[19:38, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: മത്തൻ കുത്തിയാൽ....
രാജീവ് പണിക്കർ

പഴയകാല ഗവൺമെന്റ്‌ സ്കൂളുകൾക്ക് എല്ലാം ഏകദേശം ഒരേ ഛായയാണ്.

കെട്ടിടത്തിന്റെ ഒരു ഘടനയും ഓട് മേച്ചിലും വലിയ ക്ലാസ് മുറികളും വളരെ വീതി കൂടിയ ഭിത്തികളും നല്ല മരം ഉപയോഗിച്ച് ഉണ്ടാക്കിയ വലിയ ജനലുകളും വലിയ ജനൽപ്പാളികളും വിജാഗിരിയുടെ ക്വാളിറ്റി കൊണ്ടുമാത്രം സ്മൂത്ത് ആയി തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന കൂറ്റൻ വാതിലുകളും എല്ലാം.
എന്തിന്, അടിക്കുന്ന നിറങ്ങൾ പോലും ഒരേപോലെ ആയിരിക്കും. ഒരു ചാരനിറം അല്ലെങ്കിൽ ഇളം നീല നിറമുള്ള ജനൽപ്പാളികളും കതകുകളും....

അന്നത്തെ സ്കൂളുകളിലെ ജനലുകൾക്കും പ്രത്യേകതയുണ്ടായിരുന്നു. ജനലഴികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഒരു ചെറിയ വാതിൽ പോലെ തോന്നിച്ചിരുന്നു ഓരോ ജനലും. രണ്ടു പാളികളും തുറന്നിട്ടാൽ ഒരു വലിയ വാതിൽ തുറന്നു വെച്ചിരിക്കുന്നത് പോലെ തോന്നും.. ക്ലാസിൽ അലമ്പൻമാർ എന്ന പേര് കേട്ടിരുന്ന ഒരു വലിയ വ…
[19:39, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: ഗ്രഹണം
ശ്രീലാ അനിൽ

സൂര്യപ്രണയത്തിലാണ്
ഓരോ പുലരിയും
തുടുത്തത്
അവൻ കൈ നീട്ടി തൊടുമ്പോൾ
അവളിൽ
ആയിരം കതിരോൻ
ഒരുമിച്ച്
ചിരിതൂകി

ഒരു നേർരേഖയുടെ
നേരിനായി
കാത്തിരിക്കവേ
അതിനിടയിലേയ്ക്ക്
ഏതമ്പിളിയാണ്
അവളിൽ
ഇരുൾ നിഴലൊഴുക്കിയത്
ആ വെളിച്ചത്തെ
ഗ്രസിച്ചത്,,,

ഗ്രഹണത്തിൽ
അവളുടെപേടി
അമ്പിളിക്കല പോലെ
വളർന്നു
അത് പൂർണമായപ്പോഴും
പകൽ വെട്ടത്തിൽ വീണ
അതിന്റെ ഇരുളിലും
ഒരു തെളിച്ചം
പരക്കാനായ്
കാത്തിരിക്കയാണ്
ഇപ്പോഴും...
[19:40, 04/01/2020] ഗഫൂർമാഷ� � ആലത്തിയ ൂർ: വായിക്കുക ..
കേൾക്കുക...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുക...
🙏🌹🌹🌹🙏
ഹായ്!
താരകമേ.
ശരിക്കും അരുന്ധതീ നക്ഷത്രം
🌹🌹🌹🌹

Comments